Wednesday, April 25, 2012
ഗാര്‍ഹിക ഉപയോഗത്തിനുള്ള മണ്ണെണ്ണ സര്‍ക്കാര്‍ മറിച്ചുവില്‍ക്കുന്നു
വീടുകള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഒരുകോടി ലിറ്റര്‍ മണ്ണെണ്ണയില്‍ 25,32,000 ലിറ്റര്‍ സംസ്ഥാന സര്‍ക്കാര്‍ മറിച്ചുവില്‍ക്കുകയാണെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളം അപേക്ഷിച്ചാല്‍ തമിഴ്നാട്ടിലേത് പോലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് പ്രത്യേക വിഹിതം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടും നാളിതുവരെ അപേക്ഷ നല്‍കാന്‍ പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറായിട്ടില്ല. പത്തുലക്ഷം റേഷന്‍ കാര്‍ഡുകള്‍ വര്‍ധിച്ചതായി കേന്ദ്രത്തെ ബോധ്യപ്പെടുത്തി വിഹിതം കൂട്ടിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. മത്സ്യബന്ധന ബോട്ടുകളുടെ കണക്കെടുപ്പ് നടത്തുകയോ പുതിയ അപേക്ഷ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വ്യാജപെര്‍മിറ്റുകള്‍ക്കാണ് മത്സ്യബന്ധനബോട്ടുകള്‍ക്ക് നല്‍കേണ്ട മണ്ണെണ്ണ നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ മണ്ണെണ്ണ കരിഞ്ചന്തയിലേക്കാണ് പോകുന്നത്. 73 ലക്ഷം കുടുംബങ്ങള്‍ക്ക് മണ്ണെണ്ണ പൂര്‍ണമായി നിഷേധിച്ച് മുഴുവന്‍ മണ്ണെണ്ണയും മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കാന്‍ ഉത്തരവിറക്കിയ മന്ത്രി ഷിബു ബേബിജോണ്‍ 30 കോടിയുടെ മണ്ണെണ്ണ കരിഞ്ചന്തയ്ക്കാണ് വഴിയൊരുക്കിയത്.
മത്സ്യബന്ധനബോട്ടുകള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ 25 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഒരു നയാപൈസ ഇതിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ബോട്ടുകള്‍ക്ക് മണ്ണെണ്ണ ലഭിക്കാന്‍ കേന്ദ്രത്തിന് അപേക്ഷപോലും നല്‍കാത്തത്. ഭക്ഷ്യസുരക്ഷാബില്ലിലെ അപാകതകള്‍ പരിഹരിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് വര്‍ധിപ്പിച്ച കമീഷനും ഫെസ്റ്റിവല്‍ അലവന്‍സും ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 30ന് രാജ്യാവ്യാപകമായി റേഷന്‍കടകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
deshabhimani 250412
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
വ്യാജപെര്‍മിറ്റുകള്‍ക്കാണ് മത്സ്യബന്ധനബോട്ടുകള്‍ക്ക് നല്‍കേണ്ട മണ്ണെണ്ണ നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ മണ്ണെണ്ണ കരിഞ്ചന്തയിലേക്കാണ് പോകുന്നത്. 73 ലക്ഷം കുടുംബങ്ങള്‍ക്ക് മണ്ണെണ്ണ പൂര്‍ണമായി നിഷേധിച്ച് മുഴുവന്‍ മണ്ണെണ്ണയും മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കാന്‍ ഉത്തരവിറക്കിയ മന്ത്രി ഷിബു ബേബിജോണ്‍ 30 കോടിയുടെ മണ്ണെണ്ണ കരിഞ്ചന്തയ്ക്കാണ് വഴിയൊരുക്കിയത്.
ReplyDelete