വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ അനധികൃതനിക്ഷേപം സുരക്ഷിതമായിരിക്കുന്നതും കള്ളപ്പണം വെള്ളപ്പണമാക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ. കള്ളപ്പണം തടയാനും സ്വിസ്ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷിക്കാനും നടപടിയെടുക്കുമെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ മറുവശത്ത് ഇവരെ സംരക്ഷിക്കുന്നു എന്നത് 30 വര്‍ഷത്തെ സ്വിസ് അക്കൗണ്ട് ചരിത്രം.
രാഷ്ട്രീയനേതാക്കളും വന്‍ വ്യവസായികളും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍ സംഘമാണ് നികുതിയടയ്ക്കാതെയും സ്രോതസ്സ് വെളിപ്പെടുത്താതെയും വിദേശബാങ്കുകളില്‍ പണമിടുന്നത്. വിദേശത്ത് ശേഖരിച്ച കള്ളപ്പണം വെള്ളപ്പണമാക്കാനുള്ള വെട്ടിപ്പ് കയറ്റുമതി കണക്കില്‍ നടത്തുന്ന തിരിമറിയിലൂടെയാണ് നടത്തുന്നത്. ഇതും കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ്. ഇന്ത്യക്കാരുടെ ഏഴര ലക്ഷം കോടി രൂപ വിവിധ വിദേശ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള കണക്ക്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് സ്വിസ്ബാങ്കിലാണ്. ഇന്ത്യയുടെ വിദേശകടത്തിന്റെ 13 ഇരട്ടിയാണ് ഈ തുക. പ്രതിവര്‍ഷം 80,000 പേര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യുന്നു. ഇതില്‍ 25 ശതമാനം പേര്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ . രണ്ടു വിഭാഗത്തിലും കൂടുതല്‍ ഇന്ത്യക്കാര്‍ . സുപ്രീംകോടതി രംഗത്തുവന്നശേഷമാണ് നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരം കൈമാറണമെന്ന് സ്വിറ്റ്സര്‍ലന്‍ഡുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതാകട്ടെ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കരാര്‍ അംഗീകരിച്ചും. മലയാളി ഉള്‍പ്പടെ മൂന്ന് എംപിമാര്‍ക്ക് സ്വിസ് അക്കൗണ്ടുണ്ടെന്ന് വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പേര്വെളിപ്പെടുത്തില്ലെന്നു പറഞ്ഞതും ഈ കരാര്‍ പ്രകാരം.
കള്ളപ്പണം നിരന്തരമായി വാര്‍ത്തയാകുന്നതും അന്താരാഷ്ട്ര തലത്തില്‍ കള്ളപ്പണം കണ്ടെത്താന്‍ ശ്രമം നടക്കുന്നതുംമൂലം ഇവ വെളുപ്പിക്കാന്‍ അതിവേഗം ശ്രമം നടക്കുകയാണ്. ഖനനം, ഓഹരി വിപണി, മരുന്ന് ലോബികളാണ് കയറ്റുമതിയില്‍ കള്ളക്കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നത്. ഇതിന് ഉപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും. 2010-11ല്‍ കയറ്റുമതിയില്‍ 79 ശതമാനം വര്‍ധനയുണ്ടായത് ഇതുകൊണ്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെമ്പ് ഉപകരണങ്ങളുടെ കയറ്റുമതി നാലിരട്ടി വര്‍ധിച്ചെന്ന കണക്ക് വ്യവസായമേഖലയെ ഞെട്ടിച്ചിരിക്കയാണ്. ഇത്രയും ചെമ്പ് കയറ്റുമതിചെയ്യാനുള്ള ശേഷി ഇന്ത്യക്കില്ല. ഇല്ലാത്ത കയറ്റുമതി കാണിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉദാഹരണമാണിത്. സ്വിസ്ബാങ്ക് അക്കൗണ്ടില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാര്‍ക്കാണ് എന്ന് സ്വിസ് ബാങ്കിങ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കില്‍ നേരത്തെ വ്യക്തമായിരുന്നു. രാജ്യത്ത് ജിഡിപിയുടെ 40 ശതമാനം വരുന്നത്ര തുക വിദേശത്ത് അനധികൃത നിക്ഷേപത്തിലാണ്.
(ദിനേശ്വര്‍മ)
deshabhimani 031111
വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ അനധികൃതനിക്ഷേപം സുരക്ഷിതമായിരിക്കുന്നതും കള്ളപ്പണം വെള്ളപ്പണമാക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ. കള്ളപ്പണം തടയാനും സ്വിസ്ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷിക്കാനും നടപടിയെടുക്കുമെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ മറുവശത്ത് ഇവരെ സംരക്ഷിക്കുന്നു എന്നത് 30 വര്‍ഷത്തെ സ്വിസ് അക്കൗണ്ട് ചരിത്രം.
ReplyDelete