കല്‍പ്പറ്റ: ജെസിബി സംബന്ധിച്ച മുനിസിപ്പല്‍ ചെയര്‍മാന്റെ വാദം വാസ്തവവിരുദ്ധമാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററിപാര്‍ടി യോഗം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് 2008 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ട്രഞ്ചിന്‍ഗ്രൗണ്ടില്‍ മാലിന്യം നീക്കംചെയ്യുന്നതിനായി മിനിജെസിബി വാങ്ങാന്‍ തീരുമാനിച്ചത്. ഐക്യകണ്ഠേനെയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുത്തത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള രജിസ്ട്രേഷന്‍ വാങ്ങി നല്‍കാന്‍ കമ്പനി തയ്യാറായില്ല. നേരിട്ടും രേഖാമൂലവും രജിസ്ട്രേഷന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ വന്നപ്പോള്‍ ഭരണസമിതി കല്‍പ്പറ്റ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും കല്‍പ്പറ്റ ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. കേസുമായി മുന്നോട്ടു പോയപ്പോള്‍ കമ്പനി ഉടമകള്‍ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവരെ കാണുകയും മിനി ജെസിബി തിരിച്ചെടുത്ത് വലിയ ജെസിബി നല്‍കാമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ നഗരസഭയുടെ 24 ലക്ഷത്തിലധികം രൂപ കമ്പനി രണ്ട് വര്‍ഷമായി ഉപയോഗിച്ചതിനാല്‍ നിയമപ്രകാരമുള്ള പലിശയോട് കൂടി തിരിച്ചടക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ കൗണ്‍സില്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്പനി ഇതേ ആവശ്യവുമായി വീണ്ടും വന്നു. കൗണ്‍സില്‍ യോഗത്തില്‍ നിയമപ്രകാരമുള്ള പലിശ വാങ്ങാതെ നാമമാത്ര പണം വാങ്ങി കമ്പനിയെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. വസ്തുത ഇതായിരിക്കെ പുതിയ കൗണ്‍സില്‍ വന്നതിന് ശേഷമാണ് വലിയ ജെസിബി കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചതെന്ന വാദം പരിഹാസ്യമാണ്. ജെസിബി കമ്പനിക്ക് ലഭിച്ച ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കാന്‍ വഴിവിട്ട നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കും. പി കെ അബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി കെ ശിവരാമന്‍ അധ്യക്ഷനായി. കെ ടി ബാബു, വി ഹാരിസ്, എ ആര്‍ ബിനി, സനിത ജഗദീഷ്, സി എന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 150112
ഇപ്പോഴത്തെ കൗണ്‍സില്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്പനി ഇതേ ആവശ്യവുമായി വീണ്ടും വന്നു. കൗണ്‍സില്‍ യോഗത്തില്‍ നിയമപ്രകാരമുള്ള പലിശ വാങ്ങാതെ നാമമാത്ര പണം വാങ്ങി കമ്പനിയെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. വസ്തുത ഇതായിരിക്കെ പുതിയ കൗണ്‍സില്‍ വന്നതിന് ശേഷമാണ് വലിയ ജെസിബി കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചതെന്ന വാദം പരിഹാസ്യമാണ്. ജെസിബി കമ്പനിക്ക് ലഭിച്ച ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കാന്‍ വഴിവിട്ട നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കും
ReplyDelete