കണ്ണൂര്‍ ജില്ലയെ കലാപമേഖലയായി പ്രഖ്യാപിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ കാലങ്ങളായി ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് നിരുപാധികം മാപ്പുപറയാം. ജില്ലയില്‍ അക്രമം വിതച്ചത് ആരെന്ന് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. ദീര്‍ഘകാലമായി സിപിഐ എം പറയുന്ന കാര്യം കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനില്‍നിന്ന് കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് അത്ഭുമില്ല. കോണ്‍ഗ്രസും വര്‍ഗീയ ഫാസിസ്റ്റുകളുമാണ് കണ്ണൂരിനെ ചോരക്കളമാക്കുന്നതെന്ന് അനുഭവങ്ങളില്‍നിന്ന് അവര്‍ മുമ്പേ തിരിച്ചറിഞ്ഞതാണ്.
കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളെ വെടിവച്ചുകൊന്ന നിഷ്ഠുരതക്ക് പിന്നിലെ ഗൂഢാലോചന അക്കാലത്തുതന്നെ സിപിഐ എം വെളിപ്പെടുത്തിയതാണ്. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടും ഇക്കാര്യം അടിവരയിട്ടു. മന്ത്രിക്കുമുന്നില്‍ പ്രതിഷേധമറിയിക്കാന്‍ ഒത്തുചേര്‍ന്ന യുവാക്കളെ നേരിടാന്‍ യുദ്ധസമാന തയ്യാറെടുപ്പുകളായിരുന്നു അന്ന് കൂത്തുപറമ്പിലുണ്ടായിരുന്നത്. വെടിവയ്പ്പിന് ഉത്തരവിടാന്‍ ഉന്നത സിവില്‍ - പൊലീസ് ഉദ്യോഗസ്ഥരെ ഒരുക്കിനിര്‍ത്തി. യുഡിഎഫ് ഭരണം കുറ്റവാളികളെ രക്ഷിച്ചു. ഗുഢാലോചന കണ്ടെത്തണമെന്ന സ്വകാര്യ അന്യായം ഇപ്പോഴും ഹൈക്കോടതിയിലാണ്. എ കെ ജിയുടെ സഹധര്‍മിണി സുശീലാഗോപാലന്‍ , പി കരുണാകരന്‍ , ഇ പി ജയരാജന്‍ എന്നിവരടക്കമുള്ള നേതാക്കളെ പൊലീസിനെക്കൊണ്ട് നിലത്തിട്ട് ചവിട്ടിയിട്ടാണ് രാഘവനും സുധാകരനും എ കെ ജി സഹകരണാശുപത്രി പിടിച്ചത്. ഡിസിസി പ്രസിഡന്റ് ഇപ്പോള്‍ പറയുന്നു എകെജി ആശുപത്രി പിടിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന്. എ കെ ജിയുടെ പേരിലുള്ള ആതുരാലയം കോണ്‍ഗ്രസിനും കൂട്ടാളികള്‍ക്കും വിട്ടുകൊടുക്കില്ലെന്ന സിപിഐ എമ്മിന്റെ നിലപാട് രണ്ടു പതിറ്റാണ്ടിനുശേഷമെങ്കിലും കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അംഗീകരിച്ചിരിക്കുന്നു.
ജനസ്വാധീനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് സുധാകരന്റെ നേതൃത്വത്തില്‍ അക്രമത്തിലേക്ക് തിരിഞ്ഞതാണ് കണ്ണൂരിന് വിനയായത്. മാര്‍ക്സിസ്റ്റ് അക്രമമെന്ന വായ്ത്താരി മുഴക്കുകയും മറുവശത്ത് ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയും ചെയ്തത് ആരെന്ന് തുറന്നുപറയാന്‍ ഇപ്പോള്‍ കൂട്ടത്തിലൊരാള്‍ നിര്‍ബന്ധിതനായി. ജനതാപാര്‍ടിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സുധാകരന്‍ നേതൃത്വത്തിലെത്താന്‍ സ്വീകരിച്ചത് അക്രമത്തിന്റെ പാതയായിരുന്നു. കോണ്‍ഗ്രസില്‍ സ്ഥാനമുറപ്പിക്കാന്‍ സിപിഐ എമ്മിനെ കടന്നാക്രമിക്കുകയായിരുന്നു സുധാകരന്‍ . പാര്‍ടി പ്രവര്‍ത്തകരായിരുന്നില്ല സുധാകരന് ചുറ്റും. കൊള്ളയ്ക്കും കൊലയ്ക്കും അറപ്പില്ലാത്ത ക്രിമിനലുകളെ ചെലവുകൊടുത്തും കൂടെ പാര്‍പ്പിക്കുകയുമായിരുന്നു. ഡിസിസി പ്രസിഡന്റായപ്പോള്‍ ജില്ല മുഴുവന്‍ ചോരപ്പുഴയൊഴുക്കി. നിരന്തരം അക്രമങ്ങള്‍ക്ക് ഇരയായ സിപിഐ എമ്മിനെക്കുറിച്ച് കോണ്‍ഗ്രസും അനുകൂല മാധ്യമങ്ങളും സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തി. എല്ലാ അക്രമങ്ങളും സിപിഐ എമ്മിന്റെ തലയില്‍ വച്ചുകെട്ടാനായിരുന്നു അവര്‍ക്ക് ധൃതി. അതാണിപ്പോള്‍ ഡിസിസി നേതൃത്വം തന്നെ തിരിത്തിയത്. അക്രമത്തിനെല്ലാം സുധാകരനൊപ്പം കൂട്ടാളിയായിരുന്ന സിഎംപിയും ഇപ്പോള്‍ ഡിസിസി പ്രസിഡന്റിനെ തള്ളിപ്പറയുകയാണ്. പി രാമകൃഷ്ണന് മാനസിക വിഭ്രാന്തിയാണെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചികിത്സ നല്‍കണമെന്നും സിഎംപി ജില്ലാ നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞു.
കൂത്തുപറമ്പ് വെടിവയ്പ് കേസ് പുനരന്വേഷിക്കണം: സിപിഐ എം
കോഴിക്കോട്/തിരു: കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണന്‍ നടത്തിയത് ഗൗരവമായ വെളിപ്പെടുത്തലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനുള്ള ബാധ്യത നിയമവാഴ്ച ബഹുമാനിക്കുന്ന എല്ലാവര്‍ക്കുമുണ്ടെന്ന് പിണറായി പറഞ്ഞു. രാമകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ സുധാകരനെതിരെ കേസെടുക്കണമെന്നും കുത്തുപറമ്പ് വെടിവയ്പ് പുനരന്വേഷിക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്ന് നിയമവാഴ്ചയെ ബഹുമാനിക്കുന്ന ഗവണ്‍മെന്റല്ല ഉള്ളതെന്ന് പിണറായി വിജയന്‍ കോഴിക്കോട്ട് വാര്‍ത്താലേഖകരോട് പറഞ്ഞു. ഇത്തരമൊരുസാഹചര്യത്തില്‍ മറ്റു നിയമനടപടി വേണമോയെന്ന് ആലോചിക്കേണ്ടിവരും. കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ എല്ലാവര്‍ക്കും അറിയാവുന്ന ഒരുകാര്യം പി രാമകൃഷ്ണന്‍ തുറന്നുപറഞ്ഞത്. എല്ലാക്കാലത്തും സുധാകരനെയും മറ്റും സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. നാല്‍പ്പാടി വാസുവിന്റെ കൊലപാതകം മുതലുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും. ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് നേതൃത്വം കൊടുത്ത കൂട്ടത്തില്‍ സുധാകരനുമുണ്ടായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് എം വി രാഘവനും സുധാകരനും മറ്റുമടങ്ങുന്ന കൂട്ടുകെട്ട്. വെടിവയ്പ് നടന്നദിവസം കൂത്തുപറമ്പിലേക്ക് പോകേണ്ടിയിരുന്ന തന്നെ വഴിക്കുവച്ച് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതുകൊണ്ടാണ് പോകാതിരുന്നതെന്ന് അന്ന് മന്ത്രിയായിരുന്ന എന്‍ രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അവിടെ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിയാമായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. കുഴപ്പമുണ്ടാക്കണമെന്നുള്ള വാശിയോടെ കണ്ണൂരില്‍നിന്ന് പ്രത്യേകസംഘത്തെയും കൂട്ടിയാണ് രാഘവന്‍ കൂത്തുപറമ്പിലേക്ക് പോയത്. രാഘവന്റെ കൂടെ പോയ പൊലീസ് ഉദ്യോഗസ്ഥരെ മന്ത്രിയായതുകൊണ്ടുമാത്രം കൂട്ടിയതാണ് എന്ന് ധരിക്കാനുള്ള മൗഢ്യം അധികം ആര്‍ക്കുമുണ്ടാകില്ല. എല്ലാറ്റിന്റെയും പിന്നില്‍ രാഘവനും സുധാകരനുമുണ്ടായിരുന്നു. അതില്‍ സുധാകരന്റെ പങ്ക് ഒന്നുകൂടി ആവര്‍ത്തിച്ച് പി രാമകൃഷ്ണന്‍ വ്യക്തമാക്കിയെന്നേയുള്ളൂ- പിണറായി പറഞ്ഞു.
കൂത്തുപറമ്പ് സംഭവത്തില്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയ വിവരമാണ് ഇപ്പോള്‍ വെളിച്ചത്തുവന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ എഫ്എസ്ഇടിഒ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. അഞ്ചു പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് കൂത്തുപറമ്പ് വെടിവയ്പ്. കേസ് വീണ്ടും അന്വേഷിക്കുമ്പോള്‍ പി രാമകൃഷ്ണനെ സാക്ഷിയാക്കണം. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന് എപ്പോള്‍ വേണമെങ്കിലും കേസെടുക്കാം. ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ സ്കൂളിലെ അധ്യാപകന്‍ വധശ്രമത്തിനിരയായ സംഭവം ഉന്നത പൊലീസുദ്യോഗസ്ഥരുടെ പ്രത്യേക ടീം അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്
കെ സുധാകരന്‍ എംപിക്കെതിരെ ആരോപണം ഉന്നയിച്ച കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പി രാമകൃഷ്ണന്‍ വ്യാഴാഴ്ച കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ ഗുണ്ടാനേതാവാണെന്നും കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദിയാണെന്നും പറഞ്ഞിരുന്നു.
ദേശാഭിമാനി 081011
കണ്ണൂര്‍ ജില്ലയെ കലാപമേഖലയായി പ്രഖ്യാപിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ കാലങ്ങളായി ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് നിരുപാധികം മാപ്പുപറയാം. ജില്ലയില്‍ അക്രമം വിതച്ചത് ആരെന്ന് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. ദീര്‍ഘകാലമായി സിപിഐ എം പറയുന്ന കാര്യം കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനില്‍നിന്ന് കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് അത്ഭുമില്ല. കോണ്‍ഗ്രസും വര്‍ഗീയ ഫാസിസ്റ്റുകളുമാണ് കണ്ണൂരിനെ ചോരക്കളമാക്കുന്നതെന്ന് അനുഭവങ്ങളില്‍നിന്ന് അവര്‍ മുമ്പേ തിരിച്ചറിഞ്ഞതാണ്.
ReplyDelete