ഏപ്രില്‍ മാസം മുതല്‍ വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കണമെന്ന് വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് ഉറപ്പായതോടെയാണ് വിമാന യാത്രാ നിരക്കുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഉറപ്പായത്.
ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ഡിയാല്‍) വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ 774% വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രില്‍ മുതല്‍ 334% വര്‍ദ്ധനവിനാണ് അനുമതി നല്‍കപ്പെട്ടത്. മുംബൈ വിമാനത്താവള അധികൃതരും ഈ ഇനത്തില്‍ വര്‍ദ്ധനവിന് ആവശ്യമുന്നയിച്ചു കഴിഞ്ഞു.
ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഇരട്ടിയാക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചാല്‍ വര്‍ദ്ധിപ്പിക്കുന്ന ചാര്‍ജ്ജ് വിമാന യാത്രക്കാര്‍ വഹിക്കേണ്ടിവരും. വിമാനക്ക കമ്പനികള്‍ നഷ്ടക്കണക്കുകള്‍ നിരത്തിയപ്പോള്‍ വിമാനത്താവളങ്ങളും അവരുടെ നഷ്ടക്കണക്കുകള്‍ നിരത്തി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം ചാര്‍ജ്ജ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.
ഫലത്തില്‍ നിരക്ക് വര്‍ദ്ധനയെല്ലാം യാത്രക്കാര്‍ വഹിക്കേണ്ടി വരും. വിദേശത്ത് തൊളിലെടുക്കുന്നവരെയാകും ഇത്തരം നിരക്കുകള്‍ കാര്യമായി ബാധിക്കുക. വിവിധ വിദേശ-ആഭ്യന്തര എയര്‍ലൈനുകളും ഓഹരിയുടമകളും വിമാനത്താവള വാടക നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ് എന്നിവയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.
janayugom 290112

ReplyDelete