അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയടക്കമുള്ള ഭാരവാഹികള്‍ ജില്ലയില്‍ തന്നെ ജോലിനോക്കുമ്പോഴാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ ക്യാമ്പില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ചത്. ഇതിനെതിരെ പൊലീസ് സേനയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. പൊലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണിതെന്നും ആരോപണം ഉയര്‍ന്നു.അജിത്ത് മുന്‍ പൊലീസുകാരനും അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു.
ആലപ്പുഴയിലെ എ ആര്‍ ക്യാമ്പിനകത്തും ഓഫീസിന് മുന്നിലും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രി ശിവകുമാര്‍ എന്നിവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ബാനര്‍വച്ചതും വിവാദമായിരുന്നു. കണ്ണൂരില്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് ബാനര്‍വച്ച സംഭവത്തില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കളെ സസ്പെന്‍ഡുചെയ്ത ഉടനെ തന്നെ ഈ ബാനറുകളും എടുത്തുമാറ്റുകയായിരുന്നു.
deshabhimani 290112
പൊലീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്യാമ്പില്‍ പൊലീസുകാര്‍ക്ക് ക്ലാസെടുക്കുന്നത് കോണ്‍ഗ്രസ് നേതാവ്. പൊലീസ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകമ്മിറ്റി 30ന് പുളിങ്കുന്നില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന- സംഘടനാ പഠന ക്ലാസില്‍ കോഴിക്കോട് കോര്‍പറേഷനിലെ പുതിയറ ഡിവിഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ആര്‍ അജിത്താണ് ക്ലാസെടുക്കുന്നത്. രമേശ്ചെന്നിത്തലയുടെ കേരള യാത്രയുടെ മാനേജരുമായിരുന്ന അജിത് സേവാദളിന്റെ നേതാവുമാണ്.
ReplyDelete