'യുനെസ്‌കോ' ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വേദിയാണ്. യു എന്‍ ഒയുടെ കുടക്കീഴിലെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്നതില്‍ അഭിമാനകരമായ പങ്കാണ് അതു വഹിച്ചിട്ടുള്ളത്. യുനെസ്‌കോ അംഗത്വത്തിനായുള്ള പലസ്തീന്റെ അപേക്ഷ പരിഗണനക്കെടുക്കാന്‍ ഇപ്പോള്‍ തീരുമാനമായിരിക്കുന്നു. പാരീസില്‍ നടന്ന യുനെസ്‌കോ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ തീരുമാനത്തിന് അന്തര്‍ദേശീയ രാഷ്ട്രീയ വൃത്തങ്ങള്‍ അതീവ പ്രാധാന്യം കല്‍പിക്കുന്നു. യു എന്‍ അംഗത്വത്തിനുവേണ്ടിയുള്ള പലസ്തീന്റെ പരിശ്രമങ്ങള്‍ക്ക് ഈ തീരുമാനം ഉത്തേജനം പകരും. ലോകത്തെമ്പാടുമുള്ള പലസ്തീന്റെ ബന്ധുക്കള്‍ ആഹ്ലാദപൂര്‍വമായിരിക്കും ഇതിനെ സ്വാഗതം ചെയ്യുന്നത്.
പലസ്തീന്‍ അംഗത്വം സംബന്ധിച്ച യുനെസ്‌കോ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനത്തോട് അമേരിക്കന്‍ ഭരണവൃത്തങ്ങള്‍ കൈക്കൊണ്ട നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതും അപലപനീയവുമാണ്. 58 അംഗ കാര്യനിര്‍വഹണ സമിതിയില്‍ 40 രാജ്യങ്ങളുടെ പ്രതിനിധികള്‍ പലസ്തീന്‍ അപേക്ഷയെ പിന്തുണച്ചപ്പോള്‍ നാലു രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. ആ എതിര്‍പ്പിന്റെ നിരയില്‍ അമേരിക്കയോടൊപ്പം കൈ പൊക്കാനുണ്ടായിരുന്നത് ജര്‍മനിയും റുമാനിയയും ലാത്വിയയും മാത്രമായിരുന്നു. ഫ്രാന്‍സ് അടക്കം 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
പലസ്തീന്‍ ജനതയുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള രാഷ്ട്രീയ അഭിലാഷത്തോട് ലോകത്തിനുള്ള പൊതുവികാരം എന്തെന്ന് ഈ വോട്ടെടുപ്പ് വെളിപ്പെടുത്തുന്നു. ആ വികാരത്തോട് അമേരിക്കന്‍ ഭരണ വൃത്തങ്ങള്‍ പുലര്‍ത്തുന്ന അത്യന്തം നിഷേധാത്മകമായ സമീപനത്തിന്റെ ക്രൂരമുഖവും ഈ വോട്ടെടുപ്പ് വ്യക്തമാക്കി.
ഒക്‌ടോബര്‍ 25 ന് ആരംഭിക്കാനിരിക്കുന്ന യുനെസ്‌കോ പൊതുസഭയാണ് പലസ്തീന്‍ അംഗത്വത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇപ്പോള്‍ 198 രാജ്യങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ 1974 മുതല്‍ നിരീക്ഷക പദവി മാത്രമാണ് പലസ്തീനുള്ളത്.
യു എന്‍ ഒ യില്‍ അംഗത്വം നേടാനുള്ള പലസ്തീന്റെ അപേക്ഷ രണ്ടാഴ്ച മുമ്പ് ലോകം ശ്രദ്ധിച്ചതാണ്. ന്യൂയോര്‍ക്കില്‍ യു എന്‍ ആസ്ഥാനത്തുനടന്ന ജനറല്‍ അസംബ്ലിയില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തന്നെയാണ് തന്റെ ജനതയുടെ കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും കഥ പറഞ്ഞുകൊണ്ട് ഏറ്റവും ന്യായമായ ഈ ആവശ്യം ഉന്നയിച്ചത്. അവിടെയും 'വീറ്റോ'യുടെ മതില്‍കെട്ടാന്‍ ഉദ്യമിക്കുന്ന അമേരിക്കയ്ക്ക് യുനെസ്‌കോ സംഭവവികാസങ്ങളോട് അടക്കാനാവാത്ത അമര്‍ഷമുണ്ട്. ഒക്‌ടോബറിന്റെ അന്ത്യത്തില്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീന്‍ അംഗത്വം വോട്ടിനിടുമ്പോള്‍ ഒരൊറ്റ രാജ്യവും അതിനെ പിന്തുണയ്ക്കരുതെന്ന് കണ്ണുരുട്ടുകയാണ് അമേരിക്ക. അപ്പോഴാണ് യു എസ് ഫ്രഞ്ച് എതിര്‍പ്പുകളെ തോല്‍പ്പിച്ചുകൊണ്ട് അറബ് രാഷ്ട്രങ്ങളുടെ പൊതു പിന്തുണയുമായി പലസ്തീന്റെ സ്വപ്നം യുനെസ്‌കോയില്‍ വിജയത്തിന്റെ ഒരു പടവ് കയറിയിരിക്കുന്നത്. പലസ്തീന്റെ നീതിയുക്തമായ ശബ്ദത്തെ പരാജയപ്പെടുത്തിയില്ലെങ്കില്‍ യുനെസ്‌കോയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തല്‍ ചെയ്യുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തുന്നു. 22 ശതമാനം വരുന്ന അമേരിക്കന്‍ സഹായം നിര്‍ത്തലാക്കിയാല്‍ യുനെസ്‌കോ ഞെരുങ്ങുമെന്നതു തീര്‍ച്ച. എന്നാല്‍ ആ സമ്മര്‍ദതന്ത്രം വഴി കാര്യം കാണാന്‍ ശ്രമിക്കുന്ന അമേരിക്ക അതിലൂടെ ലോകത്തിന്റെ മുമ്പില്‍ ചെറുതാകുമെന്നത് അവര്‍ മറക്കാതിരിക്കട്ടെ.
ആറു ദശാബ്ദത്തിലേറെയായി ലോക മനഃസാക്ഷിക്കു മുമ്പില്‍ പലസ്തീന്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. പിറന്ന നാട്ടില്‍ പൗരന്‍മാരായി ജീവിക്കാനുള്ള അവകാശമാണു അവര്‍ ചോദിക്കുന്നത്. ഇസ്രായേലി സിയോണിസവും അതിന്റെ അമേരിക്കന്‍ യജമാനന്‍മാരും ചേര്‍ന്ന് ഇക്കാലമത്രയും ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും പലസ്തീന്റെ സ്വാതന്ത്ര്യദാഹം മുട്ടുമടക്കിയില്ല. എണ്ണിയാല്‍ തീരാത്ത ദുരിതങ്ങള്‍ താണ്ടി അവര്‍ ഇന്നും കാത്തിരിക്കുകയാണ്.
''ആഴമേറിയ മുറിവേ
നിലയ്ക്കാത്ത സ്‌നേഹമേ''
എന്ന് അവര്‍ ഹൃദയം കൊണ്ടു വിളിച്ച് സ്വന്തം രാജ്യം ലോകം അംഗീകരിക്കുന്ന യാഥാര്‍ഥ്യമായി മാറുന്നതുവരെ അവര്‍ കാത്തിരിക്കും. അവരുടെ കൂടെയാണ് ഇന്ത്യ എന്നും നിന്നത്. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ യുനെസ്‌കോയിലും യു എന്നിലും ഇന്ത്യ പലസ്തീനൊപ്പം തുടര്‍ന്നും നിലകൊള്ളണമെന്നാണ് ഇന്ത്യന്‍ ജനത ഒന്നിച്ചാവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇടര്‍ച്ചയോ പതര്‍ച്ചയോ ഉണ്ടായാല്‍ ജനങ്ങള്‍ സഹിക്കില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഓര്‍ത്തിരിക്കണം.
ജനയുഗം മുഖപ്രസംഗം 081011

ReplyDelete