എംസി റോഡ് വികസനം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം തുടങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന എംസി റോഡിന്റെ വികസന പ്രവര്‍ത്തനം അട്ടിമറിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ റോഡിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തത് കെഎസ്ടിപിയാണ്. ഇതില്‍ തിരുവനന്തപുരം- ചെങ്ങന്നൂര്‍ ഭാഗവും, അങ്കമാലി-മൂവാറ്റുപുഴ ഭാഗവും എല്‍ഡിഎഫ് ഭരണകാലത്ത് പൂര്‍ത്തിയായി. ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 250 കോടി രൂപയും ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പുതിയ ബജറ്റ് അവതരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയ പണം റദ്ദാക്കി. എല്‍ഡിഎഫ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തിയ ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് പണം വകയിരുത്താതിരുന്നത്. എംസി റോഡ് വികസനം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
രാഷ്ട്രീയവൈരം വച്ച് വികസന പദ്ധതികള്‍ ഇല്ലാതാക്കുന്ന യുഡിഎഫ് നിലപാടിനെതിരെയാണ് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം തുടങ്ങാന്‍ സിപിഐ എം തീരുമാനിച്ചത്. ജനകീയ പ്രക്ഷോഭത്തിന് മുന്നോടിയായി പ്രശ്നത്തില്‍ അധികാരികളുടെ അടിയന്തര ശ്രദ്ധ പതിയാന്‍ കോട്ടയത്ത് ജനകീയ കണ്‍വന്‍ഷന്‍ ചേരും. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്താണ് കണ്‍വന്‍ഷന്‍ ചേരുക. മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അഭ്യര്‍ഥിച്ചു.
26 ലക്ഷം അനുവദിച്ചിട്ടും സംരക്ഷണം യുഡിഎഫ് അട്ടിമറിച്ചു
ശാന്തന്‍പാറ: മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ 26 ലക്ഷം രൂപ അനുവദിച്ചിട്ടും നടപടിയായില്ല. വന്യമൃഗങ്ങളുടെ ആക്രമണംമൂലം ജീവനും കൃഷിയും നഷ്ടപ്പെടുന്ന പൂപ്പാറ, മൂലത്തുറ നിവാസികളുടെ നിരന്തര ആവശ്യത്തെതുടര്‍ന്നാണ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് എല്‍ഡിഎഫ് ഗവണ്‍മെന്റ് 26 ലക്ഷം രൂപ അനുവദിക്കുകയും ജോലികള്‍ ആരംഭിക്കുകയും ചെയ്തത്.എന്നാല്‍ ഭരണമാറ്റത്തോടെ നിര്‍മാണം നിലയ്ക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി കാട്ടാനകളുടെ ആക്രമണത്തിനിരയായി മരണപ്പെട്ടവരുടെ എണ്ണം ഇരുപതിലധികമാണ്. കൃഷി നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരത്തിലധികവും. ഈ സ്ഥിതികള്‍ മനസിലാക്കിയാണ് ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഫെണ്‍സിങ് ഏര്‍പ്പെടുത്താന്‍ ഫണ്ട് അനുവദിച്ചത്. ഒരു വര്‍ഷത്തില്‍ അധികമായി നിര്‍മാണം തുടങ്ങിയെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാലാണ് പുതുപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി രഘുവിന് ജീവന്‍ നഷ്ടമായത്. മനുഷ്യജീവന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
deshabhimani 280112

ReplyDelete