Wednesday, January 25, 2012

ഗുജറാത്തിലെ എല്ലാ വ്യാജ എറ്റുമുട്ടലും അന്വേഷിക്കണം: സുപ്രീം കോടതി

ഗുജറാത്തില്‍ 2002നും 2006നുമിടയില്‍ നടന്ന എല്ലാ വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കാന്‍ ബന്ധപ്പെട്ട നിരീക്ഷണ സമിതിയോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളുടെ അന്വേഷണം നിരീക്ഷിക്കാന്‍ മുന്‍ സുപ്രിംകോടതി ജസ്റ്റിസ് എം എസ് ഷായെ കോടതി നിയോഗിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ തീവ്രാദികളായി ചിത്രീകരിച്ച് വധിച്ചതായി കാണിച്ച് സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പത്രപ്രവര്‍ത്തകനായ ബി ജി വര്‍ഗ്ഗീസാണ് 2003-06 കാലത്ത് നടന്ന 21 വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹിന്ദി സിനിമാഗാന രചയീതാവ് ജവേദ് അക്തറും ഇതേ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു

deshabhimani news

2 comments:

  1. ഗുജറാത്തില്‍ 2002നും 2006നുമിടയില്‍ നടന്ന എല്ലാ വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കാന്‍ ബന്ധപ്പെട്ട നിരീക്ഷണ സമിതിയോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളുടെ അന്വേഷണം നിരീക്ഷിക്കാന്‍ മുന്‍ സുപ്രിംകോടതി ജസ്റ്റിസ് എം എസ് ഷായെ കോടതി നിയോഗിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ തീവ്രാദികളായി ചിത്രീകരിച്ച് വധിച്ചതായി കാണിച്ച് സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

    ReplyDelete
  2. Sathya sandhamaya anveshanam nadannal theerchayayum modiyude othiri kroorathakal iniyum purathu varum theercha

    ReplyDelete