കാര്യമായ ബാങ്ക് നിക്ഷേപങ്ങള്‍ നല്‍കാതെ വായ്പയുടെ ഭൂരിഭാഗവും കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുകയാണ്. ബാങ്കുകളെല്ലാം വന്‍കിട കമ്പനികള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കുന്ന നയമാണ് സ്വീകരിക്കുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 13 ബാങ്കുകളിലായി 7000 കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയിരിക്കയാണ്. പുതുതലമുറ ബാങ്കുകളുടെ ചെറുകിട വായ്പകള്‍ റീട്ടെയില്‍ ഹബ്ബുകളിലാണ് കൈകാര്യം ചെയ്യുന്നത്. ബാങ്ക് മാനേജര്‍ക്ക് പോസ്റ്റ്മാന്റെ ജോലിയാണ്. റീട്ടെയില്‍ ഹബ്ബ് യാന്ത്രികമായി വായ്പ അപേക്ഷകള്‍ നിരസിക്കും. സാധാരണക്കാര്‍ ഇപ്രകാരം വലയുമ്പോള്‍ വന്‍കിട വായ്പകള്‍ നിമിഷങ്ങള്‍ക്കകം അനുവദിക്കാന്‍ അതിവേഗ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കും. വൈദ്യനാഥന്‍ കമ്മിറ്റിയുടെ ഉപാധികള്‍ സഹകരണ ബാങ്കുകളുടെ ജനകീയ സ്വഭാവം നശിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ്, ജോയിന്റ് സെക്രട്ടറിമാരായ എന്‍ കുഞ്ഞികൃഷ്ണന്‍ , ടി എസ് മുരളി, ജില്ലാ സെക്രട്ടറി പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക് ഓഫീസര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി: പുറത്തുനിന്നുള്ള നിയമനത്തിനെതിരെ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ജനുവരി രണ്ടിന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് ബാങ്ക് മാനേജ്മെന്റുമായി ആലുവയില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു. പുതുതായി വരുന്ന ഒഴിവുകളിലേക്ക് ബാങ്കിലെ ഓഫീസര്‍മാര്‍ക്കായി പ്രത്യേക പ്രമോഷന്‍ സ്കീം നടപ്പാക്കാനുള്ള കരാറും ഒപ്പിട്ടു. അസോസിയേഷന്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കാനും ധാരണയായി. അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി പി വി മാത്യു, പ്രസിഡന്റ് ആന്റണി ജോണ്‍സണ്‍ എന്നിവരും ബാങ്ക് മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ചീഫ് ജനറല്‍ മാനേജര്‍ ടി എസ് ജഗദീശന്‍ , ജനറല്‍ മാനേജര്‍ ജോളി ആന്റണി എന്നിവരും പങ്കെടുത്തു.
deshabhimani
വന്‍കിട കോര്‍പറേറ്റുകളുടെ ദാസ്യവേലയില്‍നിന്ന് ഇന്ത്യന്‍ ബാങ്കുകള്‍ പിന്തിരിയണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ReplyDelete