ഹരിയാനയിലെ മനേസറിലും ഗുഡ്ഗാവിലുമായി മാരുതി സുസുക്കി യൂണിറ്റുകളില്‍ തൊഴിലാളികള്‍ രണ്ടാഴ്ചയായി നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍ന്നു. ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ മാനേജ്മെന്റ്-തൊഴിലാളി പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്. സസ്പെന്‍ഷനിലുള്ള 30 തൊഴിലാളികളൊഴികെ മറ്റെല്ലാവരെയും ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മുറയ്ക്ക് അവരെയും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും. 1200 താല്‍ക്കാലിക തൊഴിലാളികളെയും കാലതാമസമില്ലാതെ തിരിച്ചെടുക്കും. തൊഴിലാളികളുടെ ദുരിതം പരിഹരിക്കുന്നതിനും തൊഴില്‍ക്ഷേമം ഉറപ്പുവരുത്തുന്നതിനും രണ്ട് സമിതികള്‍ക്കുരൂപം നല്‍കാനും ധാരണയായി.
തൊഴിലാളി യൂണിയന്‍ രൂപീകരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മനേസറിലെ മാരുതിസുസുക്കി പ്ലാന്റിലെ തൊഴിലാളികള്‍ ആഗസ്ത്- സെപ്തംബര്‍ കാലയളവില്‍ 33 ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. ചര്‍ച്ചകളെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് ഈ സമരം ഒത്തുതീര്‍ന്നെങ്കിലും 1200 കരാര്‍ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. തുടര്‍ന്ന് ഒക്ടോബര്‍ ഏഴുമുതല്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്ക് ആരംഭിച്ചു. മാരുതിസുസുക്കി പ്ലാന്റിലെ തൊഴിലാളികള്‍ക്കൊപ്പം സുസുക്കി എന്‍ജിന്‍ , സുസുക്കി മോട്ടോര്‍ സൈക്കിള്‍ യൂണിറ്റുകളിലെ തൊഴിലാളികളും സമരരംഗത്തേക്ക് വന്നതോടെ മാനേജ്മെന്റ് പ്രതിസന്ധിയിലായി. വിവിധ യൂണിറ്റുകള്‍ക്ക് കാര്‍നിര്‍മാണത്തിന് ആവശ്യമായ ഘടകങ്ങള്‍ എത്തിക്കുന്നത് എന്‍ജിന്‍ യൂണിറ്റില്‍നിന്നാണ്. ഇവിടത്തെ തൊഴിലാളികള്‍ പണിമുടക്കിയതോടെ കാറുകളുടെ ഉല്‍പ്പാദനം നിലയ്ക്കുന്ന ഘട്ടത്തിലെത്തി. തുടര്‍ന്ന് ഓഹരി ഇടിവും വില്‍പ്പന ഇടിവും സംഭവിച്ചതോടെ ചര്‍ച്ചകള്‍ക്ക് മാനേജ്മെന്റ് നിര്‍ബന്ധിതമായി. ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജപ്പാന്‍ കമ്പനിയായ സുസുക്കി മാനേജ്മെന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരവുമായി മുന്നോട്ടുപോകുകയായിരുന്നു.
deshabhimani 221011

ReplyDelete