ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറി സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ടി ആര്‍ രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനാണ് മുദ്ര വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐസ്ക്രീം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും. ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്, ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. 2011 ജനുവരി 28-നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ എസ് പിമാരായ പി വിജയന്‍ , അനൂപ് കുരുവിള ജോണ്‍ , ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ എബ്രഹാം, എ വേണുഗോപാല്‍ എന്നിവരാണുണ്ടായിരുന്നത്.
ഹൈക്കോടതി ജഡ്ജിമാര്‍ക്കും സാക്ഷികള്‍ക്കുമെല്ലാം പണം നല്‍കിയാണ് കേസ് അട്ടിമറിച്ചതെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുസഹിതം ചാനലുകളും വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഉമ്മന്‍ചാണ്ടി ഭരണമേറിയയുടന്‍ പ്രത്യേകാന്വേഷണസംഘത്തെ തകര്‍ക്കാന്‍ നീക്കമാരംഭിച്ചിരുന്നു. സംഘാംഗങ്ങള്‍ക്കെല്ലാം മറ്റു ചുമതലകള്‍ നല്‍കി. ഉന്നത പൊലീസ് മേധാവികളും മന്ത്രിമാരും സ്വാധീനവും സമ്മര്‍ദവും ചെലുത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. റൗഫിനെകൂടാതെ കുഞ്ഞാലിക്കുട്ടിയെയും അന്വേഷണസംഘം രണ്ടുതവണ ചോദ്യംചെയ്തിരുന്നു.
deshabhimani news

ReplyDelete