ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന കൃത്രിമ പേസ്‌മേക്കര്‍ കണ്ടുപിടിച്ച വില്‍സണ്‍ ഗ്രേറ്റ് ബാച്ച് സെപ്തംബര്‍ 27ന് വിടവാങ്ങി. ഹൃദ്രോഗികളുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ തുന്നിച്ചേര്‍ത്ത ഒരത്ഭുതമായിരുന്നു ഗ്രേറ്റ് ബാച്ചിന്റെ പേസ്‌മേക്കര്‍ കണ്ടുപിടുത്തം. ഓരോ വര്‍ഷവും ‘പത്തുലക്ഷത്തിലധികം ഹൃദയങ്ങളാണ് പേസ്‌മേക്കറിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് നടന്നുകയറുന്നത്.
വില്‍സണ്‍ ഗ്രേറ്റ്ബാച്ച് ജനിച്ചത് 1919 സെപ്റ്റംബര്‍ ആറിനാണ്. പേസ്‌മേക്കര്‍ ഉള്‍പ്പെടെ 350 കണ്ടുപിടിത്തങ്ങളുടെ പേറ്റന്റ് അദ്ദേഹത്തിന് സ്വന്തമായുണ്ട്. 1945 ലെ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം സൈനിക സേവനത്തിനു ശേഷമാണ് 1950 ല്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജീയറിംഗ് പഠനത്തിന് പ്രവേശിച്ചത്. മാസ്റ്റര്‍ ബിരുദത്തോടെ പഠനം പൂര്‍ത്തിയാക്കി 1957 ല്‍ പുറത്തിറങ്ങിയ അദ്ദേഹം, 1960 ലാണ് തീപ്പെട്ടിക്കൂടോളം വലുപ്പമുള്ള പേസ്‌മേക്കര്‍ ഒരു രോഗിയില്‍ ഘടിപ്പിച്ചത്.
സര്‍ജനായ വില്ല്യം ചാര്‍ഡാക്കുമായി ചേര്‍ന്നാണ് ഗ്രേറ്റ് ബാച്ച് പേസ്‌മേക്കര്‍ രോഗിയില്‍ ഘടിപ്പിച്ചത്. മെര്‍ക്കുറി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ പേസ്‌മേക്കറെ ഇന്നത്തെ പേസ്‌മേക്കറിന്റെ മുത്തച്ഛനായി തന്നെ കണക്കാക്കാം. ഒരു വര്‍ഷം പതിനായിരക്കണക്കിന് രോഗികള്‍ക്ക് ജീവിതം നല്‍കാമെന്ന് ഗ്രേറ്റ് ബാച്ചും വില്യമും കണ്ട സ്വപ്നമാണ് ഇന്ന് ലക്ഷക്കണക്കിന് രോഗികളുടെ ഹൃദയത്തിന്റെ കാവല്‍ക്കരനായി മാറിയത്. ഗ്രേറ്റ് ബാച്ചും വില്യമും ചേര്‍ന്ന് പേസ്‌മേക്കര്‍ ഘടിപ്പിച്ച 70കാരനായ രോഗി ഒന്നരവര്‍ഷത്തോളം ജീവിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഹൃദയത്തിന്റെ താളം തെറ്റുന്നവരുടെ ഹൃദയപേശികളിലേക്ക് ആവശ്യമായ അളവില്‍ വൈദ്യുതി സ്പന്ദനങ്ങള്‍ കടത്തിവിട്ട് ഹൃദയമിടിപ്പ് ശരിയാക്കുന്നതിനുള്ള വൈദ്യുതോപകരണമാണ് കൃത്രിമ പേസ്‌മേക്കര്‍. ഇത്തരത്തില്‍ ഒരുപകരണത്തിനായുള്ള ശ്രമങ്ങള്‍ 18-ാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്നു. ആദ്യകാലത്ത് നിര്‍മിച്ചിരുന്ന കൂറ്റന്‍ യന്ത്രങ്ങള്‍ മനുഷ്യശരീരത്തിന് അപ്രാപ്യമായിരുന്നു.
മനുഷ്യശരീരത്തിന് പുറത്തുപയോഗിക്കാവുന്ന പേസ്‌മേക്കറുകളില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഗ്രേറ്റ് ബാച്ച് തീപ്പെട്ടിക്കൂടോളം വലുപ്പമുള്ള ഉപകരണവുമായി രംഗത്തെത്തിയത്. പേസ്‌മേക്കറിലെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നതിന് ഗ്രേറ്റ് ബാച്ചിന്റെ പേസ്‌മേക്കറില്‍ ഘടിപ്പിച്ചിരുന്ന മെര്‍ക്കുറികൊണ്ടുള്ള ബാറ്ററികള്‍ സഹായകമായി.
കാലാകാലങ്ങളില്‍ പേസ്‌മേക്കറിന് വരുത്തേണ്ട രൂപമാറ്റങ്ങളും ഗ്രേറ്റ് ബാച്ച് തന്നെ നടത്തി. 1970 ലെ ഗ്രേറ്റ് ബാച്ചിന്റെ തുരുമ്പെടുക്കാത്ത ലിഥിയം ബാറ്ററികളുടെ കണ്ടുപിടിത്തം പേസ്‌മേക്കറുടെ തുടര്‍ന്നുള്ള ഉപയോഗത്തില്‍ വന്‍ വിപ്ലവമാണ് സൃഷ്ടിച്ചത്. പേസ്‌മേക്കറിന്റെയും തുടര്‍ന്ന് നടത്തിയ മറ്റു കണ്ടുപിടിത്തങ്ങളുടെയും പേരില്‍ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അരനൂറ്റാണ്ടിലെ ഏറ്റവും മികച്ച 10 കണ്ടുപിടുത്തങ്ങളിലൊന്നായി 1983 ല്‍ ഗ്രേറ്റ് ബാച്ചിന്റെ പേസ് മേക്കര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിസമ്പന്നനായി മാറിയെങ്കിലും ഗ്രേറ്റ് ബാച്ച് തന്റെ ഗവേഷണതല്‍പ്പരത നിര്‍ത്തിയിരുന്നില്ല. അതാണ് മുന്നൂറിലേറെ ഉപകരണങ്ങളുടെ പേറ്റന്റ് നേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
കാലം കഴിയുമ്പോള്‍ കാര്‍ഡിയോളജിസ്റ്റിനോ രോഗിക്കുതന്നെയോ ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കാവുന്ന പേസ്‌മേക്കറുകള്‍ വിപണിയിലെത്തുമായിരിക്കും... പക്ഷേ അക്കാലത്തും ഹൃദയതാളത്തിന്റെ ബീഥോവനായി ഗ്രേറ്റ് ബാച്ചിന്റെ പേരുണ്ടായിരിക്കും.
Rajagopal, Janayugom
ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന കൃത്രിമ പേസ്‌മേക്കര്‍ കണ്ടുപിടിച്ച വില്‍സണ്‍ ഗ്രേറ്റ് ബാച്ച് സെപ്തംബര്‍ 27ന് വിടവാങ്ങി. ഹൃദ്രോഗികളുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ തുന്നിച്ചേര്‍ത്ത ഒരത്ഭുതമായിരുന്നു ഗ്രേറ്റ് ബാച്ചിന്റെ പേസ്‌മേക്കര്‍ കണ്ടുപിടുത്തം. ഓരോ വര്‍ഷവും ‘പത്തുലക്ഷത്തിലധികം ഹൃദയങ്ങളാണ് പേസ്‌മേക്കറിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് നടന്നുകയറുന്നത്.
ReplyDelete