സാന്റിയാഗോ: ചിലിയില്‍ മാസങ്ങളായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. ചിലിയിലെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ജനഹിത പരിശോധന നടത്തണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ഥികള്‍ സെനറ്റ് യോഗ നടപടികള്‍ തടസ്സപ്പെടുത്തിയത്.
അടുത്ത വര്‍ഷത്തേയ്ക്കുളള വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ച നടക്കുന്ന സമയത്താണ് വിദ്യാര്‍ഥികള്‍ സെനറ്റിലേയ്ക്ക് തളളിക്കയറിയത്. ജനഹിതപരിശോധനയ്ക്കായി ഉടന്‍ തന്നെ ബില്‍ കൊണ്ടുവരുമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്. പൊതുവിദ്യാഭ്യാസരംഗത്തെ സൗജന്യങ്ങള്‍ നിര്‍ത്തലാക്കാനുളള സര്‍ക്കാര്‍ നയത്തിനെതിരെ മാസങ്ങളായി വിദ്യാര്‍ഥികള്‍ പ്രക്ഷോഭരംഗത്താണ്.
വിദ്യാഭ്യാസ ബജറ്റിനെക്കുറിച്ചുളള ചര്‍ച്ച ആരംഭിച്ചയുടന്‍ ഹൈസ്‌കൂള്‍ വിദ്യര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ സെനറ്റ് യോഗവേദിയിലേക്ക് തളളിക്കയറുകയായിരുന്നു.
മണിക്കൂറുകളോളം വിദ്യാര്‍ഥികള്‍ സെനറ്റ് ഹാള്‍ കൈയ്യടക്കുകയായിരുന്നു. സൗജന്യവിദ്യാഭ്യാസം ഏര്‍പ്പെടുത്തുക, ജനഹിതപരിശോധന ഉടന്‍ നടത്തുക എന്നീ ആവശ്യങ്ങളുയര്‍ത്തി വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങുന്ന ആയിരക്കണക്കിനാള്‍ക്കാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രകടനം നടത്തി.
janayugom news
ചിലിയില്‍ മാസങ്ങളായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. ചിലിയിലെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ജനഹിത പരിശോധന നടത്തണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ഥികള്‍ സെനറ്റ് യോഗ നടപടികള്‍ തടസ്സപ്പെടുത്തിയത്.
ReplyDelete