കലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമിദാനത്തിന് വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമും സിന്‍ഡിക്കറ്റും അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. സര്‍വകലാശാലയുടെ ഒരിഞ്ച് ഭൂമിപോലും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന വിസിയുടെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.
2011 നവംബര്‍ എട്ടിനാണ് സി എച്ച് മുഹമ്മദ്കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപ്പിങ് സൊസൈറ്റീസ് സ്ഥാപിക്കാന്‍ പത്തേക്കര്‍ ആവശ്യപ്പെട്ട് സി എച്ച് ചെയര്‍ ഡയറക്ടര്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയത്. ചെയറുകള്‍ക്ക് ഇരുപത് സെന്റില്‍ കൂടുതല്‍ നല്‍കാന്‍ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല. ഇക്കാര്യം മനസിലാക്കി ഗ്രേസ് അസോസിയേഷന്‍ എന്ന പേരില്‍ കടലാസ് സംഘടനയുണ്ടാക്കിയാണ് പുതിയ അപേക്ഷ മാര്‍ച്ച് 20ന് സമര്‍പ്പിച്ചത്. പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടും തയ്യാറാക്കി നല്‍കി. ഇത് സ്വീകരിച്ച് പദ്ധതി അംഗീകരിക്കാന്‍ 27ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കി. കലിക്കറ്റ് സര്‍വകലാശാലയില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് പണിയാന്‍ എന്ന പേരില്‍ കേരള ബാഡ്മിന്റണ്‍ ഡവലപ്മെന്റ് ട്രസ്റ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞമാസം 31ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗമാണ് അനുകൂല നിലപാടെടുത്തത്. സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ പദ്ധതി നടപ്പാക്കൂ എന്ന നിബന്ധന ഉള്‍പ്പെടുത്തി. 92.5 കോടി രൂപ ചെലവില്‍ കായിക സമുച്ചയം പണിയാന്‍ ഒളിമ്പിക് അസോസിയേഷന്‍ നല്‍കിയ പദ്ധതിക്കും കഴിഞ്ഞമാസം ഒമ്പതിന് ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. 50 ഏക്കര്‍ ആവശ്യപ്പെട്ടെങ്കിലും 25 ഏക്കര്‍ അനുവദിക്കാനാണ് ധാരണയായത്.
ട്രസ്റ്റുകള്‍ നല്‍കിയ അപേക്ഷയില്‍ സുതാര്യവും നിയമവിധേയവുമായാണ് നടപടി സ്വീകരിച്ചതെന്ന വിസിയുടെ വാദം ശരിയല്ല. എന്തുകൊണ്ടാണ് ലീഗ് അനുകൂല സംഘടനകള്‍മാത്രം ഭൂമി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതെന്നതിന് മറുപടിയില്ല. ട്രസ്റ്റുകളുടെ അംഗീകാരം, പ്രവര്‍ത്തന പാരമ്പര്യം, സാമ്പത്തികശേഷി, ഉദ്ദേശ്യശുദ്ധി എന്നിവയൊന്നും പരിശോധിക്കാനും വിസിയും സിന്‍ഡിക്കറ്റും തയ്യാറായില്ല. പുതിയ പഠനവകുപ്പുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ സര്‍വേ പൂര്‍ത്തിയാക്കി വിലയിരുത്തിയശേഷമേ പൊതുആവശ്യത്തിനായാലും സര്‍വകലാശാലാഭൂമി അനുവദിക്കാവൂയെന്ന് 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. എന്‍സിസി കേന്ദ്രത്തിന് സ്ഥലം ചോദിച്ച് അപേക്ഷ കിട്ടിയപ്പോഴായിരുന്നു ഈ തീരുമാനം. ഇത് മറികടന്നാണ് ഇപ്പോഴത്തെ ഭൂമിദാനം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനും യുജിസി നിര്‍ദേശങ്ങള്‍ക്കും അനുഗുണമായാണ് അപേക്ഷകളില്‍ നിലപാട് സ്വീകരിച്ചതെന്ന വിസിയുടെ വാദവും നിലനില്‍ക്കുന്നതല്ല. സര്‍വകലാശാലാ ഭൂമി സ്വകാര്യ സംരംഭങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ നയപരമായ ഉത്തരവിറക്കിയിട്ടില്ല. യുജിസിയും നിര്‍ദേശം മുന്നോട്ടുവച്ചിട്ടില്ല. കലിക്കറ്റ് സര്‍വകലാശാലയെ രാജ്യത്തെ മുന്‍നിര സ്ഥാപനമായി മാറ്റാനാണ് ഈ തീരുമാനമെടുത്തതെന്ന വാദവും യുക്തിക്ക് നിരക്കാത്തതാണ്. ഭൂമിദാനംകൊണ്ട് സര്‍വകലാശാലയ്ക്ക് എന്തു നേട്ടമാണ് ഉണ്ടവുകയെന്നതിന് ഉത്തരമില്ല.
തട്ടിപ്പിന് കടലാസ് സംഘടനകള്‍: തലപ്പത്ത് ലീഗ് നേതാക്കള്‍
മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി കൈക്കലാക്കാനെത്തിയ കടലാസ് സംഘടനകളടെയെല്ലാം തലപ്പത്ത് മുസ്ലിംലീഗ് നേതാക്കളും ബന്ധുക്കളുമാണെന്നതിന് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. കോടികള്‍ മതിക്കുന്ന ഭൂമി തട്ടിയെടുക്കാന്‍ തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വ്യക്തമായതോടെ ലീഗ് നേതൃത്വത്തിന് ഉത്തരംമുട്ടി. സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡവലപ്പിങ് സൊസൈറ്റി തുടങ്ങാന്‍ അപേക്ഷ നല്‍കിയ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് രജിസ്ട്രേഷന്‍ പോലുമില്ല. ചേളാരി കരണ ആസ്ഥാനമായ ട്രസ്റ്റ് ഒരു പഠനഗവേഷണ സ്ഥാപനവും നടത്തുന്നില്ല. സ്വന്തമായി ഓഫീസ് പോലുമില്ലാത്ത ട്രസ്റ്റിനാണ് പത്തേക്കര്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ട്രസ്റ്റ് അംഗങ്ങളില്‍ ഭൂരിഭാഗവും ലീഗിന്റെ ജില്ലാ നേതാക്കളും പോഷകസംഘടനാ ഭാരവാഹികളുമാണ്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സയ്യിദ് അബ്ദുള്‍ അഷറഫ് കെഎംസിസി റിയാദ് ഭാരവാഹിയാണ്. സര്‍വകലാശാല ജീവനക്കാരനായ ഇയാള്‍ അവധിയെടുത്താണ് വിദേശത്ത് പോയത്. സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ പ്രവാസി ലീഗിന്റെയും ലീഗ് സഹകരണ യൂണിയന്റെയും ജില്ലാ സെക്രട്ടറിയും ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമാണ്. മറ്റൊരു സെക്രട്ടറി ടി മുജീബ് റഹ്മാന്‍ ലീഗിന്റെ ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനയായ കെഎച്ച്എസ്ടിയു ഭാരവാഹിയാണ്. ട്രഷറര്‍ കുറുക്കോളി മൊയ്തീന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. വൈസ് ചെയര്‍മാന്‍ എ പി ഇബ്രാഹിം മുഹമദ് എംഎസ്എഫ് മുന്‍ ജില്ലാ ഭാരവാഹിയാണ്.
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകള്‍ ലസിതയുടെ ഭര്‍ത്താവ് സുല്‍ഫിക്കറിന്റെ പിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡവലപ്മെന്റ് ട്രസ്റ്റും തട്ടിക്കൂട്ട് സംഘടനയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയര്‍മാനായിരുന്നു കുഞ്ഞാലി. ബാഡ്മിന്റണ്‍ അക്കാദമി സ്ഥാപിക്കാമെന്ന് വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയാണ് ഒരു വര്‍ഷംമുമ്പ് ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിന്റെ അഞ്ചു ഡയറക്ടര്‍മാരുടെ പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത് കാവം (KAVAM) എന്ന പേരിലാണ് സംഘം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയില്‍ ട്രസ്റ്റ് ഒന്നേകാല്‍ ഏക്കര്‍ വാങ്ങിയെങ്കിലും പാടം നികത്താനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്നാണ് സര്‍വകലാശാലയില്‍ മൂന്ന് ഏക്കര്‍ തരപ്പെടുത്തിയത്.
മന്ത്രി എം കെ മുനീറിന്റെ സഹോദരി ഫരീദയുടെ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് സ്വന്തമായി ഓഫീസ്പോലുമില്ല. ഒളിമ്പിക് അസോസിയേഷന്‍ നല്‍കുന്ന ഗ്രാന്‍ഡാണ് വരുമാനം. 92.5 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന കായിക സമുച്ചയ പദ്ധതിയില്‍ സംഘടനയെ പങ്കാളിയാക്കിയതിനു പിന്നില്‍ ലീഗ് താല്‍പ്പര്യമാണ്. 25 ഏക്കറാണ് പദ്ധതിക്ക് നല്‍കുന്നത്. ഇന്‍ഡസ് ഹംസ എന്നറിയപ്പെടുന്ന പി എ ഹംസ മുസ്ലിം ലീഗിന്റെ മുന്‍രാജ്യസഭാംഗം പി വി അബ്ദുള്‍ വഹാബിന്റെ ബിസിനസ് പങ്കാളിയുമാണ്.
(സി പ്രജോഷ്കുമാര്‍)
ഹംസയും സഹോദരനും നിരവധി തട്ടിപ്പുകളില്‍ പ്രതി
കാസര്‍കോട്: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച പി എ ഹംസയും സഹോദരന്‍ പി എ അബ്ബാസും നിരവധി തട്ടിപ്പുകളില്‍ പ്രതികള്‍. മന്ത്രി എം കെ മുനീറിന്റെ സഹോദരീഭര്‍ത്താവായ ഹംസ യുഡിഎഫ്് ഭരണത്തില്‍ പല തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഇവരുടെ പേരിലുള്ള കേസുകള്‍ വ്യക്തമാക്കുന്നു. പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് യൂണിറ്റിന് 25 ഏക്കര്‍ പതിച്ചുകൊടുക്കാനാണ് കലിക്കറ്റ് സര്‍വകലാശാലയുടെ വിവാദ തീരുമാനം.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ കോളേജിന്റെ ഓഹരി നല്‍കാമെന്ന പേരില്‍ ഹംസ കണ്ണൂരിലെ പ്രമുഖ വ്യാപാരിയുടെ മകനില്‍നിന്ന് നാലുകോടി രൂപ വാങ്ങി കബളിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങുമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഹംസക്ക് അനുമതി കിട്ടിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ ഭരണത്തില്‍ ഹംസ കാസര്‍കോട് പൊയിനാച്ചിയില്‍ ദന്തല്‍ കോളേജ് തുടങ്ങി. ഇതിന്റെ പാര്‍ട്ണര്‍മാര്‍ തര്‍ക്കിച്ച് പിരിഞ്ഞു. വേര്‍പിരിഞ്ഞ പാര്‍ട്ണര്‍ അബ്ദുള്‍ ജബ്ബാര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഞ്ചരക്കണ്ടിയില്‍ വാങ്ങിയ സ്ഥലം ഹംസ കൈയേറി. അവകാശം സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാന്‍ കഴിയാതെ പിന്നീട് പിന്മാറി.
ഹംസയുടെ മൂത്ത സഹോദരന്‍ പി എ അബ്ബാസ് സംസ്ഥാന സഹകരണ ബാങ്കിനെ നാലുകോടി പറ്റിച്ച കേസിലെ പ്രതിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ കോണ്‍ഗ്രസ് നേതാവ് എം കെ രാഘവന്‍ എംപി ബാങ്ക് വൈസ്പ്രസിഡന്റായിരുന്നപ്പോഴാണ് സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് ക്രമവിരുദ്ധമായാണ് അബ്ബാസിന് വായ്പ അനുവദിച്ചത്. കാഞ്ഞങ്ങാടുനിന്ന് 15 കിലോമീറ്റര്‍ അകലെ ചാലിങ്കാലില്‍ നാലേക്കര്‍ പാറഭൂമി ഈട് നല്‍കിയാണ് നാലുകോടി വായ്പയെടുത്തത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒറ്റപൈസ പോലും തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ വഞ്ചനക്കുറ്റത്തിന് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. പിടിയിലായ അബ്ബാസ് കുറച്ചുദിവസം ജയിലിലും കിടന്നു.
അറിഞ്ഞില്ലെന്ന് ബഷീര്‍
ന്യൂഡല്‍ഹി: മുസ്ലിംലീഗ് നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമല്ല ഭൂമിദാനത്തിന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. സര്‍വകലാശാലാ നടപടി തെറ്റാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ ചിലയിടങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ബഷീര്‍ തീവ്രവാദിയെപ്പോലെ പെരുമാറുന്നുവെന്ന മുരളീധരന്റെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പാണക്കാട് തങ്ങളുടെ പ്രസ്താവനയ്ക്കു മുമ്പായിരുന്നു മുരളീധരന്‍ ഇത് പറഞ്ഞിരുന്നതെങ്കില്‍ തക്ക മറുപടി നല്‍കുമായിരുന്നുവെന്ന് ബഷീര്‍ പ്രതികരിച്ചു.
ബന്ധുക്കള്‍ ട്രസ്റ്റിലുള്ളത് അയോഗ്യതയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരു: മുസ്ലിംലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളും അടുപ്പമുള്ളവരും ട്രസ്റ്റുകളില്‍ ഉള്‍പ്പെടുന്നത് അയോഗ്യതയല്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമികുംഭകോണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭൂമിദാനം സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും സര്‍വകലാശാല പ്രോ-ചാന്‍സലര്‍ കൂടിയായ മന്ത്രി അവകാശപ്പെട്ടു. നിയമവിരുദ്ധമായ എന്തെങ്കിലും തീരുമാനമുണ്ടായാല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
deshabhimani 250412
കലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമിദാനത്തിന് വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമും സിന്‍ഡിക്കറ്റും അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. സര്‍വകലാശാലയുടെ ഒരിഞ്ച് ഭൂമിപോലും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന വിസിയുടെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.
ReplyDelete