ഐസ്ക്രീംപാര്‍ലര്‍ കേസ്അട്ടിമറി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബന്ധു റൗഫ് മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വി എസ് ഹാജരാക്കിയത് നിയമപരമല്ലെന്നും കോടതിയില്‍നിന്ന് അന്വേഷണഉദ്യോഗസ്ഥനു ലഭിച്ച മൊഴി ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം പൊതുതാല്‍പ്പര്യഹര്‍ജിയില്‍ ഉന്നയിക്കാനാകില്ലെന്ന് കോഴിക്കോട് സ്വദേശി കോളക്കാടന്‍ മൂസ ഹാജിയുടെ ഹര്‍ജിയില്‍ പ്രാഥമികവാദം കേള്‍ക്കവെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ , ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ കേസില്‍ സ്വകാര്യ അഭിഭാഷകനെ ഏര്‍പ്പെടുത്തിയതിന് സര്‍ക്കാര്‍ പ്രതിഫലം നല്‍കിയെന്ന ഹര്‍ജിക്കാരന്റെ ആരോപണം ശരിയാകാനിടയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ , ഡല്‍ഹിയിലെ അഭിഭാഷകര്‍ക്ക് 16 ലക്ഷം രൂപ പ്രതിഫലം സര്‍ക്കാര്‍ നല്‍കുന്നുവെന്ന ആരോപണത്തെക്കുറിച്ച് കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. അഡ്വക്കറ്റ് ജനറലും സര്‍ക്കാര്‍ അഭിഭാഷകരുമാണ് സര്‍ക്കാരിന്റെ കേസ് നടത്തേണ്ടത്. സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ പ്രതിഫലമാണ് സര്‍ക്കാര്‍ നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാരിന് വ്യക്തമായ നയമുണ്ടെന്നും ഉത്തരേന്ത്യന്‍ അഭിഭാഷകരെ സര്‍ക്കാരിനുവേണ്ടി കേരളത്തില്‍ നിയോഗിക്കില്ലെന്നും എജി കെ പി ദണ്ഡപാണി കോടതിയെ അറിയിച്ചു. വിശദീകരണം നല്‍കാന്‍ അഡ്വക്കറ്റ് ജനറല്‍ വെള്ളിയാഴ്ചവരെ സാവകാശം തേടി.
deshabhimani 011111
ഐസ്ക്രീംപാര്‍ലര്‍ കേസ്അട്ടിമറി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ബന്ധു റൗഫ് മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വി എസ് ഹാജരാക്കിയത് നിയമപരമല്ലെന്നും കോടതിയില്‍നിന്ന് അന്വേഷണഉദ്യോഗസ്ഥനു ലഭിച്ച മൊഴി ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം പൊതുതാല്‍പ്പര്യഹര്‍ജിയില്‍ ഉന്നയിക്കാനാകില്ലെന്ന് കോഴിക്കോട് സ്വദേശി കോളക്കാടന്‍ മൂസ ഹാജിയുടെ ഹര്‍ജിയില്‍ പ്രാഥമികവാദം കേള്‍ക്കവെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ , ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ReplyDeletethere you go... if you appoint some of your friend/relative as advocate for this case, you will get paid as long as kunjalikkutty is alive :)
ReplyDelete