അമേരിക്കയില്‍ പ്രക്ഷോഭകര്‍ രാഷ്ട്രപതാക കത്തിച്ചു
ഓക്ലന്‍ഡ്: "പിടിച്ചെടുക്കല്‍" പ്രക്ഷോഭം വീണ്ടും ശക്തമായ അമേരിക്കയില്‍ മൂന്നൂറോളം പ്രക്ഷോഭകരെ അറസ്റ്റുചെയ്തു. ഓക്ലന്‍ഡ് പിടിച്ചെടുക്കലിന്റെ ഭാഗമായി പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ സിറ്റി ഹാളിലേക്ക് ഇരച്ചുകയറി അമേരിക്കന്‍ പതാക കത്തിച്ചു. ഭരണകൂടം ഭ്രാന്തമായ ദേശാഭിമാനബോധം വളര്‍ത്തുന്ന അമേരിക്കയില്‍ ഇത് അത്യസാധാരണമാണ്. നൂറുകണക്കിന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. നവംബറിനുശേഷം ഏറ്റവും സംഘര്‍ഷഭരിതമായ പിടിച്ചെടുക്കല്‍ പ്രക്ഷോഭമാണ് ഓക്ലന്‍ഡില്‍ നടന്നത്.
പൊലീസിന്റെ പ്രകോപനകരമായ ഇടപെടലാണ് പ്രക്ഷോഭം സംഘര്‍ത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരുടെ താവളം പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. വൈഎംസിഎക്കുമുന്നില്‍ പ്രകടം നടത്തിയവരെ അറസ്റ്റുചെയ്യുന്നതിനിടെയാണ് സിറ്റിഹാളും പൊലീസ് വളഞ്ഞത്. നേരത്തെ ഇതിനുള്ളില്‍ കടന്നുകൂടിയ പ്രക്ഷോഭകര്‍ സിറ്റിഹാളിലെ ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും അമേരിക്കന്‍ പതാക കത്തിച്ചെന്നും അധികൃതര്‍ പറഞ്ഞു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രക്ഷോഭകരെ പിരിച്ചുവിടാനായത്. മുമ്പും പ്രക്ഷോഭകരെ മൃഗീയമായി നേരിട്ടതിന് ഓക്ലന്‍ഡ് പൊലീസ് വിമര്‍ശം നേരിട്ടിരുന്നു. ഓക്ലന്‍ഡിനെ പ്രക്ഷോഭകര്‍ കളിക്കളമാക്കുകയാണെന്ന് മേയര്‍ ജീന്‍ ക്വാന്‍ ആരോപിച്ചു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും സമ്പന്നാനുകൂല ഭരണനയത്തിനുമെതിരെ അമേരിക്കയിലെ സാമ്പത്തിക ആസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം മറ്റ് പല നഗരങ്ങളിലും ഏറിയും കുറഞ്ഞും തുടരുകയാണ്. ഓക്ലന്‍ഡ്, ന്യൂയോര്‍ക്ക്, ലൊസ് ആഞ്ചലസ് എന്നിവിടങ്ങളിലാണ് പ്രക്ഷോഭം ഏറ്റവും ശക്തമായത്.
deshabhimani 300112
ലോക സാമ്പത്തിക ഫോറം സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ കൊടുംതണുപ്പില്‍ തുണിയുരിഞ്ഞ് പ്രതിഷേധം. സമ്മേളനവേദിയിലേക്കും പ്രതിനിധികളുടെ താമസസ്ഥലത്തേക്കുമെല്ലാം കടുത്ത സുരക്ഷാസന്നാഹങ്ങളെ വെല്ലുവിളിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലോക നേതാക്കളുടെയും ബിസിനസ്സ് തലവന്‍മാരുടെയും സംഗമവേദിയായ ഫോറത്തില്‍ ഉക്രെയ്നില്‍ നിന്നെത്തിയ മൂന്ന് യുവതികളാണ് വ്യത്യസ്തമായി പ്രതിഷേധിച്ചത്. താപനില പൂജ്യം ഡിഗ്രിയിലെത്തി തണുത്തുറഞ്ഞ കാലാവസ്ഥയിലായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം. സമ്മേളനകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലെത്തിയ ഇവര്‍ കുപ്പായം ഉരിഞ്ഞെറിഞ്ഞ് വേദിയിലേക്ക് ചാടിക്കയറി. "ദാവോസ് സൃഷ്ടിച്ച പ്രതിസന്ധി"യെന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. "നിങ്ങള്‍ കാരണം ദരിദ്രരായവര്‍", "ദാവോസില്‍ കൊള്ളക്കാരുടെ സമ്മേളനം" തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ മറ്റ് പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു.
ReplyDeleteഅമേരിക്കന്‍ തലസ്ഥാനത്ത് പ്രസിഡന്റ് ബറാക് ഒബാമയുടെ മൂക്കിനു താഴെ പൊലീസ് ഭീഷണി തള്ളി വാഷിങ്ടണ്‍ ഡിസി പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ പോരാട്ടം തുടരുന്നു. ഉറക്കത്തിനും പാചകത്തിനുമുള്ള സജ്ജീകരണങ്ങള്‍ തിങ്കളാഴ്ചയോടെ നീക്കണമെന്ന പൊലീസിന്റെ അന്ത്യശാസനം തള്ളിയാണ് പ്രക്ഷോഭകര്‍ അവിടെ തുടരുന്നത്. അമേരിക്കയിലെ സാമ്പത്തിക അസമത്വത്തിനും കുത്തകകളുടെ അത്യാര്‍ത്തിക്കുമെതിരെ തുടരുന്ന പ്രക്ഷോഭം വാഷിങ്ടണില്‍ രണ്ടിടത്താണ്. മക്ഫേര്‍സണ്‍ ചത്വരത്തിലും ഫ്രീഡം പ്ലാസയിലും. ഒന്ന് വൈറ്റ് ഹൗസിന് തൊട്ടടുത്ത്. രണ്ടാമത്തേത് വാഷിങ്ടണില്‍ കോര്‍പറേറ്റ് ഉപജാപകരുടെ കേന്ദ്രത്തിനു സമീപം. പൊലീസിന്റെ ഭീഷണിക്ക് വഴങ്ങി ഒഴിഞ്ഞുപോകില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. നൃത്തവും പാട്ടുമൊക്കെയായി അവര്‍ തമ്പുകളില്‍ സജീവമാണ്. ഏതു നിമിഷവും പൊലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം ഓക്ലന്‍ഡില്‍ നാന്നൂറിലേറെ പ്രക്ഷോഭകരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. ഉത്തര കരോലിനയിലെ ഷാര്‍ലറ്റില്‍ തിങ്കളാഴ്ച പൊലീസ് പ്രക്ഷോഭകരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചു. സെപ്തംബറില്‍ അമേരിക്കന്‍ സാമ്പത്തിക ആസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ താവളമടിച്ച് തുടങ്ങിയ പിടിച്ചെടുക്കല്‍ പ്രക്ഷോഭം പിന്നീട് രാജ്യമാകെ പടരുകയായിരുന്നു.
ReplyDelete