Thursday, July 12, 2012
50,000 ഏക്കര്‍ നിലംനികത്തിയത് നിയമവിധേയമാക്കി
അനധികൃതമായി അമ്പതിനായിരത്തോളം ഏക്കര്‍ തണ്ണീര്‍ത്തടം നികത്തിയത് നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന ഈ തീരുമാനം ഫെബ്രുവരി എട്ടിനു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണുണ്ടായത്. മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് പുറത്തുവന്നതോടെയാണ് തീരുമാനം പുറത്തായത്. 2005 ജനുവരി ഒന്നുവരെ നികത്തിയ മഴുവന്‍ തണ്ണീര്‍ത്തടങ്ങളും കരഭൂമിയായി അംഗീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍, യോഗതീരുമാനം പുറത്തുവിട്ടില്ല. വര്‍ഷങ്ങള്‍മുമ്പ് രൂപാന്തരം സംഭവിച്ച നിലങ്ങള്‍ റെവന്യൂ രേഖകളില്‍ ഇപ്പോഴും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അട്ടിമറി. ഇത്തരം രൂപാന്തരങ്ങള്‍ ഒറ്റത്തവണമാത്രം ക്രമപ്പെടുത്തുന്നതിന് ഫീസ് ഈടാക്കി അനുമതി നല്‍കാനാണ് തീരുമാനം.
2005 ജനുവരി ഒന്നിനുമുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് വ്യാപകമായി നിലംനികത്താന്‍ ഭൂമാഫിയകള്‍ക്ക് ഇത് അവസരമൊരുക്കും. 2008ലെ നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണ് ഈ തീരുമാനം. അന്താരാഷ്ട്രതലത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് ഒപ്പുവച്ച റാംസര്‍ ഉടമ്പടിപ്രകാരമുള്ള പ്രദേശമായി സംരക്ഷിക്കേണ്ട നീര്‍ത്തടങ്ങള്‍പോലും നികത്തിയത് ഇതോടെ നിയമാനുസൃതമാകും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകള്‍ സംരക്ഷിക്കാമെന്ന് ഉറപ്പുള്ളതിനാല്‍ നിലംനികത്തല്‍ ഇനിയും വ്യാപകമാകും. വീട് വയ്ക്കാനായി അഞ്ചു സെന്റുവരെ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്കാന് വ്യവസ്ഥയുണ്ട്. സ്വന്തമായി വീടില്ലാത്തവര്‍ക്കും ഭവനിര്‍മാണത്തിന് സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും മാത്രമേ ഇളവ് ലഭിക്കൂ. എന്നാല്‍, ഇതിന്റെ മറവില്‍ പതിനായിരക്കണക്കിന് ഏക്കറാണ് റിയല്‍എസ്റ്റേറ്റ് ലോബി നികത്തിയത്. ഇവയെല്ലാം ഇനി നിയമാനുസൃതമായി മാറും.
deshabhimani 120712
Labels:
പരിസ്ഥിതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete