അഴിമതിക്കും കള്ളപ്പണത്തിനും വിലക്കയറ്റത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഉപവാസസമരം ഇന്നലെ കാലത്ത് പത്തുമണിയോടെ വിജയകരമായി സമാപിച്ചു. രാജ്യത്തുടനീളം നൂറുകണക്കിന് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഉപവാസസമരത്തില്‍ പതിനായിരക്കണക്കിന് പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജന സംഘടനകളുടെയും അനേകലക്ഷം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി അഭിവാദ്യം ചെയ്യുകയും സമരത്തിന് ആവേശം പകരുകയുമുണ്ടായി. എല്ലാ സ്ഥലങ്ങളിലും രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സാംസ്‌കാരിക-കലാപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രകടനം കൊണ്ട് സമരപന്തലുകളില്‍ ഉത്സവപ്രതീതി പരത്തി.
അഴിമതി അവസാനിപ്പിക്കുന്നതിന്, രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥപ്രമുഖര്‍ക്കും ജനങ്ങളോടുള്ള ഉത്തരവാദിത്വം ഉറപ്പുവരുത്താന്‍ പര്യാപ്തവും പ്രധാനമന്ത്രി ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ഭരണാധികാരികളെയും ഉള്‍ക്കൊള്ളുന്നതുമായ, ശക്തമായ ലോക്പാല്‍ നിയമം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ തന്നെ പാസാക്കണമെന്നും സമരത്തിലൂടെ പാര്‍ട്ടി ആവശ്യപ്പെട്ടു. ധനാധിപത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ ഇന്ത്യയുടെ ജനപ്രാതിനിധ്യ നിയമത്തില്‍ ആവശ്യമായ മാറ്റംവരുത്തി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യവും സമരം ഉയര്‍ത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ദേശവ്യാപകസമരം പാര്‍ട്ടി നാളിതുവരെ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുനടത്തിവന്നിരുന്ന സമരങ്ങളെയും പ്രചരണപ്രവര്‍ത്തനങ്ങളെയും പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തിയെന്നു ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ- ദേശസ്‌നേഹശക്തികളും ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ശക്തിയും ബഹുജനപ്രസ്ഥാനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അപ്പുറം പൗരസമൂഹവും ഈ ദിശയില്‍ നടത്തിവന്നിരുന്ന പ്രക്ഷോഭസമരങ്ങള്‍ക്കു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ ഉപവാസസമരം പുതിയ കരുത്തും ഊര്‍ജവും പകരും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം സംഘടിത തൊഴിലാളിവര്‍ഗം കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കും ആശയഭിന്നതകള്‍ക്കും അതീതമായി അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നിവയ്ക്കും അതിനു വഴിവയ്ക്കുന്ന നവഉദാരസാമ്പത്തികനയങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുന്നു. അടുത്തമാസം നവംബര്‍ എട്ടിന് സംഘടിതതൊഴിലാളിവര്‍ഗം ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള ദേശീയപ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹസംഘടനകളില്‍ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതു-ജനാധിപത്യശക്തികളും തൊഴിലാളിവര്‍ഗവും ഉന്നയിക്കുന്നത് കേവലം ഒരു നിയമനിര്‍മാണം മാത്രമല്ല. മറിച്ച്, ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തികരംഗങ്ങളില്‍ ജനാഭിമുഖ്യമുള്ള മൗലികമാറ്റങ്ങളാണ്. സ്വതന്ത്ര ഇന്ത്യയുടെ ആറരപതിറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടു പോലെ അഴിമതിയും കള്ളപ്പണവും വിലക്കയറ്റവും കൊടികുത്തി വാണ മറ്റൊരുകാലം കാണാനാവില്ല. കോണ്‍ഗ്രസും അതിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും നേതൃത്വം നല്‍കുന്ന നവഉദാരസാമ്പത്തിക നയപരിപാടികളുടെ കാലമാണ് ഈ രണ്ടു പതിറ്റാണ്ടുകളുമെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. അത് തിരിച്ചറിയാന്‍ കഴിയാത്തതോ അതിന് വിസമ്മതിക്കുന്നതോ ആണ് പൗരസമൂഹ സംഘടനകളെ ഇന്ന് അവര്‍ അഭിമുഖീകരിക്കുന്ന അഭിപ്രായഭിന്നതകളിലേക്കും വിവാദങ്ങളിലേക്കും വലിച്ചിഴക്കുന്നത്. അഴിമതിയും കള്ളപ്പണവും വിലക്കയറ്റവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതു-ജനാധിപത്യ ശക്തികള്‍ക്കും തൊഴിലാളിവര്‍ഗ-ബഹുജന പ്രസ്ഥാനങ്ങള്‍ക്കും ഒരു രാഷ്ട്രീയപ്രശ്‌നമാണ്. പൗരസമൂഹസംഘടനകള്‍ അതിനെ ഒരു രാഷ്ട്രീയപ്രശ്‌നമായിക്കാണാന്‍ വിസമ്മതിക്കുന്നു. രാഷ്ട്രീയ-സാമ്പത്തികരംഗത്തെ മൗലികമാറ്റത്തിന്റെ പ്രശ്‌നമായി ഒരുപക്ഷം അതിനെ നോക്കിക്കാണുമ്പോള്‍ പൗരസമൂഹസംഘടനകള്‍ അതിനെ നവഉദാരീകരണത്തിന്റെയോ സമ്പദ്ഘടനയുടെ കോര്‍പ്പറേറ്റ്‌വത്കരണത്തിന്റെയോ ഉപോല്‍പന്നമായി കാണാന്‍ തയ്യാറല്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ പ്രക്ഷോഭവുമായി മുന്നോട്ടു പോകുന്നത് വ്യക്തമായ ലക്ഷ്യബോധത്തോടെയും അതിലേക്കുള്ള വഴിയെപ്പറ്റി ഉത്തമബോധ്യത്തോടെയുമാണ്. അതാവട്ടെ തടഞ്ഞുനിര്‍ത്താനാവാത്ത ജനമുന്നേറ്റത്തിന്റെ ആശയസ്ഥൈര്യമുള്ള പാതയാണ്.
janayugom editorial 231011
അഴിമതിക്കും കള്ളപ്പണത്തിനും വിലക്കയറ്റത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഉപവാസസമരം ഇന്നലെ കാലത്ത് പത്തുമണിയോടെ വിജയകരമായി സമാപിച്ചു. രാജ്യത്തുടനീളം നൂറുകണക്കിന് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഉപവാസസമരത്തില്‍ പതിനായിരക്കണക്കിന് പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജന സംഘടനകളുടെയും അനേകലക്ഷം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി അഭിവാദ്യം ചെയ്യുകയും സമരത്തിന് ആവേശം പകരുകയുമുണ്ടായി. എല്ലാ സ്ഥലങ്ങളിലും രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സാംസ്‌കാരിക-കലാപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രകടനം കൊണ്ട് സമരപന്തലുകളില്‍ ഉത്സവപ്രതീതി പരത്തി.
ReplyDelete