വാളകം സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്നതിന് ശക്തമായ തെളിവുകള്‍. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും സംഭവസ്ഥലത്തുണ്ടായ കാര്യങ്ങളും പരസ്പരം പൊരുത്തപ്പെടാത്തതാണെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍തന്നെ പറയുന്നു.
മലദ്വാരത്തിന് സമീപമുള്ള ആഴമേറിയ മുറിവ് റോഡിന്റെ വശത്തുള്ള ഏതെങ്കിലും കമ്പിയോ മരക്കുറ്റിയോ കൊണ്ടതായിരിക്കാമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലം സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള മരകുറ്റി കണ്ടില്ല. സംഭവം സംബന്ധിച്ച് തയ്യാറാക്കിയ എഫ് ഐ ആറിലും ഇത്തരത്തിലുള്ള പരാമര്‍ശമില്ല.
ഇടുപ്പെല്ല് തകര്‍ന്നതാണ് മുറിവ് ഗുരുതരമാകാനുള്ള കാരണമെന്നാണ് ഡോക്ടര്‍മാരുടെ മറ്റൊരു നിരീക്ഷണം. എന്നാല്‍ ഇതും അശാസ്ത്രീയമാണ്. 12 മീറ്റര്‍ ഉയരത്തില്‍ നിന്നും 65 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യന്‍ പാരപോലുള്ള കമ്പിയിലോ മരക്കുറ്റിയിലോ വീണാല്‍ കുടലിന്റെ ഭാഗംവരെ മുറിവ് എത്തില്ലെന്നാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. അധ്യാപകന്റെ ശരീരഭാരമാവട്ടെ 65 കിലോയില്‍ താഴെയും. ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അധ്യാപകന്‍ അപകടത്തില്‍പ്പെട്ടതല്ലെന്ന് വ്യക്തമാണ്.
വാഹനം ഇടിച്ചാല്‍ തുടയെല്ല് പൊട്ടാനുള്ള സാധ്യത ഏറെയാണ്. കാറിച്ചിടാണ് അപകടമെങ്കില്‍ തുടയെല്ല് പൊട്ടുമായിരുന്നു. എന്നാല്‍ അധ്യാപകന്റെ തുടയെല്ല് പൊട്ടിയിട്ടില്ല. കൈകള്‍ക്ക് മുറിവുകള്‍ ഉണ്ടായെങ്കിലും ഈ ഭാഗത്തെ എല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടായിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം ശരിയാണെങ്കില്‍ ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരെ വീഴണം. ഇങ്ങനെ വീണാല്‍ കൈകാലുകളുടെ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കും. ഒരാളുടെ കയ്യില്‍ 15 പൗണ്ട് ബലം പ്രയോഗിച്ചാല്‍ എല്ലുകള്‍ പൊട്ടും. പെട്ടെന്നാണെങ്കില്‍ 12 പൗണ്ട് ബലം തന്നെ ധാരാളമാണ്. ഒരു മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചുവരുന്ന വാഹനം ഇടിച്ചാല്‍ 35 മുതല്‍ 37 പൗണ്ട് വരെ ബലം ഉല്‍പ്പാദിപ്പിക്കപ്പെടും. അങ്ങനെയെങ്കില്‍ അധ്യാപകന്റെ കൈകളിലെ എല്ലുകള്‍ നിരവധി കഷണങ്ങളായി ചിതറുമായിരുന്നു. എന്നാല്‍ അധ്യാപകന്റെ കാര്യത്തില്‍ ഇത് സംഭവിച്ചില്ല. കൃഷ്ണകുമാറിന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ടായത് മുറിവ് മാരകമാകാനുള്ള മുഖ്യകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചാണ് മാരകമായി പരിക്കേറ്റതെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. കൂടാതെ ദേഹമാസകലം റോഡില്‍ വീണതിന്റെ ഭാഗമായി ഉരഞ്ഞ് ഉണ്ടായ പരിക്കുകളും ഉണ്ടായിരുന്നുവത്രെ. തുടങ്ങിയ കണ്ടെത്തലുകള്‍ നിരത്തിയാണ് സംഭവം അപകടമാക്കാന്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്.
janayugom 081011
വാളകം സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്നതിന് ശക്തമായ തെളിവുകള്‍. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും സംഭവസ്ഥലത്തുണ്ടായ കാര്യങ്ങളും പരസ്പരം പൊരുത്തപ്പെടാത്തതാണെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍തന്നെ പറയുന്നു.
ReplyDeleteആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാളകം ശ്രീരാമ വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു. എന്നാല്‍ കൃഷ്ണകുമാറിന് ഇപ്പോഴും ജീവനുഭീഷണിയുണ്ട്. സര്‍ക്കാരിനെതിരെ മൊഴികൊടുത്തു എന്ന കാരണത്താലാണ് സുരക്ഷ ഒഴിവാക്കിയതെന്ന ആക്ഷപം ശക്തമാണ്. ഇതോടെ കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവത്തെ എത്രമാത്രം ലാഘവത്തോടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ നടപടിയെന്നും വിലയിരുത്തപ്പെടുന്നു.
ReplyDeleteഇടിച്ച വാഹനം അവിടത്തെ ഏതെങ്കിലും കൊല്ലന്റെ ആലയില്‍ നിന്ന് കമ്പിപ്പാരകള്‍ ലോഡ് ചെയ്ത് വിലപനയ്ക്കായി കൊണ്ടുപോയിരുന്നതാണ് എന്ന് ഒരു കണ്ടെത്തല്‍ കൂടി നടത്തിയാല്‍ തീര്‍ന്നില്ലേ? പാര പണിത കൊല്ലന്റെ ആല കണ്ടെത്താന് ഏഷ്യാനെറ്റിന്റെയോ മറ്റോ ഒരു ‘ഓപ്പറേഷന്‍’ ടീമിനെ അയക്കുകയുമാവാം.
ReplyDelete