ഇരുപതാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായ ജില്ലാസമ്മേളനങ്ങള്‍ സമാനതകളില്ലാത്ത സംഘടനാകരുത്തോടെ ഞായറാഴ്ച സമാപിച്ചപ്പോള്‍ തെളിഞ്ഞത് അത്യപൂര്‍വമായ ജനപിന്തുണ. ഇത്രമേല്‍ ആഴത്തിലുള്ള ജനസ്നേഹവും സംഘടനാ അച്ചടക്കവും രാജ്യത്ത് മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനുമില്ലെന്ന് തെളിഞ്ഞു. ജില്ലാസമ്മേളന റാലികളില്‍ അണിനിരന്നത് ജനലക്ഷങ്ങളാണ്. പട്ടാളച്ചിട്ടയില്‍ മാര്‍ച്ചുചെയ്ത ചുവപ്പ്സേനാംഗങ്ങള്‍ പ്രതീക്ഷയുടെ സന്ദേശമാണ് നല്‍കിയത്.
കേരളത്തിലെ നാല്‍പ്പത് ശതമാനത്തോളം ജനങ്ങളുടെ അചഞ്ചലമായ വിശ്വാസം സിപിഐ എമ്മിനുണ്ടെന്നതിന്റെ വിളംബരമായി ജില്ലാസമ്മേളനങ്ങളും റാലിയും മാര്‍ച്ചും. ഫെബ്രുവരി ഏഴുമുതല്‍ 10 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനസമ്മേളനത്തെചൊല്ലി "കഥകള്‍" ചമയ്ക്കാനുള്ള വിഭവങ്ങളൊന്നും ജില്ലാസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല. മലപ്പുറം സംസ്ഥാന സമ്മേളന കാലം മുതല്‍ മാധ്യമങ്ങള്‍ കൂട്ടലും കുറയ്ക്കലുമായി ഗണിതശാസ്ത്രപഠനം അഭ്യസിക്കുമായിരുന്നു. പക്ഷേ, ഇക്കുറി അതിനുള്ള നേരിയ സാധ്യതപോലും ഇല്ലാതാക്കി. അങ്ങനെ ഇടക്കാലത്ത് പാര്‍ടിയെ ഗ്രസിച്ച വിഭാഗീയതയുടെ രോഗം വലിയ അളവില്‍ പരിഹരിക്കാന്‍ കഴിഞ്ഞു.
സംസ്ഥാനത്തെ 27000 ത്തിലധികം ബ്രാഞ്ചുകളിലും 1700 ലധികം ലോക്കലുകളിലും 200 ലധികം ഏരിയകളിലും സമ്മേളനങ്ങള്‍ അഭിമാനകരമായും വിപ്ലവ ഉള്ളടക്കത്തോടെയും പൂര്‍ത്തിയാക്കിയാണ് ജില്ലാസമ്മേളനങ്ങളിലേക്ക് കടന്നത്. ഈ സമ്മേളനങ്ങള്‍ വിഭാഗീയതയ്ക്ക് ശമനമുണ്ടാക്കിയെന്ന് മാത്രമല്ല, രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തും വര്‍ധിപ്പിച്ചു. പാര്‍ടി സമ്മേളനങ്ങളുടെ കാതലായ സവിശേഷത രാഷ്ട്രീയ-സംഘടനാ ചര്‍ച്ചയായിരുന്നു. ക്രിയാത്മമായ വിമര്‍ശങ്ങള്‍ ഉന്നയിക്കാനുള്ള വേദിയുമായിരുന്നു സമ്മേളനങ്ങള്‍ . ഇത്തരമൊരു ശൈലി തൊഴിലാളിവര്‍ഗ പാര്‍ടിക്കേ കഴിയൂ. ചര്‍ച്ചകളിലൂടെയും തീരുമാനങ്ങളിലൂടെയും നാടിനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനും മാനവരാശിയുടെ മോചനത്തിന് മാര്‍ക്സിസം-ലെനിനിസത്തിന്റെ പാതയിലൂടെ മുന്നേറാനുള്ള ദൃഢതീരുമാനങ്ങളാണ് കൈക്കൊണ്ടത്. ജില്ലാസമ്മേളനങ്ങളില്‍ പിബി അംഗങ്ങള്‍ അടക്കമുള്ള സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍ പങ്കെടുത്തത് സമ്മേളനത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ക്രിയാത്മകമായ വിമര്‍ശന-സ്വയം വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് പുതിയ കമ്മിറ്റികളെയും സെക്രട്ടറിമാരെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തത്. ഇങ്ങനെയൊരു ജനാധിപത്യരീതി മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാനാകാത്തതാണ്. ഏറ്റവും വലിയ ജനാധിപത്യപാര്‍ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ സംഘടനാതെരഞ്ഞെടുപ്പ് നടന്നിട്ട് കാല്‍നൂറ്റാണ്ടിലധികമായി.
മലപ്പുറം സമ്മേളനകാലം മുതല്‍ പാര്‍ടി നേതൃത്വത്തെ അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ഗൂഢഅജന്‍ഡയുമായി ഒരുവിഭാഗം മാധ്യമങ്ങളും വലതുപക്ഷ- അരാജക ഇടതുപക്ഷ ശക്തികളും കൈകോര്‍ത്തിരുന്നു. അവര്‍ പലരീതിയിലുള്ള അപസര്‍പ്പക കഥകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തിരുന്നു. ആ നുണക്കോട്ടകള്‍ നീതി-ന്യായസംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും തന്നെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തിരിക്കയാണ്. ഈ വേളയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ നയിച്ച വി എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനായി വിജിലന്‍സ് കേസ് എടുത്തതിനെതിരായ യോജിച്ച ശബ്ദവും സമ്മേളനങ്ങളില്‍ ഉയരുന്നു.
ആര്‍ എസ് ബാബു deshabhimani 160112
ഇരുപതാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായ ജില്ലാസമ്മേളനങ്ങള്‍ സമാനതകളില്ലാത്ത സംഘടനാകരുത്തോടെ ഞായറാഴ്ച സമാപിച്ചപ്പോള്‍ തെളിഞ്ഞത് അത്യപൂര്‍വമായ ജനപിന്തുണ. ഇത്രമേല്‍ ആഴത്തിലുള്ള ജനസ്നേഹവും സംഘടനാ അച്ചടക്കവും രാജ്യത്ത് മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനുമില്ലെന്ന് തെളിഞ്ഞു. ജില്ലാസമ്മേളന റാലികളില്‍ അണിനിരന്നത് ജനലക്ഷങ്ങളാണ്. പട്ടാളച്ചിട്ടയില്‍ മാര്‍ച്ചുചെയ്ത ചുവപ്പ്സേനാംഗങ്ങള്‍ പ്രതീക്ഷയുടെ സന്ദേശമാണ് നല്‍കിയത്.
ReplyDelete