Saturday, October 8, 2011
50 കുട്ടികളുടെ പഠനചെലവ് ഡിവൈഎഫ്ഐ വഹിക്കും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായ 50 കുട്ടികളുടെ പഠനചെലവ് ഡിവൈഎഫ്ഐ ഏറ്റെടുക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, സെക്രട്ടറി ടി വി രാജേഷ് എന്നിവര്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരോ കുട്ടിയുടേയും പേരില്‍ 50000 രൂപ സ്ഥിര നിക്ഷേപമായി നല്‍കും. എന്‍ഡോസള്‍ഫാന്‍ ജില്ലാ മോണിറ്ററിങ് സെല്‍ തിരഞ്ഞെടുക്കുന്ന 15 കുടുബങ്ങള്‍ക്ക് വീടുവച്ചു നല്‍കും. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി സൗജന്യ ആംബുലന്‍സ് സേവനം നല്‍കും. രോഗിക്കായി ചികിത്സാനിധി രൂപവല്‍ക്കരിച്ച് സഹായം നല്‍കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കേസുകള്‍ തുടര്‍ന്നും നടത്തും. ഇരകളുടെ നഷ്ടപരിഹാരത്തിനും എന്‍ഡോസള്‍ഫാന്‍ കയറ്റുമതി തടയുകയുമാണ് കേസുകളിലൂടെ ശ്രമിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 87,26804 രൂപ സമാഹരിച്ചതായും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറയിച്ചു.
Labels:
ഡി.വൈ.എഫ്.ഐ,
വാര്‍ത്ത
Subscribe to:
Post Comments (Atom)
എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായ 50 കുട്ടികളുടെ പഠനചെലവ് ഡിവൈഎഫ്ഐ ഏറ്റെടുക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, സെക്രട്ടറി ടി വി രാജേഷ് എന്നിവര്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരോ കുട്ടിയുടേയും പേരില്‍ 50000 രൂപ സ്ഥിര നിക്ഷേപമായി നല്‍കും.
ReplyDelete