Friday, July 6, 2012

വ്യാജ സി.ഡി.വേട്ട: മീണയെ നീക്കി, പിന്നെ നടപടി റദ്ദാക്കി


വ്യാജ സിഡി വേട്ട: എസ്പിയെ നീക്കിയ നടപടി റദ്ദാക്കി

തിരു: ബീമാപള്ളി മേഖലയില്‍ വ്യാജ സിഡി റെയ്ഡിനു ശക്തമായ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ആന്റി പൈറസി സെല്‍ എസ്പി രാജ്പാല്‍ മീണയെ നീക്കിയ നടപടി റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മുസ്ലിംലീഗിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന്് രാജ്പാല്‍ മീണയെ വിജിലന്‍സിലേക്കു മാറ്റി വ്യാഴാഴ്ച ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരുന്നു.

രാജ്പാല്‍മീണ ആന്റി പൈറസി സെല്ലിന്റെ ചുമതലേയറ്റശേഷം വ്യാജ സിഡിവേട്ട ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ പുതിയ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകളുടെ ആയിരക്കണക്കിനു വ്യാജ സിഡിയാണ് ആന്റി പൈറസി സെല്‍ പിടികൂടിയത്. നിരവധിപേര്‍ പിടിയിലാകുകയും ചെയ്തിരുന്നു. ബീമാപള്ളി മേഖലയില്‍ റെയ്ഡ് നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവിടെനിന്ന് സിഡികള്‍ പുറത്തേക്കുപോകുന്നത് തടയാന്‍ രാജ്പാല്‍ മീണ ചുമതലയേറ്റശേഷം ആന്റി പൈറസി സെല്ലിനു സാധിച്ചു. ഇവിടത്തെ വ്യാജ സിഡി മാഫിയകളുമായി ലീഗ് നേതൃത്വത്തിനുള്ള ബന്ധമാണ് രാജ്പാല്‍മീണയെ വിജിലന്‍സിലേക്കുമാറ്റി നിയമിക്കാന്‍ ആഭ്യന്തരവകുപ്പിനെ നിര്‍ബന്ധിതമാക്കിയത്. നടപടി വിവാദമായതിനെ തുടര്‍ന്നാണ് നടപടി റദ്ദാക്കിയത്.

deshabhimani 060712

No comments:

Post a Comment