ചരിത്രപാരമ്പര്യമുള്ള മഹാരാജാസ് കോളേജിന്റെ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് മഹാരാജാസ് കൂട്ടായ്മ. കോളേജിന്റെ കൈവശമുള്ള 13 സെന്റ് ഭൂമി സമുദായസംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച കൂട്ടായ്മയുടേതാണ് തീരുമാനം.
നിരവധി തലമുറകളെ വാര്‍ത്തെടുക്കുകയും ലോകത്തിന് കാതലായ സംഭാവനകള്‍ നല്‍കുകയുംചെയ്ത മഹാരാജാസിനെ വെറുമൊരു സ്ഥലം മാത്രമായി കാണരുതെന്ന് കൂട്ടായ്മ ഉദ്ഘാടനംചെയ്ത് പ്രൊഫ. എം കെ സാനു പറഞ്ഞു. കോളേജിന്റെ സ്ഥലം വിട്ടു കൊടുക്കാനുള്ള നീക്കം പിന്‍വലിച്ചില്ലെങ്കില്‍ ദൂരവ്യാപകഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ അസുലഭഭഭാഗ്യങ്ങളിലൊന്നായ മഹാരാജാസ് കോളേജിന്റെ അവശേഷിക്കുന്ന ഭൂമി കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായല്ലാതെ വിനിയോഗിക്കരുതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. കോളേജിന്റെ ഭൂമി സാമുദായസംഘടനയ്ക്ക് വിട്ടുകൊടുക്കാനുള്ള റവന്യു അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് താന്‍ ഇപ്പോള്‍ ജഡ്ജിയായിരുന്നെങ്കില്‍ ഒരു നിമിഷംപോലും കാത്തിരിക്കാതെ റദ്ദാക്കുമായിരുന്നെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ സുകുമാരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് അടിസ്ഥാനപരമായി തെറ്റാണ്. സുപ്രീംകോടതി ഉത്തരവുകളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും ചൂണ്ടിക്കാട്ടി 2010ല്‍ നിരസിച്ച ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ എന്തുസാഹചര്യമാണ് പുതുതായി ഉണ്ടായിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സുതാര്യവും യുക്തിസഹവുമായി പ്രയോഗിക്കേണ്ട വിവേചനാധികാരം സര്‍ക്കാര്‍ ദുരുപയോഗിച്ചിരിക്കുകയാണെന്നും ഈ നിര്‍ഭാഗ്യം ഒരു കലാലയത്തിനും ഉണ്ടാകരുതെന്നും ജസ്റ്റിസ് സുകുമാരന്‍ പറഞ്ഞു.
കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന കൂട്ടായ്മയില്‍ ഒഎസ്എ വൈസ് പ്രസിഡന്റ് എന്‍ കെ വാസുദേവന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സണ്ണി മാത്യു, പ്രൊഫ. എം കെ പ്രസാദ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ , ജനറല്‍ സെക്രട്ടറി കെ എ അഫ്സല്‍ , അധ്യാപകപ്രതിനിധി ഡോ. കെ ജി രാമദാസ്, സിഐസിസി ജയചന്ദ്രന്‍ , നിജാസ് ജ്യുവല്‍ , എം ഡി ഗോപിദാസ്, കെ യു ബാവ എന്നിവര്‍ സംസാരിച്ചു. ജസ്റ്റിസ് കെ സുകുമാരന്‍ , പ്രൊഫ. എം കെ സാനു, പ്രൊഫ എം കെ പ്രസാദ് എന്നിവര്‍ രക്ഷാധികാരികളും എന്‍ കെ വാസുദേവന്‍ ജനറല്‍ കണ്‍വീനറും ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനുമായി മഹാരാജാസ് ഭൂമി സംരക്ഷണ സമിതിക്ക് കൂട്ടായ്മ രൂപംനല്‍കി.
deshabhimani 031111
ചരിത്രപാരമ്പര്യമുള്ള മഹാരാജാസ് കോളേജിന്റെ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് മഹാരാജാസ് കൂട്ടായ്മ. കോളേജിന്റെ കൈവശമുള്ള 13 സെന്റ് ഭൂമി സമുദായസംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച കൂട്ടായ്മയുടേതാണ് തീരുമാനം.
ReplyDelete