തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള ഇറച്ചിക്കോഴികള്ളക്കടത്ത് വ്യാപകമായി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന കള്ളക്കടത്ത് നികുതിവരുമാനത്തില്‍ സംസ്ഥാനത്തിന് കോടികളാണ് നഷ്ടമുണ്ടാക്കുന്നത്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെയും സമാന്തര വഴികളിലൂടെയുമാണ് കള്ളക്കടത്ത്. മീനാക്ഷീപുരം-കൊടുവായൂര്‍ സംസ്ഥാനപാതയിലൂടെ മാത്രം നിത്യേന 200 ഇരുചക്രവാഹനങ്ങളിലാണ് ഇറച്ചിക്കോഴി കടത്തുന്നത്. നെല്ലിമേട്, കന്നിമാരി എന്നിവിടങ്ങളിലേക്ക് ലോറിയിലെത്തിച്ചാണ് ഇരുചക്രവാഹനത്തില്‍ കേരളത്തിലേക്ക് കടത്തുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വില്‍പ്പനക്ക് എത്തുന്ന ഇറച്ചിക്കോഴി മുഴുവന്‍ നികുതിവെട്ടിച്ചാണ് കൊണ്ടുവരുന്നത്. ഓരോ മാസവും ഈയിനത്തില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നഷ്ടമാകുന്നു.
പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുവരെയാണ് കോഴിക്കടത്ത്. ഒരു ഇരുചക്രവാഹനത്തില്‍ ശരാശരി 200 കിലോ കോഴികളെ കടത്തുന്നുണ്ട്. ഇരുചക്രവാഹനത്തില്‍ മാത്രം പ്രതിദിനം 40 ടണ്‍ ഇറച്ചിക്കോഴി കേരളത്തിലെത്തുന്നു. ഇറച്ചിക്കോഴിക്ക് 12.5 ശതമാനം നികുതിയും നികുതിയുടെ ഒരുശതമാനം സെസും അടയ്ക്കണം. 2010ല്‍ ഒരു കിലോ ഇറച്ചിക്കോഴിക്ക് 65 രൂപയായിരുന്നു തറവില. ഇപ്പോള്‍ 70 രൂപയാണ്. 40,000 കിലോ ഇറച്ചിക്കോഴിയുടെ വില കണക്കാക്കിയാല്‍ 2,26,000 രൂപ നികുതി അടയ്ക്കണം. ചെക്ക്പോസ്റ്റുകളിലും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി മാസപ്പടി എത്തിക്കുന്നതിനാല്‍ ഇറച്ചിക്കോഴി കടത്തുകാരെ ആരും പിടിക്കുന്നില്ല. നിരപരാധികളായ ഇരുചക്രവാഹനക്കാരെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുന്ന പുതുനഗരം പൊലീസ് ഇറച്ചിക്കോഴി കടത്തുന്നവരെ സഹായിക്കുകയാണ്. നടുപ്പുണി ചെക്ക്പോസ്റ്റിലൂടെമാത്രമാണ് ഇറച്ചിക്കോഴി കൊണ്ടുവരാന്‍ നിയമപരമായി അനുവാദമുള്ളത്. എന്നാല്‍ , മറ്റു ചെക്കുപോസ്റ്റുകളിലൂടെയും നിരവധി ഊടുവഴികളിലൂടെയാണ് കടത്തുന്നത്. കന്നിമാരി ചെക്ക്പോസ്റ്റിലാകട്ടെ ബാരിക്കേഡ് എപ്പോഴും തുറന്നിട്ടിരിക്കയാണ്. ഇതുകാരണം കഴിഞ്ഞ മാസം നികുതിവരുമാനത്തില്‍ രണ്ടു കോടിയിലധികം രൂപയാണ് നഷ്ടമായത്. ഓരോ ദിവസവും 90 ലോഡ് ഇറച്ചിക്കോഴി വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 ലോഡ് മാത്രമേ വരുന്നുള്ളു. രഹസ്യവഴികളിലൂടെയുള്ള കടത്ത് വ്യാപകമായതോടെയാണിത്. മറ്റ് വഴികളില്‍കൂടിയുള്ള ഇറച്ചിക്കോഴിയുടെ നികുതിവെട്ടിപ്പുകൂടി കണക്കാക്കിയാല്‍ സര്‍ക്കാര്‍ ഖജനാവിന് പ്രതിമാസം ആറുകോടിയിലധികം രൂപയാണ് നഷ്ടമുണ്ടാകുന്നത്.
വാണിജ്യനികുതി ചെക്ക്പോസ്റ്റുകള്‍ അഴിമതിരഹിതമാക്കാനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ "അഴിമതിരഹിത വാളയാര്‍" പദ്ധതി നടപ്പാക്കിയത്. വാളയാര്‍ , വേലന്താവളം, ഒഴലപ്പതി, നടുപ്പുണി, ഗോപാലപുരം, മീനാക്ഷീപുരം, ഗോവിന്ദാപുരം, ചെമ്മണാംപതിവരെയുള്ള അതിര്‍ത്തിചെക്ക്പോസ്റ്റുകളെല്ലാം ഇതിന്റെ പരിധിയില്‍വരും. ഒരുപരിധിവരെ അഴിമതി ഇല്ലാതാക്കി നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചെക്ക്പോസ്റ്റുകളില്‍ ദല്ലാള്‍പണി ആരംഭിച്ചു. രഹസ്യവഴികളിലൂടെ വരുന്ന ലോഡുകള്‍ കടത്തിവിടാനും അവ ലക്ഷ്യസ്ഥാനത്തെത്തിക്കാനും യുഡിഎഫിന്റെ പ്രാദേശിക നേതാക്കളടക്കമുള്ള ഒരുസംഘം രംഗത്തുണ്ട്. ഇവര്‍ക്ക് നികുതി വകുപ്പും പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു.
(ഇ എന്‍ അജയകുമാര്‍)
deshabhimani 051211
വാണിജ്യനികുതി ചെക്ക്പോസ്റ്റുകള്‍ അഴിമതിരഹിതമാക്കാനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ "അഴിമതിരഹിത വാളയാര്‍" പദ്ധതി നടപ്പാക്കിയത്. വാളയാര്‍ , വേലന്താവളം, ഒഴലപ്പതി, നടുപ്പുണി, ഗോപാലപുരം, മീനാക്ഷീപുരം, ഗോവിന്ദാപുരം, ചെമ്മണാംപതിവരെയുള്ള അതിര്‍ത്തിചെക്ക്പോസ്റ്റുകളെല്ലാം ഇതിന്റെ പരിധിയില്‍വരും. ഒരുപരിധിവരെ അഴിമതി ഇല്ലാതാക്കി നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചെക്ക്പോസ്റ്റുകളില്‍ ദല്ലാള്‍പണി ആരംഭിച്ചു. രഹസ്യവഴികളിലൂടെ വരുന്ന ലോഡുകള്‍ കടത്തിവിടാനും അവ ലക്ഷ്യസ്ഥാനത്തെത്തിക്കാനും യുഡിഎഫിന്റെ പ്രാദേശിക നേതാക്കളടക്കമുള്ള ഒരുസംഘം രംഗത്തുണ്ട്. ഇവര്‍ക്ക് നികുതി വകുപ്പും പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു
ReplyDelete