Sunday, April 1, 2012

ഇന്ത്യന്‍ നേഴ്സിങ് അസോസിയേഷന്‍ രൂപീകരിച്ചു


നേഴ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സംഘടനകള്‍ ചേര്‍ന്ന് ഇന്ത്യന്‍ നേഴ്സിങ് അസോസിയേഷന്‍ രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്‍, സ്റ്റാഫ് നേഴ്സസ് അസോസിയേഷന്‍ ഓഫ് കേരള, യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഇ എ മുഹമ്മദ് ഷിഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം, മുംബൈ ഘടകം, ഒമ്പതു വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ചത്. ലയനസമ്മേളനം മേയ് 14ന് തിരുവനന്തപുരത്ത് നടക്കും. ലേക്ഷോറില്‍ സമരംചെയ്യുന്ന നേഴ്സുമാര്‍ ആവശ്യപ്പെട്ടാല്‍ പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നേഴ്സുമാര്‍ക്കെതിരായ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സേവന വേതന വ്യവസ്ഥ നിശ്ചയിച്ചുള്ള കേന്ദ്രനിയമം കൊണ്ടുവരാനുള്ള പോരാട്ടങ്ങളില്‍ ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.

സംഘടനയുടെ ദേശീയതല പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അഡ്ഹോക്ക് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു. ദേശീയ ഭാരവാഹികളായ ലിജു വെങ്ങല്‍ (പ്രസിഡന്റ്), വിനീത് കൃഷ്ണന്‍ (സെക്രട്ടറി), അനു ജേക്കബ് സൈമണ്‍ (ട്രഷറര്‍), ജിനു വര്‍ഗീസ് (വര്‍ക്കിങ് ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷിഹാബ് (വൈസ് പ്രസിഡന്റ്) എന്നിവരുംവി അഭിലാല്‍ (സംസ്ഥാന പ്രസിഡന്റ്), പ്രിയങ്ക പ്രകാശ്, ജോമി ജേക്കബ് (വൈസ് പ്രസിഡന്റുമാര്‍), ജിബിന്‍ ബോബന്‍ (സംസ്ഥാന സെക്രട്ടറി), എസ് ശ്രീനാഥ് (ട്രഷറര്‍) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 010412

1 comment:

  1. നേഴ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സംഘടനകള്‍ ചേര്‍ന്ന് ഇന്ത്യന്‍ നേഴ്സിങ് അസോസിയേഷന്‍ രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്‍, സ്റ്റാഫ് നേഴ്സസ് അസോസിയേഷന്‍ ഓഫ് കേരള, യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഇ എ മുഹമ്മദ് ഷിഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം, മുംബൈ ഘടകം, ഒമ്പതു വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ചത്. ലയനസമ്മേളനം മേയ് 14ന് തിരുവനന്തപുരത്ത് നടക്കും. ലേക്ഷോറില്‍ സമരംചെയ്യുന്ന നേഴ്സുമാര്‍ ആവശ്യപ്പെട്ടാല്‍ പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നേഴ്സുമാര്‍ക്കെതിരായ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സേവന വേതന വ്യവസ്ഥ നിശ്ചയിച്ചുള്ള കേന്ദ്രനിയമം കൊണ്ടുവരാനുള്ള പോരാട്ടങ്ങളില്‍ ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.

    ReplyDelete