Sunday, April 1, 2012

മ്യാന്‍മാര്‍ ഉപതെരഞ്ഞെടുപ്പ്; ആങ് സാങ് സൂക്കിയ്ക്ക് ജയം


664 അംഗ മ്യാന്‍മാര്‍ പാര്‍ലമെന്റില്‍ ഒഴിഞ്ഞുകിടക്കുന്ന 45 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂക്കിയ്ക്ക് ജയം. കാവ്ഹ്മു മണ്ഡലത്തില്‍ നിന്നാണ് സൂക്കി തെരഞ്ഞെടുക്കപ്പെട്ടത്. 2015ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സൂചകമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍. 2010ല്‍ പൊതു തെരഞ്ഞെടുപ്പ് നടന്നെങ്കിലും പട്ടാള ഭരണകൂടം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായരുന്നു.

45ല്‍ 44 സീറ്റിലും സൂക്കിയുടെ പാര്‍ട്ടി മത്സരിച്ചു. തെരഞ്ഞെടുപ്പില്‍ സൂക്കിയുടെ വിജയം രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നു. 1990ലെ തെരഞ്ഞെടുപ്പില്‍ സൂക്കി ചരിത്ര വിജയം നേടിയിരുന്നെങ്കിലും പട്ടാള ഭരണകൂടം അത് അംഗീകരിച്ചിരുന്നില്ല. സൂക്കിയുടെ തെരഞ്ഞെടുപ്പിലൂടെ പാശ്ചാത്യരാജ്യങ്ങള്‍ മ്യാന്‍മാറിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാന്‍ വഴിതെളിയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അതേസമയം മാധ്യമപ്രവര്‍ത്തകരടക്കം അന്താരാഷ്ട്ര നിരീക്ഷകര്‍ മ്യാന്‍മാറിലെത്തിയിട്ടുണ്ട്. സമാധാനപരമായ വോട്ടെടുപ്പ് നടന്നാല്‍ ഉപരോധത്തില്‍ ഇളവ് നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സൈനിക ഭരണകൂടത്തെ അറിയിച്ചിരുന്നു.

deshabhimani

1 comment:

  1. 664 അംഗ മ്യാന്‍മാര്‍ പാര്‍ലമെന്റില്‍ ഒഴിഞ്ഞുകിടക്കുന്ന 45 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂക്കിയ്ക്ക് ജയം. കാവ്ഹ്മു മണ്ഡലത്തില്‍ നിന്നാണ് സൂക്കി തെരഞ്ഞെടുക്കപ്പെട്ടത്. 2015ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സൂചകമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍. 2010ല്‍ പൊതു തെരഞ്ഞെടുപ്പ് നടന്നെങ്കിലും പട്ടാള ഭരണകൂടം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായരുന്നു.

    ReplyDelete