എന്നാല്‍ പ്രക്ഷോഭത്തിലെ ഒത്തൊരുമ പ്രകടനങ്ങളിലുണ്ടായില്ല. ഒരു വിഭാഗം പേര്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ചു. എന്നാല്‍ മറ്റൊരു വിഭാഗം പേര്‍ തിരഞ്ഞെടുപ്പില്‍ അഴിമതി നടന്നുവെന്നും രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലിരുന്ന അടിയന്തിരാവസ്ഥ ഭാഗികമായി പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് പേരെ മോചിപ്പിച്ചു.
പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ തഹ്‌രീര്‍ സ്‌ക്വയറില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നേരം പുലര്‍ന്നതോടെ ഇവിടം ജനസാഗരമായി. ഇസ്‌ലാമികവാദികളും പുരോഗമനവാദികളും ഇവിടെ ഒത്തുചേര്‍ന്നെങ്കിലും സംഘര്‍ഷങ്ങളൊന്നുമുണ്ടായില്ല. ഈജിപ്ഷ്യന്‍ വിപഌവത്തിന്റെ ക്രെഡിറ്റ് ഇരു വിഭാഗവും അവകാശപ്പെടുന്നുവെങ്കിലും വാര്‍ഷികാഘോഷങ്ങള്‍ സമാധാനപരമാക്കുന്നതില്‍ ഇരു വിഭാഗവും സഹകരിച്ചു.
മുബാറക് ഭരണകൂടം പുറത്തായെങ്കിലും തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഇസ്‌ലാമികവാദികള്‍ കടുത്ത മതനിയമങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ രാജ്യം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ പിടിയിലാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
janayugom news
ഈജിപ്തില്‍ ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യഭരണത്തെ തൂത്തെറിഞ്ഞ ജനകീയ പ്രക്ഷോഭം കഴിഞ്ഞിട്ട് ഒരു വര്‍ഷം. സമരസ്മരണ പുതുക്കാന്‍ പതിനായിരങ്ങളാണ് പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി കെയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തില്‍ തടിച്ചു കൂടിയത്.
ReplyDelete