കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദനറെഡ്ഡി അറസ്റ്റില്‍
ബംഗളൂരു: അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍മന്ത്രിയും പ്രമുഖവ്യവസായിയും ബിജെപി നേതാവുമായ ജി ജനാര്‍ദനറെഡ്ഡിയെ സിബിഐ പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവും ഒബല്ലാപുരം മൈനിങ് കമ്പനി മാനേജിങ് ഡയറക്ടറുമായ ബി വി ശ്രീനിവാസറെഡ്ഡിയുംഅറസ്റ്റിലായി. ആന്ധ്രയിലെ ഒബല്ലാപുരത്തെ അനധികൃതഖനനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വൈകിട്ട് നാലരയോടെ ഹൈദരാബാദ് നാമ്പള്ളിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍കസ്റ്റഡിയില്‍ വിട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചേകാലോടെ തുടങ്ങിയ നാടകീയ നീക്കത്തിലൂടെയാണ് ഹൈദരാബാദില്‍നിന്നുള്ള സിബിഐ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. വീട് റെയ്ഡ് ചെയ്തശേഷമായിരുന്നു അറസ്റ്റ്. ജനാര്‍ദനറെഡ്ഡിയുടെ ബംഗളൂരുവിലെ പാരിജാത, ബെല്ലാരി, സിരുഗുപ്പെ എന്നിവിടങ്ങളിലെ വീടുകളില്‍ എട്ടര മണിക്കൂര്‍ നേരം സിബിഐ സംഘം നടത്തിയ റെയ്ഡില്‍ 30 കിലോ സ്വര്‍ണവും കണക്കില്‍പ്പെടാത്ത മൂന്നരക്കോടി രൂപയും ഖനനം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. റോള്‍സ് റോയ്സ് കാര്‍ , സ്വകാര്യ വിമാനം, ആഡംബര ബസ്, മൂന്ന് ആഡംബരകാറുകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. ശ്രീനിവാസറെഡ്ഡിയുടെ വീട്ടില്‍നിന്ന് ഒന്നരക്കോടി രൂപയും കോടികളുടെ ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെത്തി. റെഡ്ഡിയുടെ കൂട്ടാളിയും കര്‍ണാടക മുന്‍ മന്ത്രിയുമായ ബി ശ്രീരാമലുവിന്റെ ബെല്ലാരിയിലെയും ബംഗളൂരു റേസ് കോഴ്സിലെയും വീടുകളിലും റെയ്ഡ് നടത്തി.
(പി വി മനോജ്കുമാര്‍)
ഭക്ഷണം സ്വര്‍ണത്താലത്തില്‍ ; സഞ്ചാരം സ്വന്തം ഹെലികോപ്റ്ററില്‍
ബംഗളൂരു: ഭക്ഷണം കഴിക്കാന്‍ രണ്ടര ലക്ഷത്തിന്റെ സ്വര്‍ണത്താലങ്ങള്‍ , വീടിന്നകം രത്നഖചിതം, ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ചുരുങ്ങിയ സംഭാവന 25 കോടി, സ്വന്തം പാര്‍ടി നേതാക്കള്‍ക്ക് സമ്മാനം സ്വര്‍ണവാളും പരിചയും, കൂട്ടാളികള്‍ക്ക് കോടികള്‍ . പണ്ട് ചിട്ടിക്കമ്പനി നടത്തി ജീവിച്ച ജനാര്‍ദനറെഡ്ഡിയുടെ പുതിയ രൂപമാണിത്. രാഷ്ട്രീയവും അധികാരവും സ്വന്തം സ്വത്ത് സമ്പാദനത്തിന് ഉപയോഗിച്ച ജനാര്‍ദനറെഡ്ഡി ഖനി വ്യവസായത്തില്‍ വെറും 10 വര്‍ഷംകൊണ്ടാണ് ശതകോടീശ്വരനായത്. കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ഖനികള്‍ക്കുടമകളായ റെഡ്ഡി സഹോദരങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരുകളും നിയമങ്ങളും ഓച്ഛാനിച്ചുനിന്നു. എന്നാല്‍ , പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് കരുതി വിരാജിച്ച റെഡ്ഡി ഒടുവില്‍ ജയിലഴിക്കുള്ളിലേക്ക് പോകുകയാണ്.
രാഷ്ട്രീയത്തില്‍ 14 കൊല്ലത്തെ പരിചയം. എട്ടുവര്‍ഷമായി ബിജെപി മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ . കരുണാകരറെഡ്ഡിയും ജനാര്‍ദനറെഡ്ഡിയും ചുരുങ്ങിയ കാലംകൊണ്ടാണ് ബിജെപി രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാരായത്. ഇവരുടെ ഇളയസഹോദരന്‍ സോമശേഖരറെഡ്ഡി എംഎല്‍എയും. ഇവര്‍ കര്‍ണാടക ഭരണത്തില്‍ പ്രവേശിച്ചശേഷം നേടിയെടുത്ത ആസ്തി ഏതാണ്ട് 4600 കോടി കവിയും. ഇരുമ്പയിര് ഖനനത്തിന് മറയിടാനും അതിലൂടെ രാജ്യസമ്പത്ത് സ്വന്തമാക്കാനുമായിരുന്നു എന്നും ശ്രദ്ധ.
1996ലാണ് റെഡ്ഡിമാര്‍ ബിജെപിയില്‍ ചേരുന്നത്. ലോക്സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജുമായുള്ള അടുത്ത ബന്ധമാണ് റെഡ്ഡിമാരുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് പിന്നിലെന്നത് പരസ്യമായ രഹസ്യം. 2009ല്‍ സംസ്ഥാന ബിജെപി മന്ത്രിസഭയിലുണ്ടായ പ്രതിസന്ധിയും അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് റെഡ്ഡിമാര്‍ വിട്ടുനിന്നതും ഒടുവില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്തയും വ്യവസായമന്ത്രിയുമായ ശോഭ കരന്ത്ലാജയെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയതുമെല്ലാം റെഡ്ഡിമാര്‍ക്ക് കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനഫലം. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ റെഡ്ഡിമാര്‍ കാര്‍വാര്‍ , ബെല്ലെക്കരെ തുറമുഖങ്ങള്‍ വഴി കോടികളുടെ ഇരുമ്പയിര് കടത്തുന്നതായി ആക്ഷേപം ഉയര്‍ന്നെങ്കിലും സ്വാധീനത്തിനുമുന്നില്‍ പരാതികള്‍ നിഷ്പ്രഭമായി. 2001ല്‍ 10 ലക്ഷം മുതല്‍മുടക്കിയാണ് ഖനി വ്യവസായത്തിലേക്ക് വരുന്നത്. 2003-05 ആയപ്പോഴേക്കും ഇത് 35 കോടിയായി. മന്ത്രിസഭയില്‍ കയറിയശേഷം അധികൃതവും അനധികൃതവുമായ മാര്‍ഗത്തിലൂടെ വ്യവസായം വളര്‍ത്തിയപ്പോള്‍ ആസ്തി 4,600 കോടിയിലേക്ക് കുതിച്ചു.
ബെല്ലാരിയിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ മക്കളാണ് ജനാര്‍ദനറെഡ്ഡിയും സോമശേഖരറെഡ്ഡിയും കരുണാകരറെഡ്ഡിയും. ബെല്ലാരിയില്‍ ഇന്നോബിള്‍ സേവിങ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയാണ് റെഡ്ഡി സഹോദരങ്ങള്‍ ബിസിനസ് രംഗത്തേക്ക് വരുന്നത്. ഈ സ്വകാര്യ ബാങ്കിലേക്കുള്ള ദിവസ കലക്ഷനായി ഇരുചക്രവാഹനങ്ങളില്‍ ബെല്ലാരി ടൗണില്‍ സഞ്ചരിച്ചിരുന്ന ബെല്ലാരി സഹോദരങ്ങള്‍ പിന്നീട് സ്വന്തം ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നവരായി.
ദേശാഭിമാനി 060911
അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍മന്ത്രിയും പ്രമുഖവ്യവസായിയും ബിജെപി നേതാവുമായ ജി ജനാര്‍ദനറെഡ്ഡിയെ സിബിഐ പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവും ഒബല്ലാപുരം മൈനിങ് കമ്പനി മാനേജിങ് ഡയറക്ടറുമായ ബി വി ശ്രീനിവാസറെഡ്ഡിയുംഅറസ്റ്റിലായി. ആന്ധ്രയിലെ ഒബല്ലാപുരത്തെ അനധികൃതഖനനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വൈകിട്ട് നാലരയോടെ ഹൈദരാബാദ് നാമ്പള്ളിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍കസ്റ്റഡിയില്‍ വിട്ടു.
ReplyDeleteഅനധികൃത ഖനനക്കേസില്‍ ജനാര്‍ദനറെഡ്ഡിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബെല്ലാരിയില്‍ റെഡ്ഡി അനുകൂലികളുടെ വ്യാപക അക്രമം. റോയല്‍ സര്‍ക്കിളിലെ വനംവകുപ്പ് ഓഫീസ്, ആര്‍ടി ഓഫീസ് എന്നിവ അടിച്ചുതകര്‍ത്തു. ബെല്ലാരി ഡെപ്യൂട്ടി കമീഷണര്‍ ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ മര്‍ദിച്ചു. ഫര്‍ണിച്ചറുകളും വാഹനങ്ങളും തകര്‍ത്തു. മൂന്ന് ജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. പൊലീസിനുനേരെയും കല്ലേറുണ്ടായി. ബെല്ലാരി, സന്ദൂര്‍ , ഹൊസ്പേട്ട്, ചെലക്കെരെ എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്ത് സര്‍ക്കാര്‍ ബസ് അടിച്ചുതകര്‍ത്തു. രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്കുനേരെയും കല്ലേറുണ്ടായി. ബെല്ലാരി കൗള്‍ ബസാറിലെ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. പ്രതിഷേധത്തിനിടെ ഒരാള്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. അതിനിടെ, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി കര്‍ണാടകത്തിലെ ബിജെപി നേതാക്കളെ നാഗ്പുരിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡ, മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ എന്നിവരാണ് ചര്‍ച്ചയ്ക്കെത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പ കൂടിക്കാഴ്ചയ്ക്കെത്തിയില്ല.
ReplyDelete