കണ്ണൂര്‍ : അച്ചടക്ക നടപടിക്ക് വിധേയനായ നേതാവിന് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.പഞ്ചായത്ത് എംപ്ലോയീസ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് എം പി മോഹനന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് 4.30വരെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജയരാമനെ ഓഫീസില്‍ തടഞ്ഞുവച്ചത്. ജില്ലാ സെക്രട്ടറി എം എ മോഹനനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ യുഡി ക്ലര്‍ക്കായ എം എ മോഹനന് ജനകീയാസൂത്രണ പദ്ധതിയുമായി സഹകരിക്കുന്നില്ലൈന്ന അസി. എന്‍ജിനിയറുടെ പരാതിയിലാണ് നടപടി. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയും ഇയാളെ മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. ഭരണസമിതിയിലെ ലീഗ് അംഗങ്ങളും ഇയാള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് മാറ്റണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. സ്ഥലംമാറ്റം അന്യായമാണെന്നും മാറ്റുകയാണെങ്കില്‍ നേതാവ് ആവശ്യപ്പെടുന്ന സ്ഥലത്ത് നല്‍കണമെന്നുമായിരുന്നു കെപിഇഒ നേതൃത്വത്തിന്റെ ആവശ്യം. ഡിഡി വഴങ്ങിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉത്തരവ് വന്നതിനുശേഷമേ നടപടിയെടുക്കാവൂവെന്ന് പറഞ്ഞാണ് ഡിഡിയുടെ മുന്നിലെ സീറ്റില്‍ നേതാക്കള്‍ ഇരിപ്പുറപ്പിച്ചത്. മുഖ്യമന്ത്രി നിയമസഭയിലായതിനാലാണ് ഉത്തരവ് വരാത്തതെന്ന് പറഞ്ഞ് ഓഫീസ് സമയം കഴിഞ്ഞപ്പോള്‍ സ്വയം പിരിഞ്ഞുപോയി.
deshabhimani 051111
അച്ചടക്ക നടപടിക്ക് വിധേയനായ നേതാവിന് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.പഞ്ചായത്ത് എംപ്ലോയീസ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് എം പി മോഹനന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പകല്‍ 11 മുതല്‍ വൈകിട്ട് 4.30വരെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജയരാമനെ ഓഫീസില്‍ തടഞ്ഞുവച്ചത്. ജില്ലാ സെക്രട്ടറി എം എ മോഹനനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ReplyDelete