സ്മാര്‍ട്ട്സിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ച്ചടങ്ങില്‍നിന്ന് ജനപ്രതിനിധികളെയും നേതാക്കളെയും ഒഴിവാക്കിയതിന്റെ പേരില്‍ മന്ത്രി കെ ബാബുവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായി. സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡില്‍ മുഖ്യമന്ത്രിയോടൊപ്പം പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെട്ട കെ ബാബുവിന്റെ ചുമതലയിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. കെ പി ധനപാലന്‍ , ബെന്നി ബഹനാന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ഉദ്ഘാടനവേദിയില്‍ കസേര നല്‍കാത്തതിനെതിരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ത്തന്നെ ബഹളമുയര്‍ന്നിരുന്നു. എ ഗ്രൂപ്പില്‍ കെ ബാബുവിന്റെ എതിരാളി ബെന്നി ബഹനാനെ ഒഴിവാക്കാനും പദ്ധതിയില്‍ തന്റെ സ്വാധീനം ഉറപ്പിക്കാനുമാണ് കെ ബാബു ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശം.
തൃക്കാക്കര മണ്ഡലത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍തന്നെയാണ് പോരിന്റെ പ്രധാന കാരണം. ഗ്രൂപ്പിലും പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന് ഇപ്പോഴും ബെന്നി ബഹനാനു കിട്ടുന്ന പരിഗണനയും കെ ബാബുവിനെ അലട്ടുന്നു. മുന്‍ സര്‍ക്കാര്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തിയത് കാക്കനാട് പ്രദേശത്തുവച്ചായിരുന്നു. അന്ന് എംഎല്‍എയായിരുന്ന കെ ബാബു അധ്യക്ഷനുമായി. ഇക്കുറി സ്ഥലസൗകര്യമില്ലാതിരുന്നിട്ടും ചടങ്ങ് വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് പ്രദേശത്തേക്കു മാറ്റി. കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയ്ക്ക് വേദിയില്‍ പ്രത്യേകം കസേര നല്‍കുകയും ചെയ്തു. എന്നാല്‍ , കെ പി ധനപാലന്‍ എംപിയെ അവഗണിച്ചു. അധ്യക്ഷനാക്കിയതാകട്ടെ പ്രോട്ടോകോള്‍ മറികടന്ന് ടീകോം സിഇഒയെയും. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍മാരും ചടങ്ങിനെത്തുമെന്ന് ഉറപ്പുണ്ടായിട്ടും പത്തില്‍താഴെ കസേര മാത്രമിടാവുന്ന വേദിയാണ് തയ്യാറാക്കിയത്. ഇതിനെതിരെ ധനപാലനെയും ബെന്നി ബഹനാനെയും അനുകൂലിക്കുന്ന കോണ്‍ഗ്രസുകാര്‍ പ്രതിഷേധമുയര്‍ത്തി. പിന്നെ കോണ്‍ഗ്രസ് ജനപ്രതിനിധികളെയാകെ വേദിയില്‍ കയറ്റേണ്ടിയുംവന്നു. വേദിയില്‍ കയറിക്കൂടിയ ബെന്നി ബഹനാനാകട്ടെ കസേരയില്‍ ഇരിക്കാതെ മുഴുവന്‍സമയവും പ്രസംഗപീഠത്തിനടുത്ത് നിന്നു. ധനപാലന്‍ ചടങ്ങ് തീരുംമുമ്പേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ത്തന്നെ വേദി വിട്ട് പ്രതിഷേധമറിയിച്ചു.
ചടങ്ങ് ആസൂത്രണംചെയ്യാന്‍ കഴിയാതിരുന്നത് സമയക്കുറവുകൊണ്ടാണെന്നാണ് മുഖ്യമന്ത്രിയും ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത്. ഇരുവരും വേദിയില്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു. എന്നാല്‍ , കെ ബാബു ഇതേക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഒരാഴ്ചയായി ചടങ്ങിനുള്ള വേദി തയ്യാറാക്കല്‍ ഇവിടെ കൊണ്ടുപിടിച്ചു നടക്കുകയായിരുന്നെന്നും പാലാരിവട്ടംമുതല്‍ ഉദ്ഘാടനവേദിവരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രവര്‍ത്തകരെയോ കമ്മിറ്റികളെയോ അറിയിക്കാതെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെക്കൊണ്ടാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. തൃക്കാക്കര മുനിസിപ്പാലിറ്റിയെപ്പോലും പൂര്‍ണമായി അവഗണിച്ചു.
deshabhimani 101011

ReplyDelete