Monday, January 30, 2012

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട: കാരാട്ട്


ക്ലിക്ക് ചെയ്ത് വായിക്കുമല്ലോ


സിപിഐ എം ത്രിപുര സമ്മേളനം ഉജ്വല റാലിയോടെ തുടങ്ങി

അഗര്‍ത്തല: ത്രിപുരയില്‍ പാര്‍ടിയുടെ ശക്തി വിളിച്ചറിയിച്ച ഉജ്വല റാലിയോടെ സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം അഗര്‍ത്തലയില്‍ തുടങ്ങി. സ്ത്രീകളും ആദിവാസികളുമടക്കം മുക്കാല്‍ ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി അഗര്‍ത്തല നഗരത്തിലേക്ക് ഒഴുകി. റാലിക്കു മുമ്പായി സംസ്ഥാന സമ്മേളന നഗരിയായ ബൈദ്യനാഥ് മജുംദാര്‍ നഗറിനു(അഗര്‍ത്തല ടൗണ്‍ ഹാള്‍) മുന്നില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമര സേനാനിയായ ചിത്ത ചന്ദ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. ജ്യോതിബസു നഗറില്‍(ആസ്താബല്‍ മൈതാനം) ഉച്ചയ്ക്കുശേഷം പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നിരഞ്ജന്‍ ദേബ്ബര്‍മ അധ്യക്ഷനായി. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ , സംസ്ഥാന സെക്രട്ടറി, ബിജന്‍ ധര്‍ , കേന്ദ്ര കമ്മിറ്റി അംഗം അഘോര്‍ ദേബ് ബര്‍മന്‍ എന്നിവരും റാലിയില്‍ പ്രസംഗിച്ചു.

ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുര ഇന്ത്യയുടെ ഭാഗമല്ലെന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ സംസ്ഥാനത്തെ ജനങ്ങളെ ശിക്ഷിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ജനങ്ങള്‍ മുന്നോട്ടുവരണം. ത്രിപുരയില്‍ സമാധാനവും വികസനവും നിലനില്‍ക്കാന്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴാമത് ഇടത്സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകിട്ട് ആറിന് ബൈദ്യനാഥ് മജുംദാര്‍ നഗറില്‍ പ്രതിനിധി സമ്മേളനം കാരാട്ട് ഉദ്ഘാടനംചെയ്തു. ബിജന്‍ ധര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ച തിങ്കളാഴ്ച ആരംഭിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗം നൂറുള്‍ ഹുദ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം ഫെബ്രുവരി ഒന്നിന് സമാപിക്കും.
(വി ജയിന്‍)

deshabhimani 300112

1 comment:

  1. ത്രിപുരയില്‍ പാര്‍ടിയുടെ ശക്തി വിളിച്ചറിയിച്ച ഉജ്വല റാലിയോടെ സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം അഗര്‍ത്തലയില്‍ തുടങ്ങി. സ്ത്രീകളും ആദിവാസികളുമടക്കം മുക്കാല്‍ ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി അഗര്‍ത്തല നഗരത്തിലേക്ക് ഒഴുകി. റാലിക്കു മുമ്പായി സംസ്ഥാന സമ്മേളന നഗരിയായ ബൈദ്യനാഥ് മജുംദാര്‍ നഗറിനു(അഗര്‍ത്തല ടൗണ്‍ ഹാള്‍) മുന്നില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തി.

    ReplyDelete