Wednesday, January 25, 2012

കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി കാമ്പസിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി ക്യാമ്പസിലെ കോഴസ് ഡയറക്ടറുടെ ഡെപ്യൂട്ടേഷന്‍ നിര്‍ത്തലാക്കുന്നതോടെ പെരുവഴിയിലാവുന്നു. ജനുവരി 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അജണ്ടയിലില്ലാതിരുന്നിട്ടും മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡോ. പി കെ പ്രസാദിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിക്കാന്‍ തീരുമാനിച്ചത്. സര്‍വകലാശാലയുടെ കീഴിലെ ക്യാമ്പസുകളില്‍ ഏറ്റവും മികവാര്‍ന്ന വിജയം കൈവരിച്ച കാമ്പസാണ് മാനന്തവാടിയിലേത്. ജന്തുശസ്ത്ര വിഭാഗത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ച ഏക കാമ്പസാണ് രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഡോ. പ്രസാദിനെ കൂടാതെ കണ്ണൂര്‍ കാമ്പസിലെ മാത്തമാറ്റിക്സ് വിഭാഗം കോഴ്സ് ഡയറക്ടര്‍ ഡോ. ടി വി രാമകൃഷ്ണന്‍ , ജേര്‍ണലിസം വിഭാഗം കോഴ്സ് ഡയറക്ടര്‍ ഡോ. പി പി ഷാജു എന്നിവരുടെ സേവനം മതിയാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ഒരു അടിസ്ഥാന സൗകര്യവുമൊരുക്കാതെയാണ് മാനന്തവാടി കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗം ആരംഭിച്ചത്. മെച്ചപ്പെട്ട ലൈബ്രറിയും എംഎസ്സി അപ്ലൈഡ് സുവോളജിയും ഗവേഷണത്തിനുള്ള ലാബുകളുമുള്ള സ്ഥാപനമാക്കി മാറ്റിയത് ഡോ. പി കെ പ്രസാദിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. വയനാടിന്റെ പരിസ്ഥിതിയിലും ജൈവവൈവിധ്യത്തിലും ഊന്നിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോഴ്സ് ഡയറക്ടറെ ഒന്നും മൂന്നും സെമസ്റ്ററുകളുടെ പരീക്ഷ നടക്കാനിരിക്കുന്നതിനിടയില്‍ പിരിച്ചു വിടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കും. ഡോ. പി കെ പ്രസാദിനെ പിരിച്ചുവിട്ട് സര്‍വീസില്‍ നിന്നും വിരമിച്ച ഒരാളെ നിയമിക്കുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങളും സര്‍വകലാശാല നടത്തുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ളതാണെന്ന് മനസിലാക്കാത്തവരാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ തിരക്കുക്കൂട്ടി തീരുമാനം എടുക്കുന്നത്. ഒരു സ്ഥിരം അധ്യാപകന്‍ പോലുമില്ലാതെയാണ് ഈ കാമ്പസ് പ്രവര്‍ത്തിക്കുന്നത്. ഡെപ്യൂട്ടഷനിലെത്തിയവരും ഗസ്റ്റായി നിയമിച്ചവരാണ് ഇവിടുത്തെ അധ്യാപകര്‍ . ഡെപ്യൂട്ടേഷന്‍ മതിയാക്കി മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചുപോകാന്‍ സിന്‍ഡിക്കേറ്റെടുത്ത തീരുമാനം കാമ്പസിലെ വിദ്യാര്‍ഥികളുടെ ഭാവി തര്‍ക്കാന്‍ മാത്രമെ ഉപകരിക്കു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുന്ന തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍ .

വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജന്തുശാസ്ത്ര വിഭാഗം കോഴ്സ് ഡയറക്ടറായ ഡോ. പി കെ പ്രസാദിന്റെ ഡെപ്യൂട്ടേഷന്‍ നിര്‍ത്തിലാക്കാന്‍ ജനുവരി 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാവുന്നതോടെ ജന്തുശാസ്ത്ര വിഭാഗത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ പഠനം താറുമാറാകും. ഡോ. പി കെ പ്രസാദിന്റെ സേവനം മതിയാക്കാനുള്ള തീരുമാനം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ഒന്നും മൂന്നും സെമസ്റ്ററുകളുടെ പരീക്ഷ നടക്കാനിരിക്കെയുള്ള തീരുമാനം വിദ്യാഥികളെ പ്രതികൂലമായി ബാധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ്സാബിത്, ധനേഷ്ഭാസ്ക്കര്‍ , കെ പ്രജേഷ്, എം രമ്യ, ബി സഹീറ, ബി ടി ഷാഹിന എന്നിവര്‍ പങ്കെടുത്തു.

deshabhimani 250112

1 comment:

  1. കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി ക്യാമ്പസിലെ കോഴസ് ഡയറക്ടറുടെ ഡെപ്യൂട്ടേഷന്‍ നിര്‍ത്തലാക്കുന്നതോടെ പെരുവഴിയിലാവുന്നു. ജനുവരി 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അജണ്ടയിലില്ലാതിരുന്നിട്ടും മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡോ. പി കെ പ്രസാദിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിക്കാന്‍ തീരുമാനിച്ചത്. സര്‍വകലാശാലയുടെ കീഴിലെ ക്യാമ്പസുകളില്‍ ഏറ്റവും മികവാര്‍ന്ന വിജയം കൈവരിച്ച കാമ്പസാണ് മാനന്തവാടിയിലേത്. ജന്തുശസ്ത്ര വിഭാഗത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ച ഏക കാമ്പസാണ് രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഡോ. പ്രസാദിനെ കൂടാതെ കണ്ണൂര്‍ കാമ്പസിലെ മാത്തമാറ്റിക്സ് വിഭാഗം കോഴ്സ് ഡയറക്ടര്‍ ഡോ. ടി വി രാമകൃഷ്ണന്‍ , ജേര്‍ണലിസം വിഭാഗം കോഴ്സ് ഡയറക്ടര്‍ ഡോ. പി പി ഷാജു എന്നിവരുടെ സേവനം മതിയാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

    ReplyDelete