Friday, July 6, 2012

ഐസ്ക്രീം കേസ്: വി എസിന്റെ ഹര്‍ജി 30ന് പരിഗണിക്കും


ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വെള്ളിയാഴ്ച കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വി എസ് അച്യുതാനന്ദന്‍ നേരിട്ട് ഹാജരായി. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയുമായാണ് വി എസ് കോടതിയിലെത്തിയത്. ഹര്‍ജി 30ന് പരിഗണിക്കാനായി കോടതി മാറ്റി.ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ മജിസ്ട്രേറ്റ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനെയും വി എസ് ഹര്‍ജിയില്‍ എതിര്‍ക്കുന്നുണ്ട്. വി എസിനുവേണ്ടി അഡ്വ. പി രാജീവ് ഹാജരായി. വി എസിന്റെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.

അഭിഭാഷകന്‍ മുഖേന വി എസ് നേരത്തെ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇത് നിരാകരിക്കുകയായിരുന്നു. പരാതിക്കാരന്‍ നേരിട്ട് എത്തണമെന്ന് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വി എസ് ഹാജരാകുന്നത്.രാവിലെ അന്വേഷി പ്രസിഡണ്ട് കെ അജിതയുമായി കേസിനെപ്പറ്റി വി എസ് ചര്‍ച്ച നടത്തിയിരുന്നു. സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനൊപ്പമാണ് വി എസ് കോടതിയിലെത്തിയത്.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ എ റഊഫ് 2011 ജനുവരി 28ന് കാലിക്കറ്റ് പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അട്ടിമറിക്കാന്‍ പലതരത്തില്‍ കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങള്‍ റൗഫ് വിവരിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നാണ്കേസന്വേഷിച്ച ഡിവൈഎസ്പി ജയ്സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം "കണ്ടെത്തി" യത്. ഈ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് കോടതിയെ സമീപിച്ചത്.

അതിനിടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിഎസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ശരിയല്ലെന്നുംഅന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ വിഎസിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. ഇതനുസരിച്ച് വിധിയുടെ പകര്‍പ്പിനുള്ള അപേക്ഷയും വി എസ് വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

deshabhimani news

1 comment:

  1. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വെള്ളിയാഴ്ച കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വി എസ് അച്യുതാനന്ദന്‍ നേരിട്ട് ഹാജരായി. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയുമായാണ് വി എസ് കോടതിയിലെത്തിയത്. ഹര്‍ജി 30ന് പരിഗണിക്കാനായി കോടതി മാറ്റി.ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ മജിസ്ട്രേറ്റ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനെയും വി എസ് ഹര്‍ജിയില്‍ എതിര്‍ക്കുന്നുണ്ട്. വി എസിനുവേണ്ടി അഡ്വ. പി രാജീവ് ഹാജരായി. വി എസിന്റെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.

    ReplyDelete