തുളു ഷഷ്ഠിമഹോത്സവത്തിന്റെ ഭാഗമായാണ് മടെ സ്നാന. ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ശയനപ്രദക്ഷിണം നടത്തുന്ന ആചാരമാണ് മടെ സ്നാന. ദളിതരും മറ്റു പിന്നോക്ക ജാതിക്കാരുമാണ് മടെ സ്നാന നടത്തുന്നത്. ധനുമാസത്തിലെ ആദ്യ ഷഷ്ഠി ദിവസമാണ് മടെ സ്നാന നടക്കുന്നത്. ഉച്ചപ്പൂജയ്ക്കുശേഷമായിരുന്നു എച്ചില്‍ ഇലയിലുള്ള ശയനപ്രദക്ഷിണം. പ്രതിഷേധത്തെതുടര്‍ന്ന് രണ്ടിടത്തും സുരക്ഷ ഏര്‍പ്പെടുത്തിരുന്നു. മടെ സ്നാന നടത്തിയാല്‍ സുബ്രഹ്മണ്യപ്രീതി ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. രണ്ടിടത്തും ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നായി അയ്യായിരത്തിലേറെ ദളിതരും മറ്റു പിന്നോക്ക ജാതിക്കാരും പങ്കെടുത്തു.
മടെ സ്നാന നിരോധിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നടന്ന മടെ സ്നാന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ദളിത് സംഘടനാ പ്രവര്‍ത്തകരെ ക്ഷേത്രഭാരവാഹികള്‍ മര്‍ദിച്ചിരുന്നു. തികച്ചും പ്രാകൃതമായ ആചാരത്തിനെതിരെ വിവിധ മഠാധിപതിമാരും രംഗത്തെത്തി. സംഭവം വിവാദമായതോടെ ഇത് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഇതിനുശേഷമാണ് വീണ്ടും മടെ സ്നാന.
deshabhimani 010112
കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിനുപിന്നാലെ തുമക്കൂറു, ഹാസ്സന്‍ ജില്ലകളിലും വിവാദമായ മടെ സ്നാന. തുമക്കൂറു ജില്ലയിലെ പാവഗഡ നാഗലമാദികെ അന്ത്യ സുബ്രഹ്മണ്യക്ഷേത്രത്തിലും ഹാസ്സന്‍ ജില്ലയിലെ അര്‍ക്കളഗുഡ് രാമനാഥപുര പ്രസന്ന സുബ്രഹ്മണ്യക്ഷേത്രത്തിലുമാണ് പ്രാകൃതരീതിയില്‍ മടെ സ്നാന (എച്ചില്‍ ഇലയില്‍ ശയനപ്രദക്ഷിണം ചെയ്യല്‍) അരങ്ങേറിയത്.
ReplyDeleteനമ്മുടെ രാഷ്ട്രീയ സാംസ്ക്കാരിക രംഗം ഉറക്കത്തിലായതുകൊണ്ട് സമൂഹം സവര്‍ണ്ണ ഹിന്ദുമതത്തിന്റെ പഴയ പ്രതാപകാലത്തേക്ക് സ്വപ്നാടനം നടത്തുകയാണ്. ശങ്കരാചാര്യന്മാരെ സ്തുതിക്കുക !!!
ReplyDeleteഎത്ര മനോഹരമായ ആചാരങ്ങൾ...
ReplyDeleteദേവേന്ദ്രനായതും ദേവകളായതും
ReplyDeleteദേവാരിവൈരിയാം ദേവേശനായതും
ഒക്കവേ ബ്രാഹ്മണ ശ്രേഷ്ഠരണെന്നുള്ളില്‍
(ഡാഷ്) മക്കളേ നിങ്ങള്‍ സ്മരിക്കണമാദരാല്‍ :)
കഷ്ടം എന്നല്ലാതെ എന്തു പറയാൻ! ജനങ്ങൾ അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ വീണിരിക്കുന്നു, അതിനാൽ ഈ ബ്രാഹ്മണന്മാർക്കു സുഖവഴി. പണ്ടത്തേക്കാൾ കുശാലാണു ഇപ്പോൾ അവർക്കു.
ReplyDelete