ഒരു കാലഘട്ടത്തിന്റെ ജനതയെ അസ്വസ്ഥമാക്കിയ ജന്മിത്വം, കുടിയൊഴിപ്പിക്കല്‍ എന്നിവയെ അനാവരണം ചെയ്ത കെ ദാമോദരന്റെ പാട്ടബാക്കി വീണ്ടും അരങ്ങിലെത്തുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് കോഴിക്കോട് ശ്രദ്ധ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജെടി ഹാളിലാണ് നാടകം അരങ്ങേറുക. കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം വീണ്ടും അരങ്ങിലെത്തുമ്പോള്‍ വലിയ മാറ്റങ്ങളൊന്നുമില്ല. സാങ്കേതിക സഹായം ഉള്ളതിനാല്‍ ദൈര്‍ഘ്യം കുറക്കാനായിട്ടുണ്ട്. മുമ്പ് നാല് മണിക്കൂറായിരുന്നത് ഒന്നര മണിക്കൂറായി പരിമിതപ്പെടുത്തി. രണ്ട് പാട്ടുകളുംഉള്‍പ്പെടുത്തി. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട്ടും പാട്ടബാക്കി അവതരിപ്പിക്കും.
മലബാറിലെ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച നാടകം 1980-ന് ശേഷം ആദ്യമായാണ് മലബാറിലെ വേദികളില്‍ എത്തുന്നത്. നാടക കലാകാരനായ എ രത്നാകരനാണ് സംവിധായകന്‍ . പ്രധാന കഥാപാത്രങ്ങളായ കിട്ടുണ്ണിയായി ടി കെ ജോഷിയും ചെറൂട്ടിയമ്മയായി സീമ ഹരിദാസും കുഞ്ഞിമാളുവായി ഗോപികാ ഹരീഷും ബാലനായി അക്ഷയാനന്ദും അരങ്ങിലെത്തുന്നു. ഗംഗാധരന്‍ ആയാടത്ത്, സുനില്‍ കാവുങ്ങല്‍ , രവി ശങ്കര്‍ , ഗിരീഷ് മണ്ണൂര്‍ , യതി കാവില്‍ , സി കെ ഗിരീഷ്, മന്‍സിയ, കെ ടി പുരുഷു, വിനോദ് കാവില്‍ , പ്രവീണ്‍ , കെ കെ ശ്രീലേഷ്, കെ ശശിധരന്‍ , നിഷീദ്, പ്രദീപ്കുമാര്‍ കാവുന്തറ, വിജയന്‍ കാരന്തൂര്‍ , സുരേഷ്ബാബു, ശിവന്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍ . സംഗീതം- വിജയന്‍ കോവൂര്‍ , ചമയം - ഗിരീഷ് കളത്തില്‍ , വസ്ത്രാലങ്കാരം - ശശി, സെറ്റ്-ബൈജു, സാങ്കേതിക സഹായം - അലവി, ശശി എന്നിവരും നിര്‍വഹിക്കും.
deshabhimani 300112
No comments:
Post a Comment