Sunday, November 20, 2011

കേക്കില്‍ ദേശീയപതാക; അബ്ദുള്ളക്കുട്ടിയും സംഘവും നിയമക്കുരുക്കില്‍

കണ്ണൂര്‍ : എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയും നഗരസഭാ ചെയര്‍മാനും പങ്കെടുത്ത ചടങ്ങില്‍ ദേശീയപതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചത് വിവാദമായി. ഭക്ഷണപദാര്‍ഥത്തില്‍ ദേശീയപതാകയുടെ ചിത്രം പതിപ്പിക്കുന്നത് മൂന്നുവര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.

എഐസിസി അംഗം സുമ ബാലകൃഷ്ണന്‍ ചെയര്‍മാനായ കണ്ണൂരിലെ ഇന്ദിരാട്രസ്റ്റാണ് ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ആലേഖനംചെയ്ത കേക്ക് മുറിച്ചത്. കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിലെ ഹോട്ടലില്‍ ശനിയാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ഡിസിസി ആക്ടിങ് പ്രസിഡന്റ് പി കെ വിജയരാഘവന്‍ കേക്ക് മുറിച്ചു. ആദ്യം കേക്ക് നല്‍കിയത് എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കാണ്. തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം സി ശ്രീജ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കി. സുമ ബാലകൃഷ്ണനാണ് ദേശീയപതാക പതിപ്പിച്ച കേക്ക് കൊണ്ടുവന്നത്.

ദേശീയപതാകയെ അപമാനിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് ദേശീയപതാക, ഗാനം, ഗീതം എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സംഗീത അധ്യാപകന്‍ കെ വി തമ്പാന്‍ പറഞ്ഞു.

deshabhimani 201111

2 comments:

  1. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയും നഗരസഭാ ചെയര്‍മാനും പങ്കെടുത്ത ചടങ്ങില്‍ ദേശീയപതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചത് വിവാദമായി. ഭക്ഷണപദാര്‍ഥത്തില്‍ ദേശീയപതാകയുടെ ചിത്രം പതിപ്പിക്കുന്നത് മൂന്നുവര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.

    ReplyDelete
  2. ദേശീയപതാക ആലേഖനംചെയ്ത കേക്ക് മുറിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുകയും ഭക്ഷിക്കുകയും ചെയ്ത എ പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ കേസെടുത്തു. ദേശീയപതാക സംബന്ധിച്ച് പഠനം നടത്തുന്ന ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സംഗീതാധ്യാപകന്‍ കെ വി തമ്പാന്റെ പരാതില്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐ ആസാദാണ് കേസെടുത്തത്. ഇന്ദിരാഗാന്ധി ജന്മദിനാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഇന്ദിരാ ട്രസ്റ്റ് കണ്ണൂരിലെ ഹോട്ടലില്‍ നടത്തിയ പരിപാടിയിലാണ് കേക്ക് മുറിച്ചത്. ചടങ്ങില്‍ പങ്കെടുത്ത നഗരസഭാ ചെയര്‍പേഴ്സണ്‍ എം സി ശ്രീജ, ഡിസിസി ആക്ടിങ് പ്രസിഡന്റ് പി കെ വിജയരാഘവന്‍ , എഐസിസി അംഗം സുമാബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേശീയപതാക ആലേഖനംചെയ്ത കേക്ക് മുറിച്ചത് ദേശീയപതാക നശിപ്പിക്കുന്നതിന് തുല്യമാണ്. ഭക്ഷണമായി ഉപയോഗിച്ചത് മറ്റൊരു കുറ്റമാണ്. ഇതിന് മൂന്ന് വര്‍ഷം കഠിന തടവ് ലഭിക്കാം. (ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് -1971). 2002ലെ ഫ്ളാഗ് കോഡ് ആക്ടും ലംഘിക്കപ്പെട്ടിരിക്കുകയാണ്. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , രാഷ്ട്രപതി, പ്രധാനമന്ത്രി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, കലക്ടര്‍ , ജില്ലാ പൊലീസ് മേധാവി, എന്നിവര്‍ക്ക് കെ വി തമ്പാന്‍ പരാതി നല്‍കിയിട്ടുണ്ട്.

    ReplyDelete