പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടത്തിന്റെ കൂമ്പ് മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ കല്ലിശേരി ഉമയാറ്റുകര പാറത്താഴ്ചയില്‍ വീട്ടില്‍ ലിജു (27), കല്ലിശേരി ഉമയാറ്റുകര കാവില്‍ പള്ളത്തുമഠം വീട്ടില്‍ സജീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആര്‍എസ്എസ് കാര്യവാഹക് ആണ് ലിജു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും, ഐടിഐയിലും എസ്എഫ്ഐ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ലിജുവിന്റെ നേത്വത്തിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കല്ലിശേരിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. സജീഷ് ഉമയാറ്റുകര ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ക്ഷേത്ര കാവല്‍ക്കാരനും കൂമ്പ് ഒടിച്ചെടുത്ത പ്രതിയുമായ രഞ്ജിത്തിന്റെ സഹായികളാണ് അറസ്റ്റിലായ ഇരുവരും. ഇതേ കേസില്‍ മുമ്പ് അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു.
deshabhimani 261011
തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആര്‍എസ്എസ് കാര്യവാഹക് ആണ് ലിജു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും, ഐടിഐയിലും എസ്എഫ്ഐ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ലിജുവിന്റെ നേത്വത്തിലായിരുന്നു.
ReplyDelete