Friday, January 27, 2012

പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിയണം: ഡോ. ഷേര്‍ളി വാസു

പോസ്റ്റ്മോര്‍ട്ടത്തിന്റെയും അനുബന്ധ നടപടിക്രമങ്ങളുടെയും പ്രാധാന്യം ജനങ്ങളും പൊലീസും തിരിച്ചറിയണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു പറഞ്ഞു. എറണാകുളം ലോ കോളേജ് സംഘടിപ്പിച്ച "ഫോറന്‍സിക് സയന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ട്രയല്‍" ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍ .

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൃതശരീരങ്ങള്‍ കഴിവതും കീറിമുറിക്കാതെ സംസ്കരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. രാഷ്ട്രീയക്കാരുടെയും മറ്റ് അധികാരികളുടെയും സഹായത്തോടെ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതശരീരം വിട്ടുകിട്ടാനാണ് പലരും ശ്രമിക്കുക. എത്രയും പെട്ടെന്ന് തെളിവുകള്‍ ലഭ്യമാക്കണമെന്ന് പൊലീസുകാരും പോസ്റ്റ്മോര്‍ട്ടം നടത്തുന്ന ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ രണ്ടുമണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടത്തിനായി നീക്കിവയ്ക്കുമ്പോള്‍ കേരളത്തില്‍ ഒന്നരമണിക്കൂറിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

ഡോ. പി എസ് സഞ്ജയ്, പ്രൊഫ. നാഗേന്ദ്രപ്രഭു, ഡോ. കന്തസ്വാമി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. അഡ്വ. ഷൈജന്‍ സി ജോര്‍ജ്, ഡോ. എലിസബത്ത് വര്‍ക്കി എന്നിവര്‍ മോഡറേറ്ററായി. വൈകിട്ട് സമാപനസമ്മേളനത്തില്‍ ജസ്റ്റിസ് തോമസ് പി ജോസഫ് ഉപസംഹാര പ്രസംഗവും ജസ്റ്റിസ് സി ടി രവികുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. എ എസ് സരോജ അധ്യക്ഷയായി. അസിസ്റ്റന്റ് പ്രഫ. തോമസ് വി പുളിക്കന്‍ , കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കുട്ടി ഫിര്‍ദൗസ് അമര്‍ രാജ്, സ്റ്റുഡന്റ് കോ ഓഡിനേറ്റര്‍ അബിദ് മില്ലത് എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കോ ഓഡിനേറ്റര്‍ എ ആര്‍ ശങ്കര്‍ ശില്‍പശാലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് പ്രഫ. എസ് മിനി സ്വാഗതവും അസിസ്റ്റന്റ് പ്രഫസര്‍ രാജേഷ് രാജഗോപാല്‍ നന്ദിയും പറഞ്ഞു.

deshabhimani

1 comment:

  1. പോസ്റ്റ്മോര്‍ട്ടത്തിന്റെയും അനുബന്ധ നടപടിക്രമങ്ങളുടെയും പ്രാധാന്യം ജനങ്ങളും പൊലീസും തിരിച്ചറിയണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു പറഞ്ഞു. എറണാകുളം ലോ കോളേജ് സംഘടിപ്പിച്ച "ഫോറന്‍സിക് സയന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ട്രയല്‍" ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍ .

    ReplyDelete