കഴിഞ്ഞ 19ന് തിരുവനന്തപുരത്തായിരുന്നു റെയില്‍വേ വികസന ചര്‍ച്ച. കേരളം ആസ്ഥാനമായി റെയില്‍വേ സോണ്‍ വേണമെന്നും സാധ്യമല്ലെങ്കില്‍ കേരളത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരു ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കണമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരുചര്‍ച്ച പോലും അതിനുശേഷം നടന്നില്ല. റെയില്‍വേ ബജറ്റില്‍ കേരളത്തിന് എന്ത് പദ്ധതി പ്രഖ്യാപിച്ചാലും നടപ്പാകണമെങ്കില്‍ ചെന്നൈയിലെ സോണല്‍ അധികാരികള്‍ കനിയണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് പരിഹാരമായാണ് കേരളത്തിന് സ്വന്തമായി റെയില്‍വേ സോണ്‍ എന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ത്തുന്നത്. അത് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക പരിഹാരമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ , അതും പാഴ്വാക്കായി.
റെയില്‍വേ പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പിന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. സമിതി രൂപീകരിച്ചുമില്ല, യോഗം ചേര്‍ന്നതുമില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത 429 ഏക്കര്‍ സ്ഥലം കൈമാറാന്‍ പല തവണ റെയില്‍വേക്ക് കത്തെഴുതിയെങ്കിലും അതിനും മറുപടിയുണ്ടായിരുന്നില്ല. ഭരണം മാറിയപ്പോഴാണ് ഫാക്ടറിക്ക് തറക്കല്ലിടാന്‍ റെയില്‍വേ തീയതി കാണുന്നത്. എന്നാല്‍ , പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനം ഇപ്പോഴുമില്ല. യുപിയിലും ബംഗാളിലും കോച്ച് ഫാക്ടറി തുടങ്ങാന്‍ റെയില്‍വേ തന്നെ സ്ഥലം ഏറ്റെടുത്തു നല്‍കിയിരുന്നു.
ചേര്‍ത്തല കോച്ച് ആന്‍ഡ് വാഗണ്‍ കംപോണന്റ് ഫാക്ടറി സംബന്ധിച്ച് റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇപ്പോള്‍ റിപ്പോര്‍ട്ടുമില്ല. പദ്ധതിയുമില്ല. ഒന്നാം യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും 85 കോടി നീക്കിവയ്ക്കുകയും ചെയ്ത ഫാക്ടറി ഇപ്പോഴും പച്ചക്കൊടി കാത്ത് കിടക്കുകയാണ്. തിരുവനന്തപുരം-കന്യാകുമാരി പാത വൈദ്യുതീകരണവും പാതിവഴിയിലാണ്. ട്രെയിനില്‍ ഭക്ഷണം വിതരണം നടത്തുന്ന വെന്‍ഡര്‍മാരെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. സെക്രട്ടറിയറ്റില്‍ പുതിയ റിസര്‍വേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.
deshabhimani news
മുഖ്യമന്ത്രിയും മന്ത്രിമാരും ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രമന്ത്രിയെ വിളിച്ചുകൊണ്ടുവന്ന് സംസ്ഥാന റെയില്‍വേ വികസന ചര്‍ച്ച നടത്തി ഒരു മാസം കഴിഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ പതിവുപ്പോലെ പാഴ്വാക്കായി. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് 22ന് ശിലയിടുമെന്നായിരുന്നു കേന്ദ്ര റെയില്‍വേമന്ത്രി ദിനേഷ് ത്രിവേദിയുടെ പ്രധാന പ്രഖ്യാപനം. പ്രഖ്യാപനം നടത്തി മന്ത്രിയും പരിവാരങ്ങളും ഡല്‍ഹിക്ക് പറന്നതല്ലാതെ ശിലയിടാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ല. നിലമ്പൂര്‍ - തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് 23ന് ഫ്ളാഗ് ഓഫ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. അതും വെറുതെയായി.
ReplyDeleteപാലക്കാടിന് അനുവദിച്ച കോച്ച് ഫാക്ടറിയുടെ ശിലയിടല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, സിഐടിയു നേതൃത്വത്തില്‍ പ്രതീകാത്മകമായി ശിലയിട്ടു. ഒക്ടോബര്‍ 22ന് കോച്ച്ഫാക്ടറിക്ക് ശിലയിടുമെന്ന് റെയില്‍വേയും സംസ്ഥാനസര്‍ക്കാരും കഴിഞ്ഞമാസം പ്രഖ്യാപിച്ചെങ്കിലും നടപടിയെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. എപ്പോള്‍ കോച്ച് ഫാക്ടറിക്ക് ശിലയിടുമെന്ന് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. കോച്ച് ഫാക്ടറി നിര്‍മാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയാണ് പ്രതിഷേധയോഗവും പ്രതീകാത്മക ശിലയിടലും നടത്തിയത്. റെയില്‍വേ കോച്ച്ഫാക്ടറിക്കായി ഏറ്റെടുത്തുനല്‍കിയ കഞ്ചിക്കോട്ടെ നിര്‍ദ്ദിഷ്ട സ്ഥലത്ത് നടന്ന &ഹറൂൗീ;ശിലാസ്ഥാപനം&ൃറൂൗീ; സിഐടിയു ജില്ലാ സെക്രട്ടറി എ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കണിച്ചേരി പ്രതീകാത്മക ശിലയിട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി കാര്‍ത്തികേയന്‍ സംസാരിച്ചു. എസ് ബി രാജു സ്വാഗതവും നിതിന്‍കണിച്ചേരി നന്ദിയും പറഞ്ഞു. ശനിയാഴ്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്ന ഔദ്യോഗിക ശിലാസ്ഥാപനം അനാവശ്യകാരണങ്ങള്‍പറഞ്ഞ് മാറ്റി വയ്ക്കുകയാണ് സര്‍ക്കാരും റെയില്‍വേയും ചെയ്തത്. കേരള ത്തിന്റെയും പാലക്കാട് ജില്ലയുടെയും വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനുതകുന്ന കോച്ച് ഫാക്ടറി നഷ്ടപ്പെടുമോ എന്ന ആശങ്ക വര്‍ധിക്കുകയാണ്. സൗജന്യമായി സ്ഥലമേറ്റെടുത്ത് നല്‍കിയിട്ടും കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് സമരരംഗത്ത് അണിനിരക്കുമെന്ന് ഡിവൈഎഫ്ഐ, സിഐടിയു നേതൃത്വം അറിയിച്ചു.
ReplyDelete