Saturday, January 14, 2012

കര്‍ണാടകത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തും: സിപിഐ എം

കര്‍ണാടകത്തിലെ വിവിധ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി ജനുവരി മൂന്നാംവാരം മുതല്‍ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം തീരുമാനിച്ചു. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കുമെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുമെന്ന് സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡിയും കേന്ദ്രകമ്മിറ്റിയംഗം വി ജെ കെ നായരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജാതി തിരിച്ചുള്ള ഭോജനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിനുമുന്നില്‍ റിപ്പബ്ലിക്ദിനത്തില്‍ റാലി സംഘടിപ്പിക്കും. ചില മഠാധിപതിമാരുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങി ജാത്യാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റേതെന്നും നേതാക്കള്‍ പറഞ്ഞു.

ഗ്രൂപ്പുപോരിലും അഴിമതിയിലുംപെട്ട് ഉഴലുന്ന ബിജെപി സര്‍ക്കാര്‍ നിലനില്‍പ്പിനായി വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് ബിജാപ്പുര്‍ ജില്ലയിലെ സിന്ദഗി താലൂക്ക് ഓഫീസില്‍ ശ്രീരാമസേനക്കാരുടെ ഒത്താശയോടെ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്. വര്‍ഗീയസംഘര്‍ഷങ്ങളിലൂടെ അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിന്റെ ഇത്തരം നീക്കം ബഹുജനങ്ങളെ അണിനിരത്തി ചെറുക്കും. കര്‍ണാടകത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ പുതിയ രാഷ്ട്രീയമുന്നേറ്റം രൂപപ്പെടുത്താന്‍ സിപിഐ എം നേതൃത്വം നല്‍കും. ചിക്ബല്ലാപുരയില്‍ നടന്ന സംസ്ഥാനസമ്മേളനം സിപിഐ എമ്മിന്റെ മുന്നേറ്റത്തിന്റെ തെളിവാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് വൈ ഗുരുശാന്ത്, മാരുതി മാന്‍പടെ, സംസ്ഥാനകമ്മിറ്റി അംഗം ബാലകൃഷ്ണഷെട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

deshabhimani 140112

1 comment:

  1. കര്‍ണാടകത്തിലെ വിവിധ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി ജനുവരി മൂന്നാംവാരം മുതല്‍ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം തീരുമാനിച്ചു. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കുമെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുമെന്ന് സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡിയും കേന്ദ്രകമ്മിറ്റിയംഗം വി ജെ കെ നായരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete