ഉത്തരബംഗാളില്‍ പൂട്ടിയ തേയിലത്തോട്ടത്തില്‍ പട്ടിണിമൂലം ഒരു മാസത്തിനുള്ളില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. ജല്‍പായ്ഗുഡി ജില്ലയിലെ മദാരിഹട്ട് ബ്ലോക്കിലുള്ള ധെക്കലപാഡയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. പട്ടിണിമരണം ജല്‍പായ്ഗുഡി സബ് കലക്ടര്‍ സ്ഥിരീകരിച്ചു. ദിവസങ്ങളായി വീട്ടില്‍ പട്ടിണിയാണെന്നും ആര്‍ക്കും ആഹാരം കിട്ടിയിട്ടില്ലെന്നും പട്ടിണിമൂലം മരിച്ച വിജയ് താന്തിയുടെ ഭാര്യ പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു.
പട്ടിണിമരണം തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ട്രേഡ് യൂണിയനുകള്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. സബ് കലക്ടറുടെ നിര്‍ദേശപ്രകാരം ബീര്പാഡ സ്റ്റേറ്റ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എസ്റ്റേറ്റിലെത്തി തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ തൊഴിലാളികളുടെ ഹീമോഗ്ലോബിന്റെ അളവ് അപകടകരമാംവിധം താഴെയാണെന്നു കണ്ടെത്തി. അതിഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗോളതലത്തില്‍ തേയിലവ്യവസായത്തിനുണ്ടായ തകര്‍ച്ചമൂലം ഈ മേഖലയില്‍ നിരവധി തോട്ടങ്ങള്‍ പൂട്ടിയിരുന്നു. അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങളടക്കമുള്ള വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ വീതം ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാലു മാസമായി ഈ ആനുകൂല്യം നല്‍കുന്നില്ല. തൊഴിലും വരുമാനവും ഇല്ലാതായ കുടുംബങ്ങളില്‍ പട്ടിണി താണ്ഡവമാടുകയാണ്. ഉത്തരബംഗാളിലെ തേയിലത്തോട്ടങ്ങളിലെ പട്ടിണിമരണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര ആവശ്യപ്പെട്ടു.
(വി ജയിന്)
2 കര്‍ഷകര്‍കൂടി ആത്മഹത്യചെയ്തു
കൊല്‍ക്കത്ത: കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലമുള്ള പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാകാതെ പശ്ചിമബംഗാളില്‍ രണ്ട് കര്‍ഷകര്‍കൂടി ജീവനൊടുക്കി. ബര്‍ധമാന്‍ , മാല്‍ഡ ജില്ലകളിലാണ് ആത്മഹത്യ നടന്നത്. ഇതോടെ ഒക്ടോബര്‍മുതല്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 19 ആയി. മാല്‍ഡ ജില്ലയില്‍ ഹബീബ്പുരില് ഹരിദാസ് രത്ന് (55) എന്ന കര്ഷകന് വിഷം കഴിച്ച് ജീവനൊടുക്കി. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 12 ഏക്കര്‍ ഭൂമിയുള്ള വലിയ കര്‍ഷകനായിരുന്നു ഹരിദാസ്. കഴിഞ്ഞ വര്‍ഷം ട്രാക്ടര്‍ വാങ്ങാനായി വായ്പയെടുത്തു. കൃഷിയിറക്കാനായി വ്യക്തികളില്‍നിന്നും വായ്പ വാങ്ങി. എന്നാല്‍ , നെല്ലിന് വിലയില്ലാതായതോടെ വായ്പ തിരിച്ചടയ്ക്കാനാകാതെവന്നു. ശനിയാഴ്ച രാവിലെയാണ് ബര്‍ധമാന്‍ ജില്ലയിലെ പൂര്ബസ്ഥലിയില് തപസ് മാഝി എന്ന കര്‍ഷകനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. വിലത്തകര്ച്ചയെത്തുടര്ന്നുള്ള മനോവിഷമമായിരുന്നു കാരണം. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് സര്‍ക്കാരിന് വിവരമൊന്നുമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
deshabhimani 150112
ഉത്തരബംഗാളില്‍ പൂട്ടിയ തേയിലത്തോട്ടത്തില്‍ പട്ടിണിമൂലം ഒരു മാസത്തിനുള്ളില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. ജല്‍പായ്ഗുഡി ജില്ലയിലെ മദാരിഹട്ട് ബ്ലോക്കിലുള്ള ധെക്കലപാഡയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. പട്ടിണിമരണം ജല്‍പായ്ഗുഡി സബ് കലക്ടര്‍ സ്ഥിരീകരിച്ചു. ദിവസങ്ങളായി വീട്ടില്‍ പട്ടിണിയാണെന്നും ആര്‍ക്കും ആഹാരം കിട്ടിയിട്ടില്ലെന്നും പട്ടിണിമൂലം മരിച്ച വിജയ് താന്തിയുടെ ഭാര്യ പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു.
ReplyDelete