Tuesday, January 31, 2012

ഭിവാനി ചുവപ്പണിഞ്ഞു; ഹരിയാന സമ്മേളനം തുടങ്ങി

ഭിവാനി: ഹരിയാനയിലെ ഭിവാനി നഗരത്തെ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലിയോടെ സിപിഐ എം സംസ്ഥാന സമ്മേളനം തുടങ്ങി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം വന്‍തോതില്‍ വനിതകളും ദളിതരും റാലിക്കെത്തിയത് ദുര്‍ബല വിഭാഗങ്ങളില്‍ പാര്‍ടി നേടുന്ന സ്വാധീനത്തിന്റെ തെളിവായി. ശക്തമായ തൊഴിലാളി സമരം നടന്ന ഹൂണ്ട സ്കൂട്ടേഴ്സിലെയും മാരുതി,ലിബര്‍ട്ടി ഷൂസ് എന്നീ കമ്പനികളിലെയും തൊഴിലാളികളും ഹുഡപാര്‍ക്കില്‍ നടന്ന റാലിക്കെത്തിയിരുന്നു.

കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായി നില്‍ക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു മാത്രമേ ഇടത് ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പാര്‍ടി പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് ഇടത്-ജനാധിപത്യ ബദല്‍&ാറമവെ;കെട്ടിപ്പടുക്കാന്‍ ഹരിയാനയിലെ സിപിഐ എമ്മിന്റെ വളര്‍ച്ച സഹായിക്കുമെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പൊതുസമ്മേളനത്തില്‍ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോത്പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗവും രാജസ്ഥാനിലെ പ്രമുഖ കര്‍ഷക നേതാവുമായ അമ്രറാം, സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്ര മല്ലിക്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജഗ്മതി സംഗ്വാന്‍ എന്നിവര്‍ സംസാരിച്ചു. മാസ്റ്റേര്‍ ഷേര്‍സിങ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനവും സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
(വി ബി പരമേശ്വരന്‍)

deshabhimani 310112

1 comment:

  1. ഹരിയാനയിലെ ഭിവാനി നഗരത്തെ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലിയോടെ സിപിഐ എം സംസ്ഥാന സമ്മേളനം തുടങ്ങി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം വന്‍തോതില്‍ വനിതകളും ദളിതരും റാലിക്കെത്തിയത് ദുര്‍ബല വിഭാഗങ്ങളില്‍ പാര്‍ടി നേടുന്ന സ്വാധീനത്തിന്റെ തെളിവായി. ശക്തമായ തൊഴിലാളി സമരം നടന്ന ഹൂണ്ട സ്കൂട്ടേഴ്സിലെയും മാരുതി,ലിബര്‍ട്ടി ഷൂസ് എന്നീ കമ്പനികളിലെയും തൊഴിലാളികളും ഹുഡപാര്‍ക്കില്‍ നടന്ന റാലിക്കെത്തിയിരുന്നു.

    ReplyDelete