ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജില്ലാ വികസനയോഗത്തില്‍ പറഞ്ഞു. ബിടിഒ വ്യവസ്ഥയിലോ നാലുവരിപ്പാത നിര്‍മാണത്തിനൊപ്പമോ മാത്രമേ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ട് തയ്യാറായി വരുന്നതേയുള്ളൂ എന്നും എന്‍ജിനിയര്‍ യോഗത്തെ അറിയിച്ചു. ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്രം പണം അനുവദിച്ചെന്ന കേന്ദ്ര സഹമന്ത്രിയും സംഘവും കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിനിടെയാണ് കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗത്തില്‍ എന്‍ജിനിയറുടെ വെളിപ്പെടുത്തല്‍ .
ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക്ഷെഡ് ഡവലപ്മെന്റ് പദ്ധതി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് വകുപ്പ് അധികൃതര്‍ കലക്ടര്‍ സൗരഭ് ജെയിനിന് ഉറപ്പു നല്‍കി. കറവപ്പശുക്കളെ വാങ്ങാന്‍ പ്രതിസന്ധിയുണ്ടായിരുന്നതു മാറി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദാംശങ്ങളും സമിതിക്കു നല്‍കിയിട്ടുണ്ട്. പുഞ്ച സീസണില്‍ കൊയ്ത്തുമെതി യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കാനും നിരക്കു സംബന്ധിച്ച തീരുമാനം എടുക്കുന്നതിനും ഫെബ്രുവരി ഏഴിനു യോഗം ചേരുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കേന്ദ്ര പദ്ധതി പ്രകാരമുള്ള കെട്ടിടം പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍മിതി കേന്ദ്രത്തിനു നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണം മന്ദഗതിയിലാണെന്ന് വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. ജലഗതാഗത വകുപ്പിന്റെ നാലു ബോട്ടുകള്‍ ഒരേസമയം കയറ്റിവയ്ക്കാവുന്ന സ്ലിപ്പ് വേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും മറ്റ് അനുബന്ധജോലികള്‍ക്കു ശേഷം അടുത്ത മാസം അവസാനം സ്ലിപ്പ് വേ കമീഷന്‍ ചെയ്യുമെന്നും ട്രാഫിക് സൂപ്രണ്ട് യോഗത്തില്‍ അറിയിച്ചു. അന്തരിച്ച ഗവര്‍ണര്‍ എംഒഎച്ച് ഫറൂഖിന് സമിതി ആദരാഞ്ജലിയര്‍പ്പിച്ചു. കലക്ടര്‍ സൗരഭ് ജെയിന്‍ അധ്യക്ഷനായി. യോഗത്തില്‍ എംഎല്‍എമാരായ ജി സുധാകരന്‍ , പി തിലോത്തമന്‍ , എ എം ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, ബി ബൈജു, എം എന്‍ ചന്ദ്രപ്രകാശ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം സി തങ്കപ്പന്‍ , വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
deshabhimani 290112

ReplyDelete