സോഷ്യലിസ്റ്റ് ജനത പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ ഏകാധിപത്യഭരണത്തിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം മാതൃസംഘടനയിലേക്ക് തിരിച്ചുപാകുന്നതെന്ന് എസ്ജെഡി സംസ്ഥാനസമിതിയംഗം പാലോട് സന്തോഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനഭാരവാഹികളെ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പുറത്താക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജനതാദള്‍ പാര്‍ട്ടി പ്രസിഡന്റ് ദേവഗൗഡയുമായി പിരിഞ്ഞത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിച്ചും, തോല്‍പിച്ചും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെയും തന്റെ കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും പറഞ്ഞാണ് എല്‍ഡിഎഫില്‍ നിന്നും വേര്‍പെട്ടത്. എന്നാല്‍ ശ്രേയാംസ്കുമാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പാര്‍ട്ടി വിടാന്‍ യഥാര്‍ഥകാരണം. ഭൂമികയ്യേറ്റത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല. ജനതാദള്‍ പിളര്‍ന്ന് എസ്ജെഡി ആയപ്പോള്‍ വീന്ദ്രേകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. സഹഭാരവാഹികളെയും പ്രവര്‍ത്തകരെയും വിശ്വാസമില്ലാത്തതിനാലാണ് ഇത്തരം നടപടി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ പ്രസംഗിച്ച വീരേന്ദ്രകുമാര്‍ യുഡിഎഫ് പാളയത്തില്‍ ഇന്ന് നടത്തുന്നത് അഴമിതിയാണ്. ഇത് ചോദ്യം ചെയ്യുന്ന പ്രവര്‍ത്തകരെ സംഘടനതെരഞ്ഞെടുപ്പിന്റെ പേരില്‍ പാര്‍ട്ടി ഭരണഘടനാവിരുദ്ധമായി വെട്ടിനിരത്തുകയാണ്. കേരളത്തിലെ പഴയകാല നേതാക്കളും പ്രവര്‍ത്തകരും ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകര്‍ വീരേന്ദ്രകുമാറിന്റെ സ്വജനപക്ഷപാതത്തിലും അഴമതിയിലും പ്രതിഷേധിച്ച് മാതൃസംഘടനയായ ജനതാദള്‍ എസിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്.
എസ്ജെഡി ജില്ലജനറല്‍സെക്രട്ടറിമാരായ പാലോട് മോഹനന്‍പിള്ള, ജഗതി പി ഹരികുമാര്‍ , അഡ്വ. എസ് ഫാസില്‍ , നന്തന്‍കോട് ശ്രീദേവി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani news
സോഷ്യലിസ്റ്റ് ജനത പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ ഏകാധിപത്യഭരണത്തിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം മാതൃസംഘടനയിലേക്ക് തിരിച്ചുപാകുന്നതെന്ന് എസ്ജെഡി സംസ്ഥാനസമിതിയംഗം പാലോട് സന്തോഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete