Wednesday, January 25, 2012

സ്ഥലവില സര്‍ക്കാര്‍ തീരുമാനിക്കും

ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ട വികസനത്തിന് ഇനിയും വിട്ടുകിട്ടേണ്ട 35 ഏക്കര്‍ സ്ഥലത്തിന്റെ ഉടമകള്‍ വില സംബന്ധിച്ച് ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ തീരുമാനത്തിന് വിട്ടു. സ്ഥലത്തിന് നല്‍കാവുന്ന പരമാവധി വില സംബന്ധിച്ച ഇന്‍ഫോപാര്‍ക്കിന്റെ ശുപാര്‍ശയും സര്‍ക്കാരിനു സമര്‍പ്പിക്കും. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ പി മോഹന്‍ദാസ് പിള്ളയുടെ അധ്യക്ഷതയില്‍ ഇന്‍ഫോപാര്‍ക്ക് അധികൃതരും സ്ഥല ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പുരയിടം സെന്റിന് ഏഴു ലക്ഷവും നിലത്തിന് അഞ്ചു ലക്ഷവും രൂപയാണ് ഉടമകള്‍ ആവശ്യപ്പെട്ടത്. കടമ്പ്രയാറിന്റെ തീരത്ത് കുന്നത്തുനാട്, പുത്തന്‍കുരിശ് വില്ലേജുകളിലായി 160 ഏക്കര്‍ സ്ഥലത്താണ് ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നത്. ഇതില്‍ 35 ഏക്കറാണ് ഇനിയും വിട്ടുകിട്ടാനുള്ളത്. 2500 കോടി രൂപയുടെ നിക്ഷേപം കണക്കാക്കുന്ന, 80 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുള്ള ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ 80,000 പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും.

deshabhimani 250112

1 comment:

  1. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ട വികസനത്തിന് ഇനിയും വിട്ടുകിട്ടേണ്ട 35 ഏക്കര്‍ സ്ഥലത്തിന്റെ ഉടമകള്‍ വില സംബന്ധിച്ച് ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ തീരുമാനത്തിന് വിട്ടു. സ്ഥലത്തിന് നല്‍കാവുന്ന പരമാവധി വില സംബന്ധിച്ച ഇന്‍ഫോപാര്‍ക്കിന്റെ ശുപാര്‍ശയും സര്‍ക്കാരിനു സമര്‍പ്പിക്കും.

    ReplyDelete