Saturday, January 28, 2012

കോണ്‍ഗ്രസ് ഗ്രൂപ്പുപോര് തെരുവില്‍

കാസര്‍കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് തെരുവിലേക്ക്. മണ്ഡലം കമ്മിറ്റി പനഃസംഘടനയില്‍ ഡിസിസി നേതൃത്വം ഏകപക്ഷീയമായി ഭാരവാഹികളെ നിയമിക്കുന്നതിനെതിരെ ജില്ലയിലെ എ വിഭാഗത്തില്‍ ഉടലെടുക്കുന്ന അസംതൃപ്തിയുടെ ഭാഗമാണ് വെള്ളിയാഴ്ച ഡിസിസി ഓഫീസ് പരിസരത്ത് അരങ്ങേറിയത്. ജില്ലാകമ്മിറ്റി ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചാണ് ഉദുമയില്‍നിന്നുള്ള ഏതാനും പേര്‍ എത്തിയത്. പന്തല്‍ കെട്ടി സത്യഗ്രഹം ആരംഭിച്ചത് ജനങ്ങള്‍ കൗതുകത്തോടെയാണ് കണ്ടത്. പറഞ്ഞിട്ട് കേള്‍ക്കാത്തവരെ അടിച്ച് പിരിക്കാനായിരുന്നു ഐ ഗ്രൂപ്പ് തീരുമാനം. ഡിസിസി ഓഫീസില്‍നിന്നെത്തിയ ഏതാനും പേര്‍ സമരപ്പന്തല്‍ പൊളിച്ചാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സ്വന്തം പാര്‍ടിക്കാരുടെ കേട്ടാലറക്കുന്ന തെറിവിളിയും കൈയങ്കാളിയുമാണ് പിന്നീട് കണ്ടത്. പൊലീസ് ഇടപെട്ടതുകൊണ്ടാണ് അഹിംസാവാദികളായ കോണ്‍ഗ്രസുകാരുടെ രക്തം ഡിസിസി ഓഫീസിനുമുന്നില്‍ വീഴാതിരുന്നത്.

പന്തല്‍ പൊളിച്ചിട്ടും ശ്രീജയന്‍ സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോകാന്‍ തയ്യാറായില്ല. മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന തന്നെ ഉദുമയില്‍ മത്സരിച്ച് തോറ്റ നേതാവ് ഒറ്റയടിക്ക് പുറത്താക്കിയാല്‍ എങ്ങനെ സഹിക്കുമെന്നാണ് ശ്രീജയന്റെ ചോദ്യം. അതുകൊണ്ട് വെയിലത്ത് ഇരുന്നായിരുന്നു പിന്നീട് സമരം. ഒടുവില്‍ ഐ ഗ്രൂപ്പുകാരനായ പാദൂര്‍ കുഞ്ഞാമുവിന്റെ ചുമ്മാതെയുള്ള ഉറപ്പില്‍ സമരം അവസാനിപ്പിച്ച് സത്യഗ്രഹികള്‍ സ്ഥലം വിട്ടതോടെ കോണ്‍ഗ്രസിന്റെ വിഴുപ്പലക്കല്‍ കണ്ട് ജനം മൂക്കത്ത് വിരല്‍വച്ച്പോയി. നീലേശ്വരം മണ്ഡലം കമ്മിറ്റി പുനഃസംഘടനയിലും പ്രതിഷേധം ആളിപ്പടരുന്നുണ്ട്. ഇവിടെ എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്ന് സമാന്തര മണ്ഡലം കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ നാളില്‍ ഓഫീസിന് രണ്ട് പൂട്ടിട്ടായിരുന്നു ഇവിടുത്തെ പ്രതിഷേധത്തിന് തുടക്കം. പിന്നീട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് കരി ഓയില്‍ ഒഴിച്ചും ഗ്രൂപ്പ് വൈരം പുറത്തുവന്നു.

deshabhimani 280112

1 comment:

  1. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് തെരുവിലേക്ക്. മണ്ഡലം കമ്മിറ്റി പനഃസംഘടനയില്‍ ഡിസിസി നേതൃത്വം ഏകപക്ഷീയമായി ഭാരവാഹികളെ നിയമിക്കുന്നതിനെതിരെ ജില്ലയിലെ എ വിഭാഗത്തില്‍ ഉടലെടുക്കുന്ന അസംതൃപ്തിയുടെ ഭാഗമാണ് വെള്ളിയാഴ്ച ഡിസിസി ഓഫീസ് പരിസരത്ത് അരങ്ങേറിയത്. ജില്ലാകമ്മിറ്റി ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചാണ് ഉദുമയില്‍നിന്നുള്ള ഏതാനും പേര്‍ എത്തിയത്. പന്തല്‍ കെട്ടി സത്യഗ്രഹം ആരംഭിച്ചത് ജനങ്ങള്‍ കൗതുകത്തോടെയാണ് കണ്ടത്. പറഞ്ഞിട്ട് കേള്‍ക്കാത്തവരെ അടിച്ച് പിരിക്കാനായിരുന്നു ഐ ഗ്രൂപ്പ് തീരുമാനം. ഡിസിസി ഓഫീസില്‍നിന്നെത്തിയ ഏതാനും പേര്‍ സമരപ്പന്തല്‍ പൊളിച്ചാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സ്വന്തം പാര്‍ടിക്കാരുടെ കേട്ടാലറക്കുന്ന തെറിവിളിയും കൈയങ്കാളിയുമാണ് പിന്നീട് കണ്ടത്. പൊലീസ് ഇടപെട്ടതുകൊണ്ടാണ് അഹിംസാവാദികളായ കോണ്‍ഗ്രസുകാരുടെ രക്തം ഡിസിസി ഓഫീസിനുമുന്നില്‍ വീഴാതിരുന്നത്.

    ReplyDelete