ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ 1992 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നു. മനോരോഗ ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്കും ഫലപ്രദമായ മനോരോഗ ചികിത്സയ്ക്കും പ്രതിരോധത്തിനും ഊന്നല്‍ നല്‍കാന്‍ ദിനാചരണം കാരണമാകുന്നുണ്ട്. മനോരോഗ ചികിത്സാരംഗം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ ദിനാചരണത്തില്‍ ചര്‍ച്ചചെയ്യുന്നത്.
വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഗണ്യമായ സാമ്പത്തിക, സാമൂഹ്യ ബാധ്യതകളാണ് ഉണ്ടാക്കുന്നത്. ലോകജനതയുടെ 12 ശതമാനം പേര്‍ക്കും ചികിത്സകൊണ്ട് പ്രയോജനമുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. കൊച്ചു സംസ്ഥാനമായ കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് ഒന്നു മുതല്‍ രണ്ടു ശതമാനം പേര്‍ക്ക് ഗുരുതരമായ മാനസികരോഗങ്ങളാണുള്ളത്. പരിമിതമായ ചികിത്സാ സൗകര്യങ്ങള്‍മൂലം ഭൂരിഭാഗത്തിനും അര്‍ഹിക്കുന്ന ചികിത്സ ലഭിക്കുന്നില്ല. മനോരോഗ ചികിത്സയ്ക്കും പ്രതിരോധത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകവഴി രാഷ്ട്രങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം മെച്ചപ്പെടുത്താന്‍ കഴിയും.
മാനസികാരോഗ്യത്തിന്റെ കാര്യത്തിലും കേരളീയര്‍ പിന്നോട്ടാണ്. സ്വന്തം കഴിവുകളെയും കഴിവുകേടുകളെയും തിരിച്ചറിയുക, നിത്യജീവിതത്തില്‍ സംഭവിക്കുന്ന പ്രതികൂലാനുഭവങ്ങളോട് ആരോഗ്യകരമായി പ്രതികരിക്കുക, ക്രിയാത്മകമായി ചിന്തിച്ചു പ്രവര്‍ത്തിക്കുക, വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുക, സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക ഇതിനൊക്കെയുള്ള കഴിവാണ് യഥാര്‍ഥ മാനസികാരോഗ്യം. കേരളീയരെ സംബന്ധിച്ചിടത്തോളം ഈ കഴിവുകള്‍ നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിന്റെ സൂചനകളാണ്, വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത, ഗൃഹാന്തരീക്ഷത്തിലും പുറത്തും അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ , മദ്യപാന-മയക്കുമരുന്ന് ആസക്തി എന്നിവ കാണിക്കുന്നത്. സാമൂഹ്യതിന്മകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവയെല്ലാംതന്നെ മാനസികാരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ഇവയെ ഫലപ്രദമായി നേരിടാനുതകുന്ന ബോധവല്‍ക്കരണ പരിപാടികള്‍ വ്യക്തിയുടെ ബാല്യം മുതല്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന് നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഈ ദിനാചരണം അതിനുള്ള നല്ല തുടക്കമാകട്ടെ.
ഡോ. ഡി രാജു (കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറിയാണ് ലേഖകന്‍)
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ 1992 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നു. മനോരോഗ ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്കും ഫലപ്രദമായ മനോരോഗ ചികിത്സയ്ക്കും പ്രതിരോധത്തിനും ഊന്നല്‍ നല്‍കാന്‍ ദിനാചരണം കാരണമാകുന്നുണ്ട്. മനോരോഗ ചികിത്സാരംഗം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ ദിനാചരണത്തില്‍ ചര്‍ച്ചചെയ്യുന്നത്.
ReplyDeleteപുതിയ സസ്യാഹാര ചിന്തകള്‍
ReplyDeletehttp://sasyaharam.blogspot.com/2011/12/blog-post_22.html