മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ആരും ഇതേവരെ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ . ഇത് താന്‍ നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണെന്നും അവര്‍ ചെന്നൈയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയന്തി നടരാജന്‍ . കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലോടെ ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പുതിയ ഡാം നിര്‍മിക്കുമെന്ന് ആവര്‍ത്തിക്കുകയല്ലാതെ അപേക്ഷപോലും നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടുകയെന്നത് പ്രാഥമികനടപടിയാണ്. ജനരോഷം ഉയരുമ്പോഴെല്ലാം ഇത് മറച്ചുവച്ചുള്ള പ്രചാരണമാണ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും നടത്തുന്നത്.
അതേസമയം, പുതിയ അണക്കെട്ടാണ് പോംവഴിയെന്ന വാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെന്നൈയില്‍ ആവര്‍ത്തിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷസംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. തമിഴ്നാട്ടിലെ അഞ്ചു ജില്ല പൂര്‍ണമായും മുല്ലപ്പെരിയാറിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ തടസ്സം കൂടാതെ തമിഴ്നാടിന് വെള്ളം നല്‍കണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പുതുച്ചേരിക്ക് പോകുംവഴി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
deshabhimani 280112

ReplyDelete