ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന ആരോപണത്തിന് വഴിതെളിച്ച രേഖകള്‍ ഇന്ത്യാവിഷന്‍ ടിവി ചാനല്‍ പുറത്തുവിട്ടു. കോടികളുടെ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന കമ്പനിയിലെ മാലിന്യ നിവാരണ പദ്ധതിക്ക് മുന്‍കൈ എടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച കത്തുകളാണ് പുറത്തുവിട്ടത്.
ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ വിദഗ്ധസമിതികള്‍ ശുപാര്‍ശചെയ്ത ചെലവുകുറഞ്ഞ മാലിന്യ നിവാരണ പദ്ധതികള്‍ അട്ടിമറിച്ച് 2005ല്‍ 256 കോടി രൂപയുടെ ഭീമന്‍പദ്ധതി നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്തെന്ന് ചാനല്‍ ആരോപിച്ചു.
10 കോടി രൂപ ചെലവില്‍ പ്രായോഗികമായ മാലിന്യ നിവാരണ പദ്ധതി നടപ്പാക്കാമായിരുന്നിട്ടും 256 കോടി രൂപ ചെലവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രണ്ട് കത്തുകള്‍ ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മോണിട്ടറിംഗ് കമ്മിറ്റി അധ്യക്ഷന്‍ ത്യാഗരാജന് അയച്ചു. 2005 ഏപ്രില്‍ 23ന് ഉമ്മന്‍ചാണ്ടി അയച്ച കത്തില്‍ 'സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പ്രത്യേക താല്‍പര്യത്തോടെ ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'പദ്ധതി നടപ്പിലാക്കാന്‍ മീക്കന്‍ എന്ന സ്ഥാപനത്തിന് ആവശ്യമായ വൈദഗ്ധ്യം ഉണ്ട്.' എന്നും ഇന്ത്യാവിഷന്‍ പുറത്തുവിട്ട കത്തിലുണ്ട്. മന്ത്രിസഭയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡോ പദ്ധതി അംഗീകരിക്കുന്നതിന് മുമ്പായിരുന്നു കത്ത്. ഉമ്മന്‍ചാണ്ടി കത്തെഴുതി 26 ദിവസം കഴിഞ്ഞ് 2005 മെയ് 19ന് പദ്ധതി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അധികാരം ഒഴിയുന്നതിന് ഏതാനും മാസങ്ങള്‍ക്ക്മുമ്പ് 2006 ജനുവരി അഞ്ചിന് ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മോണിട്ടറിംഗ് കമ്മിറ്റിക്ക് വീണ്ടും എഴുതിയ കത്തില്‍ 'കമ്പനിയും മലിനീകരണ നിയന്ത്രണബോര്‍ഡും ലോകായുക്തയ്ക്ക് മുന്നില്‍ പദ്ധതിയെ പിന്‍താങ്ങിയിട്ടുണ്ട്.' എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 'പദ്ധതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പൂര്‍ണ തൃപ്തിയുണ്ട്, 2006 ജനുവരി 13-ന് ബോര്‍ഡ് പദ്ധതി അംഗീകരിക്കും' എന്നും മുഖ്യമന്ത്രി രേഖപ്പെടുത്തിയതായി കത്തില്‍ വ്യക്തമാണ്.
ഉമ്മന്‍ചാണ്ടി ഈ കത്ത് എഴുതുമ്പോള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ലെന്ന് മാത്രമല്ല, പദ്ധതിയിലെ അപാകതകള്‍ സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നതായാണ് ചാനലിന്റെ ആരോപണം. ടൈറ്റാനിയം കമ്പനിക്ക് 2005 ഓഗസ്റ്റ് ഒന്നിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അയച്ച കത്തില്‍ 'മീക്കന്‍ എന്ന സ്ഥാപനത്തിന്റെ പദ്ധതിയില്‍ പല അപാകതകള്‍ ഉണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മീക്കന്റെ പദ്ധതി അംഗീകരിക്കാനാവില്ല.' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി കത്തില്‍ ഉറപ്പ് നല്‍കുന്നതുപോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നീട് നിലപാട് മാറ്റി പദ്ധതി അംഗീകരിച്ചതായി ചാനല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ധൃതിപിടിച്ച് 62 കോടി രൂപയുടെ സാധനസാമഗ്രികള്‍ ഇറക്കുമതി ചെയ്തു. പദ്ധതിയുടെ അവസാനഘട്ടത്തില്‍ വേണ്ട യന്ത്രസാമഗ്രികളാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്തത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ ഇറക്കുമതിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
2008 സെപ്റ്റംബര്‍ 24ന് ചെന്നൈ ഐഐടി പ്രഫസര്‍ പുഷ്പവനം സമര്‍പ്പിച്ച വിദഗ്ധ പഠന റിപ്പോര്‍ട്ടില്‍ പദ്ധതി അപ്രായോഗികമാണെന്ന് വ്യക്തമാക്കി. 2011 മാര്‍ച്ച് ഒന്നിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 414 കോടി രൂപ വേണ്ടിവരുമെന്ന് മീക്കന്‍ അറിയിച്ചതായും, പദ്ധതി ഉപേക്ഷിച്ചതായും പ്രഖ്യാപിച്ചു. പദ്ധതിക്കായി ഇറക്കിയ യന്ത്രസാമഗ്രികള്‍ കഴിഞ്ഞ ആറ്‌വര്‍ഷമായി കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്ന് മാറ്റുകപോലുംചെയ്യാതെ തുരുമ്പെടുത്തു നശിക്കുകയാണ്.
ജനയുഗം 251011
ജാഗ്രതയിലെ ടൈറ്റാനിയം ലേബലിലെ പോസ്റ്റുകള്‍
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന ആരോപണത്തിന് വഴിതെളിച്ച രേഖകള്‍ ഇന്ത്യാവിഷന്‍ ടിവി ചാനല്‍ പുറത്തുവിട്ടു. കോടികളുടെ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന കമ്പനിയിലെ മാലിന്യ നിവാരണ പദ്ധതിക്ക് മുന്‍കൈ എടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച കത്തുകളാണ് പുറത്തുവിട്ടത്.
ReplyDeleteട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ വിദഗ്ധസമിതികള്‍ ശുപാര്‍ശചെയ്ത ചെലവുകുറഞ്ഞ മാലിന്യ നിവാരണ പദ്ധതികള്‍ അട്ടിമറിച്ച് 2005ല്‍ 256 കോടി രൂപയുടെ ഭീമന്‍പദ്ധതി നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്തെന്ന് ചാനല്‍ ആരോപിച്ചു.